»   » 6000 കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം അനുഷ്‌കയ്ക്ക് വേണ്ടി, 35കാരിയും 37കാരനും ഒന്നിക്കുമോ?

6000 കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം അനുഷ്‌കയ്ക്ക് വേണ്ടി, 35കാരിയും 37കാരനും ഒന്നിക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്രയും നാള്‍ ഇന്ത്യന്‍ സിനിമയിലെ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' ആരാണെന്ന് ചോദിച്ചാല്‍ സല്‍മാന്‍ ഖാന്റെയും രണ്‍ബീര്‍ കപൂറിന്റെയുമൊക്കെ പേരുകളാണ് മുഴച്ച് കേട്ടിരുന്നത്. എന്നാല്‍ അവരെയൊക്കെ കടത്തിവെട്ടി മുന്നിലെത്തിയിരിയ്ക്കുകയാണ് ബാഹുബലി നായകന്‍ പ്രഭാസ്.

പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

ബാഹുബലി സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആറായിരത്തോളം വിവാഹങ്ങളാണത്രെ പ്രഭാസിന് വന്നത്. എന്നാല്‍ അതൊന്നും തിരിഞ്ഞു പോലും പ്രഭാസ് നോക്കിയില്ല.. അതിന് കാരണം എന്താണെന്നറിയാമോ..

ബാഹുബലി ആണോ കാരണം

ബാഹുബലി എന്ന ചിത്രത്തിലായിരുന്നു പ്രഭാസിന്റെ ശ്രദ്ധ മുഴുവന്‍. അതുകൊണ്ടാണ് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടും പ്രഭാസ് തിരിഞ്ഞു പോലും നോക്കാതിരുന്നത്. ബാഹുബലി കഴിയട്ടെ, എന്നിട്ട് മതി എന്നായിരുന്നുവത്രെ പ്രഭാസിന്റെ നിലപാട്...

അതല്ല കാരണം, അനുഷ്‌ക!

എന്നാല്‍ ബാഹുബലി എന്ന ചിത്രമാത്രമല്ല, പ്രഭാസ് കല്യാണം വേണ്ടെന്ന് വയ്ക്കാന്‍ കാരണം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. ബാഹുബലിയും നായിക ദേവസേനയും തമ്മില്‍ ശരിയ്ക്കും പ്രണയത്തിലാണത്രെ.. ദേവസേനയായി എത്തിയ അനുഷ്‌കയാണ് പ്രഭാസിന്റെ വിവാഹം മുടങ്ങാന്‍ കാരണം എന്നാണ് വാര്‍ത്തകള്‍..

പ്രണയത്തിലോ

മിര്‍ച്ചി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി അനുഷ്‌കയും പ്രഭാസും ഒന്നിച്ചഭിനയിച്ചത്. ഇതിന് ശേഷം ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും അത് പാടേ നിഷേധിച്ചു. ബില്ല എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു

വിവാഹമുണ്ടാവുമോ..

ബാഹുബലി എന്ന ചിത്രത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ടാണത്രെ പ്രഭാസും അനുഷ്‌കയും തങ്ങളുടെ പ്രണയം മാറ്റി വച്ചത്. അധികം വൈകാതെ 37 കാരനായ പ്രഭാസും 35 കാരിയായ അനുഷ്‌കയും വിവാഹിതരാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ...

ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള ജോഡികള്‍

സിനിമാ ലോകത്ത് പ്രണയ ഗോസിപ്പുകളൊന്നും പെടാതെ കടന്നു പോവുക എന്നത് വലിയ കാര്യമാണ്. അനുഷ്‌കയുടെയും പ്രഭാസിന്റെയും പേരില്‍ ഈ ഗോസിപ്പല്ലാതെ മറ്റാരുടെ കൂടെയും വാര്‍ത്തകള്‍ ഉണ്ടായിട്ടില്ല. പൊതുവെ നാണം കുണുങ്ങിയാണത്രെ പ്രഭാസ്.

English summary
Are Baahubali stars Prabhas and Anushka Shetty more than just co-stars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam