മകൾ സന്യാസിനിയാകുമെന്ന് മാതാപിതാക്കളുടെ ഭയം; ആ നടൻ അനുഷ്കയുടെ ജീവിതം മാറ്റി മറിച്ചു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് അനുഷ്ക ഷെട്ടി. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച അനുഷ്ക ഒരു ഘട്ടത്തിൽ വലിയ ഇടവേളയിലേക്ക് പോയി. ബാഹുബലി വലിയ വിജയമായ ശേഷം താരത്തിന് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി വന്നതാണ്. എന്നാൽ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു അനുഷ്കയുടെ തീരുമാനം. 43 കാരിയാണ് അനുഷ്ക ഷെട്ടി. മാതാപിതാക്കളെക്കുറിച്ച് അനുഷ്ക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ രം​ഗത്തേക്ക് വരാൻ ആ​ഗ്രഹിച്ചയാളല്ല അനുഷ്ക ഷെട്ടി. നടിയാകുന്നതിന് മുമ്പ് യോ​ഗ ടീച്ചറായിരുന്നു. ഒരിക്കൽ അനുഷ്കയെ നടൻ നാ​ഗാർജുന കാണാനിടയായി. ഇദ്ദേഹമാണ് അനുഷ്കയെ സിനിമാ ലോകത്തേക്ക് ക്ഷണിക്കുന്നത്. ആദ്യം ചെയ്ത കുറച്ച് സിനിമകൾ പരജായപ്പെട്ടെങ്കിലും പിന്നീട് അനുഷ്ക തെലുങ്കിലെ താരമായി മാറി. തമിഴിലും നല്ല അവസരങ്ങൾ ലഭിച്ചു. യോ​ഗ ടീച്ചറായ ശേഷം ഇതാണ് തന്റെ പാതയെന്ന് തോന്നിയിരുന്നു. താൻ സന്യാസിനിയാകുമെന്ന് മാതാപിതാക്കൾ ഭയന്നെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്.

Anushka Shetty

നാ​ഗാർജുന അനുഷ്കയ്ക്ക് സിനിമാ രം​ഗത്തേക്ക് അവസരം നൽകിയപ്പോഴും അനുഷ്ക ആദ്യം മടിച്ചു. അഭിനയിക്കാനാകില്ല എന്നാണ് അനുഷ്ക കരുതിയത്. എന്നാൽ നാ​ഗാർജുന അനുഷ്കയെ പ്രോത്സാഹിപ്പിച്ചു. അനുഷ്കയ്ക്ക് കരിയറിൽ വഴി കാട്ടിയായി നാ​ഗാർജുന മാറി. സൂപ്പർ, ഡോൺ, ര​ഗഡ, ദമരു​ഗം തുടങ്ങിയവയാണ് ഇവർ ഒന്നിച്ചെത്തിയ സിനിമകൾ.

നാ​ഗാർജുനയുടെ തോഴ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷത്തിലും അനുഷ്കയെത്തി. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ സ്വീകരിച്ചു. സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമാകാനുള്ള തീരുമാനത്തിലാണ് അനുഷ്ക ഷെട്ടി. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ​ഗാഡിയാണ് ഇതിലൊന്ന്. മലയാള ചിത്രം കത്തനാറും റിലീസ് ചെയ്യാനുണ്ട്.

Anushka Shetty

43 കാരിയായ അനുഷ്ക ഷെട്ടി ഇപ്പോഴും അവിവാഹിതയാണ്. നേരത്തെ പല തവണ ​ഗോസിപ്പുകൾ വന്നിട്ടുണ്ടെങ്കിലും നടി ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്. പ്രഭാസ്-അനുഷ്ക ഷെ‌ട്ടി ​ഗോസിപ്പുകൾ ഇന്നും തുടരുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു പ്രഭാസും അനുഷ്ക ഷെട്ടിയും. ബാഹുബലി എന്ന സിനിമയിലൂടെയാണ് പ്രഭാസ്-അനുഷ്ക ജോഡി വൻ ജനപ്രീതി നേടുന്നത്. അതേസമയം ബാഹുബലിക്ക് മുമ്പേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നു എന്നാൽ പിന്നീട് പിരിഞ്ഞെന്നുമാണ് പുറത്ത് വന്ന അഭ്യൂഹങ്ങൾ.

എന്നാൽ താരങ്ങൾ ​ഗോസിപ്പുകൾ നിഷേധിച്ചു. അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയത്തിലല്ലെന്നും പ്രഭാസ് വ്യക്തമാക്കി. അനുഷ്ക ഷെട്ടിയും ഇത് ആവർത്തിച്ചു. 45 കാരനായ പ്രഭാസും അവിവാഹിതനായി തുടരുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നടന് എപ്പോഴും നേരിടേണ്ടി വരാറുണ്ട്. കരിയറിലെ തിരക്കുകളിലാണ് പ്രഭാസിപ്പോൾ. ഒടുവിൽ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന സിനിമ വൻ വിജയം നേടി.

സ്പിരിറ്റ് ആണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ. ഇതിനിടെ അനുഷ്കയുടെ സിനിമകളും വരാനിരിക്കുന്നു. നടിയുടെ ആദ്യ മലയാള സിനിമയാണ് റിലീസ് ചെയ്യാനിരിക്കുന്ന കത്തനാർ. ജയസൂര്യയാണ് നായകൻ. ​കൃഷ് ജ​ഗർലമുടി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ​ഗാഡി. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് അനുഷ്ക ഷെട്ടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. 2023 ലാണ് ഈ സിനിമ റിലീസ് ചെയ്തത്.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X