»   » ആള് ആകെ മാറിയല്ലോ, വണ്ണവും വച്ചു, കേരള ഫാഷന്‍ ലീഗില്‍ പങ്കെടുക്കാനെത്തിയ അപര്‍ണ ബാലമുരളി!

ആള് ആകെ മാറിയല്ലോ, വണ്ണവും വച്ചു, കേരള ഫാഷന്‍ ലീഗില്‍ പങ്കെടുക്കാനെത്തിയ അപര്‍ണ ബാലമുരളി!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപര്‍ണബാലമുരളി. സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അപര്‍ണ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നാടന്‍ വേഷത്തില്‍ ജിസ്മി എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തിയ അപര്‍ണയുടെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

ഒന്ന് പറഞ്ഞാല്‍ നാല് തിരിച്ച് പറയുന്ന സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് തരുന്ന തനി നാടന്‍ പെണ്‍കുട്ടി. ഏതൊരു സാധരണക്കാരനും ആഗ്രഹിക്കുന്ന പെണ്‍കുട്ടി ഇത്രയും ഗ്ലാമര്‍ മതി. ചിത്രത്തിലെ അപര്‍ണയുടെ കഥാപാത്രത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകള്‍ നാം കണ്ടതാണ്.

അടുത്തിടെ നടി കേരള ഫാഷന്‍ ലീഗ് 2016ല്‍ എത്തിയ നടിയുടെ ഡ്രസും ലുക്കും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളാകെ മാറി. നല്ല വണ്ണവും വച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട അപര്‍ണ ബാലമുരളിയുടെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും..

ബ്ലാക്ക് കളര്‍

ബ്ലാക്കിന് മേല്‍ ഗോള്‍ഡണ്‍ കളര്‍ എബ്രോഡറി വര്‍ക്ക് ചെയ്ത ഗൗണ്‍ അണിഞ്ഞാണ് അപര്‍ണ ബാലമുരളി ചടങ്ങില്‍ പങ്കെടുത്തത്.

കൊച്ചിയില്‍ വച്ച്

നവംബര്‍ 23ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണ്‍ അരങ്ങേറിയത്.

പങ്കെടുത്തവര്‍

ഇന്ത്യയിലെ ഇരുപതോളം ഡിസൈനര്‍മാരും വിദേശ ഡിസൈനര്‍മാരുമടക്കം എഴുപതില്‍ പരം മോഡലുകളും നാല്‍പതില്‍ അധികം ഫിലിം സെലിബ്രേറ്റികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

അന്യഭാഷക്കാരും

മലയാളം താരങ്ങള്‍ക്ക് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് താരങ്ങളും ഫാഷന്‍ ലീഗില്‍ ചുവട് വച്ചു.

ശ്രദ്ധ നേടി

എന്ന് നിന്റെ മൊയ്തീന്‍ പശ്ചാത്തലമാക്കി പ്രിയമണിയും പ്രതിശ്രുത വരന്‍ പ്രിയാമണിയും അവതരിപ്പിച്ച കിസ്മത് റൗണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English summary
Aparna murali Kerala fashion league 2016.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam