സണ്ണിയാണോ അനുശ്രീയുടെ ബോയ്ഫ്രണ്ട്! നല്ല ചേര്‍ച്ചയുണ്ട്, കല്യാണം കഴിച്ചൂടേ; അനുശ്രീയുടെ പോസ്റ്റ് കണ്ട് ആരാധകര്‍

റിയാലിറ്റി ഷോ യില്‍ മത്സരിച്ച് പിന്നീട് ലാല്‍ ജോസിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് അനുശ്രീ. ഫഹദ് ഫാസിലിനൊപ്പം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലായിരുന്നു അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ നായിക വേഷം തരംഗമായി മാറിയതോടെ കൈനിറയെ അവസരങ്ങള്‍ നടിയെ തേടി എത്തി.

ഇപ്പോള്‍ സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ അനുശ്രീ പ്രണയത്തിലാണെന്നും വിവാഹിതയാവാന്‍ പോവുകയാണെന്നും ഇടയ്ക്കിടെ ഗോസിപ്പുകള്‍ വരാറുണ്ട്. പ്രമുഖ നടന്റെ പേരിനൊപ്പം പോലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ നടിയുടെ പേരിനൊപ്പം വീണ്ടും കഥകള്‍ വന്നിരിക്കുകയാണ്.

anusree

ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പങ്കുവെച്ച ഫോട്ടോയാണ് പുതിയ കിംവദന്തികള്‍ക്ക് കാരണമായിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വൈകി പോയതിന് ക്ഷമ ചോദിച്ച് കൊണ്ടും ആശംസ നേര്‍ന്നുമാണ് ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്. ഒത്തിരി സ്‌നേഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

കൂടെയുള്ളത് സണ്ണി എന്ന വ്യക്തിയാണെന്നും സുഹൃത്തും കുടുംബവുമൊക്കെയാണെന്നും ഹാഷ് ടാഗിലൂടെ അനുശ്രീ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇതേത് സുഹൃത്താണെന്നും ബോയ്ഫ്രണ്ട് അല്ലേ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ, നിങ്ങള്‍ നല്ല കപ്പിള്‍സായിരിക്കും. ഞങ്ങളോട് പറയാതെ കല്യാണം കഴിച്ചോ, നിനക്ക് പറ്റിയവന്‍ തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുകയാണ്.

ഏറെ കാലമായി അനുശ്രീയെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കിടയിലേക്കാണ് പുതിയ ഫോട്ടോയുമായി നടി എത്തിയത്. കുറഞ്ഞ സമയത്തിനുള്ില്‍ ഇത് വൈറലാവുകയും ചെയ്തു. മാത്രമല്ല പല വാര്‍ത്തകളിലും അനുശ്രീയുടെ വിവാഹത്തെ പറ്റിയും പ്രണയത്തെ കുറിച്ചുമൊക്കെ പുതിയ കഥകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

anusree

മുന്‍പ് നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവരുടെ പേരിനൊപ്പം അനുശ്രീയുടെ പേര് നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇരുവരും തമ്മിലുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് അങ്ങനൊരു കഥ വന്നത്. എന്നാല്‍ അങ്ങനൊരു റിലേഷനോ കാര്യമായ സൗഹൃദമോ ഇവര്‍ക്കിടയില്‍ ഇല്ലെന്ന് പിന്നീട് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

പലപ്പോഴും സഹോദരനും കുടുംബത്തിനുമൊപ്പമുള്ള വീഡിയോസാണ് അനുശ്രീ പങ്കുവെക്കാറുള്ളത്. ചേട്ടനെ വിവാഹം കഴിപ്പിക്കുകയും ശേഷം അദ്ദേഹത്തിന്റെ കുഞ്ഞിനൊപ്പമുള്ള സന്തോഷങ്ങളുമൊക്കെ നടി പങ്കുവെക്കാറുണ്ട്.

എന്നിട്ടും മുപ്പത്തിമൂന്ന് വയസുള്ള അനു വിവാഹം കഴിക്കാത്തതാണ് പലരെയും നിരാശപ്പെടുത്തുന്നത്. എല്ലാം അതിന്റെ സമയമാവുമ്പോള്‍ നടക്കും എന്ന നിലപാടിലാണ് നടിയിപ്പോഴും. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലെ ചെറിയൊരു അനക്കം പോലും അനുശ്രീയുടെ വിവാഹത്തിലേക്കും പ്രണയകഥയിലേക്കുമാണ് എത്തി നില്‍ക്കുന്നത്.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X