»   » അത് ശരിയാക്കിയിട്ട് തന്നെ കാര്യം, അനുഷ്‌ക സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നു

അത് ശരിയാക്കിയിട്ട് തന്നെ കാര്യം, അനുഷ്‌ക സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് അനുഷ്‌ക ഷെട്ടി. ദേവസേന എന്ന കഥാപാത്രം തെലുങ്കും തമിഴും കടന്ന് ബോളിവുഡിലും ഹിറ്റായതോടെ ധാരാളം അവസരങ്ങള്‍ അനുഷ്‌കയെ തേടിയെത്തുന്നു.

ആയിരം കോടിയുടെ രണ്ടാമൂഴത്തിലേക്ക് ബാഹുബലിയുടെ ദേവസേന എത്തുന്നു... ദ്രൗപതിയാകാന്‍???

എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങളൊന്നും അനുഷ്‌ക ഏറ്റെടുക്കുന്നില്ല എന്നാണ് നടിയോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. അനുഷ്‌ക സിനിമാ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുക്കുകയാണത്രെ.

anushka

ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണ് അനുഷ്‌ക ഇടവേള എടുക്കുന്നത്. ഇഞ്ചി ഇടിപ്പഴകി (സൈസ് സീറോ) എന്ന ചിത്രത്തിന് വേണ്ടി കൂട്ടിയ തടി കൊണ്ട് ഏറെ പഴി ഇതിനോടകം അനുഷ്‌ക കേട്ടു കഴിഞ്ഞു. ഇനി എന്തായാലും തടി കുറച്ച് മടങ്ങി എത്താനാണ് അനുഷ്‌കയുടെ തീരുമാനമത്രെ.

അതിനിടയില്‍ അനുഷ്‌കയുടെ വിവാഹ വാര്‍ത്തകളും പ്രചരിയ്ക്കുന്നു. ജാതകത്തില്‍ ദോഷമുള്ളതിനാലാണ് 35 കാരിയായ അനുഷ്‌കയ്ക്ക് വിവാഹം നടക്കാത്തതെന്നും, ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തി വരികയാണ് അനുഷ്‌ക എന്നുമാണ് കേള്‍ക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതത്തില്‍ ദ്രൗപതിയായി അനുഷ്‌ക എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല.

English summary
Actress Anushka Shetty has decided to take a short break to reduce her weight and be back in shape.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam