»   » തടിച്ചു ഉണ്ടപ്പാറുവായി അനുഷ്‌ക ഷെട്ടി; എന്തിനാണ് തടിച്ചതെന്ന് അറിയാമോ?

തടിച്ചു ഉണ്ടപ്പാറുവായി അനുഷ്‌ക ഷെട്ടി; എന്തിനാണ് തടിച്ചതെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ഷെട്ടി തടിച്ചു കൊഴുത്തല്ലോ. കൈ നിറയെ ചിത്രങ്ങളും വച്ച് അനുഷ്‌ക എന്താണ് ഇങ്ങനെ യാതൊരു കണ്‍ട്രോളുമില്ലാതെ, ശരീരം ശ്രദ്ധിക്കാതെ തടിച്ചു കൊഴുക്കുന്ന്. ബാഹുബലിയുടെ വിജയത്തിന് ശേഷം പല വേദികളിലും അനുഷ്‌കയെ കണ്ട ആരാധകര്‍ക്ക് ആശങ്കയായി.

അനുഷ്‌കയെന്താ ഇങ്ങനെ തടിച്ചു ഉണ്ടപ്പാറുവായത്. അനുഷ്‌ക വെറുതെ അങ്ങ് തടിച്ചുരുണ്ടതല്ല. കഥാപാത്രത്തിന് വേണ്ടി എന്തിനും തയ്യാറായ അനുഷ്‌ക തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ശരീര ഭാരം കൂട്ടിയിരിക്കുന്നത്.

anushka-shetty

തെലുങ്കിലും തമിഴിലുമായി പ്രശസ്ത സംവിധായകന്‍ കെ രാഗവേന്ദ്ര റാവുവിന്റെ മകന്‍ പ്രസാദാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌കയുടെ പുതിയ ഗെറ്റപ്പ്. തമിഴില്‍ ഇഞ്ചി ഇടിപ്പഴക് എന്നും തെലുങ്കില്‍ സൈസ് സീറോ എന്നും പേരിട്ട ചിത്രത്തില്‍ തടിച്ചു കൊഴുത്ത ഒരു പെണ്ണായിട്ടാണ് അനുഷ്‌ക എത്തുന്നത്.

ആര്യയാണ് ചിത്രത്തിലെ നായകന്‍. തടി കുറയ്ക്കാന്‍ വേണ്ടി അനുഷ്‌ക ആര്യ ട്രെയിനറായ ജിമ്മില്‍ പോകുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നതാണ് കഥ. ചിത്രത്തിന് വേണ്ടി അനുഷ്‌ക 15 കിലോ ഭാരം കുറയ്ക്കുന്നുമുണ്ട്. ആദ്യം തടിച്ചു കൊഴുത്ത രൂപത്തിലും, പിന്നീട് മെലിഞ്ഞ സ്ലിം ബ്യൂട്ടിയായിട്ടും അനുഷ്‌ക ചിത്രത്തില്‍ അവതരിക്കും.

English summary
Anushka was spotted in a chubby avatar, surprising everyone with her overweight avatar. Anushka seems to have gained few pounds, such that even her double chin had started to show. Don’t believe us? Well, these pictures will do talking for themselves.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam