മഞ്ജു വാര്യര്‍ക്കൊപ്പമുള്ളത് മീനാക്ഷിയോ? വീണമീട്ടിയത് മകള്‍ക്ക് വേണ്ടിയോ? ഒപ്പമുള്ളത് ആരായിരുന്നു?

പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും ചുവടുവെച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ചേട്ടന്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ താരം വീട്ടിലെക്ക് തിരിച്ചെത്തുകയായിരുന്നു. മധു വാര്യരും ഭാര്യയും മകളും എത്തിയതോടെ വീട് ഉത്സവപ്രതീതിയിലായെന്നും, നാളുകള്‍ക്ക് ശേഷമാണ് രണ്ട് മക്കളേയും ഒരുമിച്ച് കിട്ടുന്നതെന്നും ഗിരിജ വാര്യര്‍ പറഞ്ഞിരുന്നു.

ലോക് ഡൗണില്‍ ഷൂട്ടിംഗ് തിരക്കില്ലെങ്കിലും കഴിവുകളെല്ലാം പൊടി തട്ടിയെടുക്കുകയാണ് മഞ്ജു വാര്യര്‍. കുച്ചിപ്പുഡി പരിശീലനത്തിന്റെ വീഡിയോയുമായാണ് താരം ആദ്യമെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വീണയിലെ മികവ് പുറത്തെടുത്തത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഈ വീഡിയോയില്‍ മഞ്ജു വാര്യര്‍ക്കൊപ്പമുള്ളത് മീനാക്ഷിയാണോ എന്ന ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. പ്രമുഖ ഓണ്‍ലൈന്‍ സിനിമാ മാധ്യമമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഞ്ജു വാര്യരുടെ വീഡിയോ

മഞ്ജു വാര്യരുടെ വീഡിയോ

വീണമീട്ടുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. അഭിനയം മാത്രമല്ല ഡാന്‍സും പാട്ടുമെല്ലാം തനിക്ക് വഴങ്ങുമെന്ന് മുന്‍പ് തന്നെ ഈ താരം തെളിയിച്ചിരുന്നു.

Recommended Video

Dileep's daughter gets spotlight during Lal jose's daughter wedding | FilmiBeat Malayalam
താരങ്ങളും ആരാധകരും

താരങ്ങളും ആരാധകരും

കീര്‍ത്തി സുരേഷായിരുന്നു വീഡിയോക്ക് കീഴില്‍ ആദ്യം കമന്റിട്ടത്. വൗ ചേച്ചി, ഓസമെന്നായിരുന്നു താരപുത്രി പറഞ്ഞത്. ആരാധകര്‍ മാത്രമല്ല സിനിമയിലെ സുഹൃത്തുക്കളും മഞ്ജുവിനെ അഭിനന്ദിച്ച് എത്തുകയായിരുന്നു. ശൃന്ദ, ഭാവന, ജയസൂര്യ, രമേഷ് പിഷാരടി, മുക്ത, റിമി ടോമി, സയനോര, ജോത്സന ഇവരെല്ലാം മഞ്ജു വാര്യരുടെ വീഡിയോക്ക് കൈയ്യടിയുമായി എത്തിയിരുന്നു. താരങ്ങള്‍ക്കെല്ലാം മഞ്ജു മറുപടിയും നല്‍കിയിരുന്നു. പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് പുതിയ സംശയങ്ങളുമായി ആരാധകരെത്തിയത്.

മീനാക്ഷിയാണോ?

മീനാക്ഷിയാണോ?

മഞ്ജു വാര്യര്‍ക്ക് മുന്നിലിരിക്കുന്നത് മീനാക്ഷിയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. മുന്നിലിരിക്കുന്ന പെണ്‍കുട്ടി ആരാണെന്നുള്ള ചര്‍ച്ച ഇപ്പോഴും സജീവമാണ്. രണ്ട് വശത്തുമായി മുടിയിട്ട് മുഖം വ്യക്തമാവാത്ത തരത്തിലാണ് പെണ്‍കുട്ടി ഇരുന്നത്. ഇത് മീനാക്ഷിയല്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ഞങ്ങളുടെ മീനൂട്ടി ഇങ്ങനെയല്ലെന്നുള്ള കമന്റുകളുമുണ്ട്. വീഡിയോ വൈറലായതോടെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു ആരാധകര്‍.

ചേട്ടന്റെ മകളാണോ?

ചേട്ടന്റെ മകളാണോ?

മഞ്ജു വാര്യരുടെ ചേട്ടന്‍ മധു വാര്യരുടെ മകളായ ആവണിയാണോ ഇതെന്നുള്ള ചോദ്യങ്ങളുമുണ്ട്. ലോക് ഡൗണായതിനാല്‍ ആവണിക്കൊപ്പം കളിക്കുന്നത് താനും മഞ്ജുവുമൊക്കെയാണെന്ന് നേരത്തെ ഗിരിജ വാര്യര്‍ കുറിച്ചിരുന്നു. മക്കളും മരുമകളുമായി വീട് സജീവമാണെന്നും ഈ സന്തോഷം കാണാന്‍ മാധവേട്ടന്‍ ഇല്ലല്ലോയെന്നുള്ള വിഷമമുണ്ടെന്നും അവര്‍ കുറിച്ചിരുന്നു. ചേട്ടന്റെ മകള്‍ക്കൊപ്പമായാണോ മഞ്ജു ഇരിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.

മകള്‍ക്കൊപ്പമുള്ള ഫോട്ടോ

മകള്‍ക്കൊപ്പമുള്ള ഫോട്ടോ

വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങളുമായാണ് മഞ്ജു വാര്യര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ലളിതം സുന്ദരത്തിനായി വേറിട്ട ലുക്കാണ് താരം സ്വീകരിച്ചത്. സിനിമയുടെ പൂജയും പിന്നീടുള്ള ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. ഇതിനിടയിലായിരുന്നു ഒരു ആരാധിക മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചത്. മഞ്ജു വാര്യരാവട്ടെ പതിവ് പോലെ തന്നെ മൗനം പാലിക്കുകയായിരുന്നു.

പഠനത്തിരക്കില്‍

പഠനത്തിരക്കില്‍

എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മീനാക്ഷി. ലോക് ഡൗണായതോടെ താരപുത്രി വീട്ടിലേക്ക് തിരിച്ചെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാര്യരും ദിലീപും വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. ആ തീരുമാനത്തോട് യോജിക്കുകയായിരുന്നു താരം. മാധവവാര്യരെ അവസാനമായി കാണാന്‍ ദിലീപിനൊപ്പം മീനാക്ഷിയും എത്തിയിരുന്നു.

വൈറലായ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X