അനുഷ്‌കയുടെ പൊക്കം, നിത്യയ്ക്ക് പണിയായി

By Aswathi

അനുഷ്‌ക ഷെട്ടിയുടെ പൊക്കക്കൂടുതല്‍ പലപ്പോഴും വിഷയമായിട്ടുണ്ട്. ഒടുവില്‍ അനുഷ്‌കയുടേതായി പുറത്തിറങ്ങിയ ഗൗതം മേനോന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ ആ പൊക്കത്തെ പരമാര്‍ശിച്ച് വിവേകിന്റെ ഒരു കോമഡി ഡയലോഗും പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണും.

ഇത്തരത്തില്‍ അനുഷ്‌കയുടെ പൊക്കം പലപ്പോഴും നായകന്മാര്‍ക്ക് പണി കൊടുത്തിട്ടുണ്ട്. ഒടുവില്‍ പണികിട്ടിയത് നിത്യ മേനോനാണ്. അനുഷ്‌ക മുഖ്യവേഷത്തിലെത്തുന്ന രുദ്രാമദേവി എന്ന ചിത്രത്തില്‍ മറ്റൊര പ്രധാന വേഷത്തില്‍ നിത്യ മേനോനും എത്തുന്നുണ്ട്.

rudramadevi

ചിത്രത്തില്‍ ഒരു ഗാന രംഗത്താണ് അനുഷ്‌കയുടെ പൊക്കക്കൂടുതല്‍ നിത്യയ്ക്ക് വിഷയമായത്. പൊതുവെ പൊക്കകുറവുള്ള നടിയാണ് നിത്യ മേനോന്‍. പിന്നെ പൊക്കമുള്ള അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാട് പറയാനുണ്ടോ.

നിത്യയ്ക്ക് അനുഷ്‌കയെക്കാള്‍ ഏഴിഞ്ച് ഉയരക്കുറവുണ്ട്. ആ പൊക്കത്തിനൊപ്പമെത്താനുള്ള ഹൈഹീല്‍ ചെരുപ്പിട്ടാണ് നിത്യ അനുഷ്‌കയ്‌ക്കൊപ്പം ആ ഗാനരംഗത്തെത്തുന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത നൃത്താഭിനയമാണ് അതെന്നാണ് നിത്യ പറയുന്നത്.

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഹീല്‍സുള്ള ഒരു ചെരുപ്പ് അണിഞ്ഞ് നൃത്തം ചെയ്യുന്നത്. മാത്രമല്ല ആ നൃത്തത്തിന് ബുദ്ധിമുട്ടുള്ള ഒരുപാട് ചുവടുകളും ഉണ്ടായിരുന്നു. ആ ചെരുപ്പണിഞ്ഞ് തന്റെ കാലും മുറിയുകയുണ്ടായി.-നിത്യ പറയുന്നു

തന്റെ കഷ്ടപ്പാട് കണ്ട അനുഷ്‌ക അവരുടെ കഴിവിന് പരമാവധി തന്നെ സഹായിച്ചെന്നും നിത്യ പറഞ്ഞു. ചില സമയങ്ങളില്‍ പൊക്കം അഡ്ജസ്റ്റ് ചെയ്യുന്നതിന് മുട്ടു വളച്ച് തനിക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാമായിരുന്നു. ആ നടിയുടെ സ്‌നേഹവും പരിഗണനയുമാണ് ഇത് കാണിക്കുന്നത്. താന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ച് വളരെ നല്ലൊരു വ്യക്തിത്വമുള്ള നടി കൂടിയാണ് അനുഷ്‌കയെന്നാണ് നിത്യ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X