സൂര്യ ചിത്രത്തിലെ വില്ലന്‍ വേഷം നിരസിച്ച് അര്‍ജുന്‍! ഇനിയും ഇതിന് വയ്യെന്ന് താരം! ആരാധകര്‍ക്ക് നിരാശ
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. നടിപ്പിന്‍ നായകന്റെ സിനിമകള്‍ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. ഏത് തരത്തിലുമുള്ള കഥാപാത്രമായും പകര്‍ന്നാടാന്‍ തനിക്ക് കഴിയുമെന്ന് സൂര്യ വളരെ മുന്‍പ് തന്നെ തെളിയിച്ചതാണ്. കെവി ആനന്ദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പമെത്തിയ കാപ്പാന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സുരൈ പൊട്രുവിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. കാപ്പാന്‍ പ്രമോഷനായി സൂര്യയെത്തിയപ്പോള്‍ പുതിയ ലുക്കും ചര്‍ച്ചയായിരുന്നു.
ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ഹരിയും സൂര്യയും വീണ്ടും ഒരുമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. സൂര്യ-ഹരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. സിങ്കം സീരീസുള്‍പ്പടെ 5 സിനിമകള്‍ക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്. ഇരുവരും വീണ്ടും ഒരുമിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

തന്റെ സിനിമയിലെ വില്ലനാവുന്നതിനായി സംവിധായകന്‍ ഹരി അര്‍ജുന്‍ സര്‍ജയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഈ അവസരം വേണ്ടെന്ന് വെച്ചെന്നൊക്കെയുള്ള വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അടുുത്തിടെ തന്നെത്തേടിയെത്തുന്ന വേഷങ്ങളില്‍ കൂടുതലും നെഗറ്റീവാണെന്നാണ് താരം പറയുന്നത്. ഇരുമ്പ് തിരൈയിലൂടെ വില്ലനെ അവതരിപ്പിച്ചതിലൂടെ മികച്ച കൈയ്യടിയായിരുന്നു അര്‍ജുന്‍ സ്വന്തമാക്കിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചതും.


Click it and Unblock the Notifications