ബിഗ് ബോസ് സീസണ്‍ 4ല്‍ എത്തുന്ന വിദേശീയര്‍ ഇവരോ; പേരുകള്‍ ചര്‍ച്ചയാവുന്നു

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും ഷോ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഹിന്ദിയിലാണ് ബിഗ് ബോസ് ഏറ്റവും ആദ്യം ആരംഭിക്കുന്നത്. ഷോ വലിയ വിജയമായതോടെ മാറ്റു ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. 2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. സാബുമോന്‍, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു ആദ്യ സീസണിലെ മത്സരാര്‍ഥികള്‍.ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. സാബു മോന്‍ ആയിരുന്നു വിജയി.

bigg boss malayalam

2020 ല്‍ ആണ് രണ്ടാം ഭാഗം തുടങ്ങുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021 ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങുകയായിരുന്നു. ഈ ഷോയും 100 ദിവസം പൂര്‍ത്തിയാക്കിയില്ല. എന്നിരുന്നാലും വിജയിയെ കണ്ടെത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 4 ന് വേണ്ടി കാത്തിരിക്കുകയാണ്. ഷോ അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു.

ഇപ്പോഴിത നാലാം ഭാഗം ഔദ്യോഗികായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോഗോ പുറത്ത് വിട്ടത്. പ്രെമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പുതിയ പ്രെമോ പുറത്ത് വന്നത്. മത്സരാര്‍ത്ഥികളെ കുറിച്ച് സൂചന നല്‍കുന്നതായിരുന്നു. വിദേശികളും ബിഗ് ബോസില്‍ എത്തുന്നുണ്ടെന്നായിരുന്നു പ്രെമോ വീഡിയോയില്‍ പറഞ്ഞത്. ഇപ്പോഴിത മത്സരാര്‍ഥികളെ കുറിച്ചുളള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.

പ്രെമോ വന്നതിന് പിന്നാലെ പാരീസ് ലക്ഷ്മി, അപര്‍ണ്ണ മള്‍ബറി എന്നുവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന വിദേശിയരാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് കൈനിറയെ ആരാധകരുണ്ട്.ബിഗ് ബോസ് ഫാന്‍ പേജുകളിലാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് എവിടെ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ബിഗ് ബോസ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മ പേജുകളിലാണ് ഇത്തരം ചര്‍ച്ചകള്‍ മുറുകുന്നത്. 'തീര്‍ച്ചയായും ഒരു വിദേശി വനിത ഉണ്ട് അല്ലെങ്കില്‍ ലാലേട്ടന്‍ ഇംഗ്ലീഷ് പറയ്യില്ല' എന്നാണ് ചിലരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസണ്‍ 4ന്റെ പ്രൊമോ പുറത്തുവിട്ടിരുന്നു. ഇതില്‍ 'ബഫ്‌ലിങ്' എന്ന വാക്ക് മോഹന്‍ലാല്‍ ഉപയോഗിച്ചിരുന്നു.

കൂടാതെ മോഡല്‍ ആയ ജിയ ഇറാനി ബിഗ്ഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നു എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ജിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. 'ആരോടും പറയില്ല' എന്ന് കുറിച്ച് കൊണ്ടാണ് വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെപാല സജിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിഗ് ബോസില്‍ ഞാന്‍ വരണോ വേണ്ടയോ എന്ന് ചോദിച്ചുകൊണ്ട് സജി പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. ഇതിന് താഴെയാണ് ജിയ ഇറാനിയുടെ കമന്റ്. 'സജി ചേട്ടാ വാ നമുക്ക് പൊളിക്കാം' എന്നാണ് ജിയ എഴുതിയത്. ഇതും പ്രേക്ഷകരുടെ ഇടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

അതിനിടയില്‍ സീരിയല്‍ താരം അശ്വതിയും ബിഗ് ബോസ്സിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും പറഞ്ഞ് കേട്ട പേരാണ് അശ്വതിയുടേത്. എന്നാല്‍ ഇത്തവണയും പങ്കെടുക്കാന്‍ യാതൊരു സാധ്യതയും ഇല്ല, അഥവാ ഉണ്ടെങ്കില്‍ തന്നെ ആരോടും പറയില്ല എന്നാണ് അശ്വതി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X