വേദനിപ്പിച്ചു, പ്രഭാസിനൊപ്പം ഇനിയില്ല; അനുഷ്ക ഷെട്ടി കടുത്ത തീരുമാനമെടുത്തതായി റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമകളിൽ പ്രിയപ്പെട്ട താര ജോഡിയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി അറിയപ്പെടുന്നത്. ബാഹുബലി എന്ന സിനിമയിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസ്-അനുഷ്ക ഷെട്ടി ജോഡി ശ്രദ്ധ നേടുന്നതെങ്കിൽ അതിന് മുമ്പേ ഈ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹിറ്റായിട്ടുണ്ട്.

മികച്ച സ്ക്രീൻ പ്രസൻസുള്ള രണ്ട് പേരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കുന്നു. ഇരുവരും ഓഫ് സ്ക്രീനിലും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. മറുവശത്ത് പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പർ താരമായി ബി​ഗ് ബജറ്റ് സിനിമകളുടെ ഭാ​ഗമായി.

അന്നും ഇന്നും ഒരു പോലെ തുടരുന്ന ​ഗോസിപ്പാണ് അനുഷ്ക-പ്രഭാസ് പ്രണയം. ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നു എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നുമാണ് വന്ന അഭ്യൂഹങ്ങൾ. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്നാണ് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

Anushka Shetty, Prabhas

എന്നാൽ ​ഗോസിപ്പുകൾ അതുകൊണ്ടൊന്നും അടങ്ങിയില്ല. അടുത്തിടെയും ഇത് സംബന്ധിച്ച് ചില സൂചനകൾ വന്നിരുന്നു. അനുഷ്ക ഷെട്ടിയുമായുള്ള ബന്ധം പ്രഭാസ് ഉപേക്ഷിക്കുകയായിരുന്നെന്നും മറ്റൊരു മുതിർന്ന നടനുമായി അനുഷ്ക അടുത്തതോടെയാണ് ഈ ബന്ധം അവസാനിച്ചതെന്നും കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചില്ല.

വർഷങ്ങളായി തുടരുന്ന ​ഗോസിപ്പായതിനാൽ അവരിത് കാര്യമാക്കിയതുമില്ല. ഇപ്പോഴിതാ അനുഷ്കെയയും പ്രഭാസിനെയും കുറിച്ചുള്ള മറ്റൊരു ​വിവരമാണ് തെലുങ്ക് മാധ്യമങ്ങളിൽ വരുന്നത്. പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണത്രെ അനുഷ്ക ഷെട്ടി.

പ്രഭാസിൽ നിന്നും വളരെ വേദനിപ്പിച്ച അനുഭവം അനുഷ്കയ്ക്കുണ്ടായെന്നാണത്രെ നടിയുടെ ടീമം​ഗം അറിയിച്ചിരിക്കുന്നത്. എന്താണ് നടന്നതെന്ന് പറയാൻ പറ്റില്ലെന്നും പുറത്ത് വന്ന ട്വീറ്റിൽ പറയുന്നു. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനുഷ്ക എവിടെയും തുറന്ന് സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിലും അനുഷ്ക സജീവമല്ല.

Anushka Shetty, Prabhas

മറുവശത്ത് പ്രഭാസും സ്വകാര്യത സംരക്ഷിക്കുന്നയാളാണ്. ആദിപുരുഷാണ് പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. പ്രഭാസിന് ആദിപുരുഷിന് പുറമെ സലാർ, പ്രൊജക്ട് കെ എന്നീ സിനിമകളും റിലീസ് ചെയ്യാനുണ്ട്.

കരിയറിൽ രണ്ട് പേരും ഇപ്പോൾ നല്ല സമയത്തല്ല ഉളളത്. അനുഷ്ക ഷെട്ടി സിനിമകളിൽ പഴയത് പോലെ സജീവമല്ല. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് അനുഷ്ക ഷെട്ടി. മറുവശത്ത് പ്രഭാസ് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. എന്നാൽ ഈ സിനിമകൾ പ്രേക്ഷകർക്ക് നിരാശയാവുന്നു. രാധേ ശ്യാം എന്ന സിനിമയുടെ കനത്ത പരാജയം ചർച്ചയായിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് റിലീസിന് മുന്നേ തന്നെ പ്രേക്ഷകർക്ക് നിരാശയായി. കാർട്ടൂൺ നിലവാരത്തിലുള്ള വിഎഫ്എക്സാണ് സിനിമയുടെ ടീസറിൽ കാണുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം സലാർ, പ്രൊജക്ട് കെ എന്നീ സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. സലാറിൽ നടൻ പൃഥിരാജും പ്രധാന വേഷത്തിലെത്തുന്നു. അതിനാൽ മലയാളി പ്രേക്ഷകരും ആകാംക്ഷയിലാണ്. അന്നും ഇന്നും പ്രശാസിന് വലിയ ആരാധക പിന്തുണയുണ്ട്.

Read more about: anushka shetty prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+