For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  By Aswini
  |

  ഈ വര്‍ഷവും ഒത്തിരി നായികമാര്‍ വിവാഹത്തിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു. അസിനും മുക്തയ്ക്കും നിമിഷയ്ക്കും പിന്നാലെ ഇതാ അര്‍ച്ചനാ കവിയും വിവാഹിതയാകുന്നു. സോളോ കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. ജനുവരിയില്‍ വിവാഹമുണ്ടാവും.

  കോട്ടയം സ്വദേശീയായ അബീഷും അര്‍ച്ചനയെ പോലെ പഠിച്ചതും വളര്‍ന്നതുമെല്ലാം ദില്ലിയിലാണ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

  നടികള്‍ക്കെല്ലാം വിവാഹം

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി അസിന്‍ മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയെ വിവാഹം കഴിക്കാന്‍ പോകുന്നതായി വാര്‍ത്ത വന്നത്. അതിനു പിന്നാലെ റിമി ടോമിയുടെ അനുജന്‍ റിങ്കു ടോമിയുമായി തന്റെ വിവാഹം ഉറപ്പിച്ച കാര്യം മുക്തയും അറിയിച്ചു. നടി നിമിഷയും വിവാഹിതയാകുകയാണ്. ഇതാ ഇപ്പോള്‍ അര്‍ച്ചന കവിയും

  അര്‍ച്ചനയുടെ വരന്‍

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  കോമഡി സ്‌റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. ഇപ്പോള്‍ മുംബൈയിലാണ് അബീഷ് താമസം

  ഇരുവരും പഠിച്ചത് ദില്ലിയില്‍

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  കോട്ടയം സ്വദേശീയായ അബീഷും അര്‍ച്ചനയെ പോലെ പഠിച്ചതും വളര്‍ന്നതുമെല്ലാം ദില്ലിയിലാണ്. അര്‍ച്ചനയും അബീഷും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ട്.

  ആര്‍ജെ, നടന്‍, ഗായകന്‍

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

   വിവാഹം ജനുവരിയില്‍

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവുമുണ്ടാവും. അതുവരെ തത്കാലം വിവാഹക്കാര്യം രഹസ്യമായി വച്ചിരിക്കുകയായിരുന്നു ഇരുവീട്ടുകാരും

  അര്‍ച്ചനയെ കുറിച്ച്

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  കോട്ടയം രാമപുരം സ്വദേശിയും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അര്‍ച്ചന പഠിച്ചത് ദില്ലിയിലാണ്.

  നീലത്താമരയിലൂടെ

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  ടെലിവിഷന്‍ അവതാരികയായി പ്രവര്‍ത്തിക്കുമ്പോഴാണ് എം ടി വാസുദേവന്‍ നായര്‍ രചിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയില്‍ അവസരം ലഭിക്കുന്നത്. അതിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ മലയാളികള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു.

  സിനിമയില്‍ അര്‍ച്ചന

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  നീലത്താമര എന്ന ചിത്രത്തിന് ശേഷം മമ്മി ആന്റ് മി എന്ന ചിത്രത്തിലും അര്‍ച്ചന മികച്ച പ്രകടനം കാഴ്ചവച്ച് പ്രശംസകള്‍ പിടിച്ചുവച്ചു. പിന്നീട് പതിനാലോളം മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും ഒരു നായിക എന്ന നിലയില്‍ സ്ഥാനമുറപ്പിയ്ക്കാന്‍ കഴിഞ്ഞില്ല.

  അന്യഭാഷയില്‍

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  അരവാണ്‍, ജ്ഞാന കുറുക്കന്‍ എന്നീ തമിഴ് ചിത്രങ്ങളിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന തെലുങ്ക് ചിത്രത്തിലും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്

  പുതിയ സിനിമ

  അര്‍ച്ചന കവി വിവാഹിതയാകുന്നു: വരന്‍ അബീഷ്

  വണ്‍സ് അപ്പോണ്‍ എ ടൈം, കുക്കിലിയാര്‍, സുഖമായിരിക്കട്ടെ എന്നീ മലയാള സിനിമകളാണ് അര്‍ച്ചനയുടേതായി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നത്. ഈ സിനിമകള്‍ക്ക് ശേഷം അര്‍ച്ചന വിവാഹ ജീവിതത്തിലേക്ക് കടക്കും

  English summary
  Actor Archana Kavi is going to get married. Abeesh Mathew who earned fame through Solo comedy stage shows is the bridegroom. Her relatives hinted that the marriage would happen in January.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X