അനുഷ്കയ്ക്ക് ഇനി വിവാഹം നടക്കില്ലേ?; നടിയെ കാത്തിരിക്കുന്നത്; ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ
തെന്നിന്ത്യൻ സിനിമകളിലെ താര റാണി ആണ് അനുഷ്ക ഷെട്ടി. കർണാടകയിൽ നിന്നുമുള്ള ഈ താര സുന്ദരിയുടെ സ്ക്രീൻ പ്രസൻസ് സിനിമകളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. രാജകീയ വേഷങ്ങളിൽ അനുഷ്കയ്ക്ക് കൊണ്ട് വരാൻ കഴിയുന്ന സ്വത സിദ്ധമായ സ്റ്റെെൽ ആരാധകർ എടുത്ത് പറയാറുണ്ട്.
അരുദ്ധതി, ബാഹുബലി, ബാഗ്മതി തുടങ്ങിയ സിനിമകളിലെ പ്രകടനം ഇതിന് തെളിവാണ്. തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയാണ് അനുഷ്കയുടെ തട്ടകമായി അറിയപ്പെടുന്നത്. തെലുങ്കിൽ വൻ ആരാധക വൃന്ദമാണ് അനുഷ്കയ്ക്കുള്ളത്.
നടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഭൂരിഭാഗവും തെലുങ്കിൽ നിന്നുമാണ്. ബാഹുബലിയുടെ വിജയത്തോടെ ആണ് അനുഷ്കയുടെ കരിയർ ഗ്രാഫ് ഉയരുന്നത്. അതുവരെ ഗ്ലാമറസ് വേഷങ്ങളിലെത്തുന്ന ഒരു നായിക നടി ആയിരുന്ന അനുഷ്ക പിന്നീട് ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുന്ന ബോക്സ് ഓഫീസ് മൂല്യമുള്ള താരമായി.
ബാഹുബലിക്ക് ശേഷം വന്ന ബാഗ്മതിയും വൻ ഹിറ്റായി. എന്നാൽ പെട്ടെന്നുള്ള താരത്തിളക്കത്തിൽ അനുഷ്ക വീണില്ല. വളരെ സൂക്ഷിച്ച് മാത്രം സിനിമകൾ തെരഞ്ഞെടുത്ത നടി നല്ല സിനിമകൾക്കായി കാത്തിരുന്നു. നടിയുടേതായി ഒരുപിടി സിനിമകൾ ഇനി പുറത്തിറങ്ങാൻ ഉണ്ട്. സിനിമയ്ക്കപ്പുറം അനുഷ്കയെ ലൈം ലൈറ്റിൽ കാണുന്നത് അപൂർവം ആണ്.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും അനുഷ്ക അധികം സംസാരിക്കാറില്ല. 41 കാരിയായ അനുഷ്ക ഇപ്പോഴും അവിവാഹിതയാണ്. നേരത്തെ പല തവണ നടി വിവാഹം കഴിക്കാൻ പോവുന്നെന്ന് ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല. നടൻ പ്രഭാസിനെ അനുഷ്ക വിവാഹം കഴിക്കുന്നെന്നായിരുന്നു ഒരു തവണ വന്ന ഗോസിപ്പ്. ഇതിന് പിന്നാലെ ഒരു ബിസിനസ്കാരനുമായി അനുഷ്ക വിവാഹിതയാവാൻ പോവുകയാണെന്നും അഭ്യൂഹം ഉണ്ടായി. എന്നാൽ ഇതും സത്യമായിരുന്നില്ല.
40 പിന്നിട്ട നടി ഇനി എപ്പോഴാണ് വിവാഹം കഴിക്കാൻ പോവുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ അനുഷ്കയുടെ വിവാഹത്തെ പറ്റി പ്രവചനം നടത്തിയിരിക്കുകയാണ് സെലിബ്രറ്റികളെ പറ്റി പ്രവചനം നടത്തുന്ന പ്രമുഖ ജോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി. സിനിമയ്ക്ക് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാൽ അനുഷ്കയുടെ വിവാഹം ജീവിതം നല്ലതായിരിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
സിനിമയിൽ നിന്നുള്ള ഒരാളെയും അനുഷ്കയ്ക്ക് വിവാഹം കഴിക്കാം, പക്ഷെ ഇടയ്ക്കിടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും. 2023 അനുഷ്കയ്ക്ക് വിവാഹം കഴിക്കാൻ പറ്റിയ സമയം ആണെന്നും ജോത്സ്യൻ പറയുന്നു. രാശി പ്രകാരം അനുഷ്കയ്ക്ക് കരിയറിലും നല്ല സമയമായിരിക്കും 2023. ഉടനെ തന്നെ അനുഷ്ക തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും ഇദ്ദേഹം പറയുന്നു.

നേരത്തെ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളെ പറ്റിയും ഇദ്ദേഹം പ്രവചനം നടത്തിയിരുന്നു. അടുത്തിടെ ആണ് അനുഷ്ക ഷെട്ടിയുടെ 41ാം പിറന്നാൾ കഴിഞ്ഞത്. സോഷ്യൽ മീഡിയയിലും തന്റെ വിവരങ്ങൾ ഒന്നും അനുഷ്ക പങ്കുവെക്കാറില്ല.
സിനിമ സംബന്ധിച്ച വിവരങ്ങൾ മാത്രമേ അനുഷ്ക പൊതുവെ പോസ്റ്റ് ചെയ്യാറുള്ളൂ. ബാഗ്മതിക്ക് ശേഷം വലിയൊരു ഹിറ്റ് അനുഷ്കയ്ക്ക് വന്നിട്ടില്ല. നടിയുടെ സൂപ്പർ ഹിറ്റ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications