ആര്യ അച്ഛനാവുന്നു! ആദ്യത്തെ കണ്‍മണിയെ വരേവല്‍ക്കാനൊരുങ്ങി സയേഷ? ചിത്രങ്ങള്‍ വൈറല്‍! കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ആര്യ. മലയാളത്തില്‍ നിന്നും താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ആര്യയും സയേഷയും വിവാഹിതരായത്. ആരെയായിരിക്കും ആര്യ ജീവിതസഖിയാക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ഈ താരം എത്തിയിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കളേഴ്‌സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്.

മലയാളികളും ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അഭിനേത്രികളടക്കം നിരവധി പേരായിരുന്നു ആര്യയെ പങ്കാളിയാക്കാനായി ശ്രമിച്ചത്. ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ചാണ് താരം എല്ലാവരേയും ഞെട്ടിച്ചത്. ഇവരില്‍ നിന്നും ഒരാളെ കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും ആരേയും വേദനിപ്പിക്കാനായി താല്‍പര്യമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാനായി തനിക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു താരം പറഞ്ഞത്.ഇതിന് ശേഷമാണ് സയേഷയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതിന് പിന്നാലെയായി ഇവരുടെ വിവാഹവും നടന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ആര്യ അച്ഛനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സയേഷ ഗര്‍ഭിണി?

സയേഷ ഗര്‍ഭിണി?

വിവാഹത്തിന് പിന്നാലെയായി ആര്യയും സയേഷയും യാത്രകളിലായിരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സെക്കന്റുകള്‍ കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ തരംഗമായി മാറിയത്. മുസ്ലിം ആചാരപ്രകാരമായാണ് ഇവരുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെയായി നടത്തിയ വിരുന്നില്‍ താരങ്ങളും സംവിധായകരുമെല്ലാം പങ്കെടുത്തിരുന്നു. ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സയേഷ പങ്കുവെച്ച ചിത്രങ്ങളാണ് സംശയത്തിന് ഇടയാക്കിയത്. അതിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ ഇത് ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 പ്രണയിച്ച് വിവാഹിതനായി

പ്രണയിച്ച് വിവാഹിതനായി

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ആര്യ ഞെട്ടിച്ചിരുന്നു. കളേഴ്‌സ് ചാനലിലായിരുന്നു എങ്കവീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം റിയാലിറ്റി ഷോ നടത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മലയാളി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഗ്രാന്റ് ഫിനാലെയ്ക്കിടയിലായിരുന്നു താരം ഇപ്പോള്‍ ആരെയും തിരഞ്ഞെടുക്കാനാവില്ലെന്നറിയിച്ച് ഞെട്ടിച്ചത്. തുടക്കം മുതലേ തന്നെ വന്‍വിവാദമായ പരിപാടിയുടെ വിമര്‍ശനം കടുക്കുകയായിരുന്നു പിന്നീട്.

പ്രണയദിനത്തിലെ സര്‍പ്രൈസ്

പ്രണയദിനത്തിലെ സര്‍പ്രൈസ്

വാലന്‍റൈന്‍സ് ദിനത്തിലായിരുന്നു ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു. പ്രണയവിവാഹമാണ് ഇവരുടേതെന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ എത്തിയത്. മനസ്സില്‍ ഒരാളുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് എങ്ക വീട്ട് മാപ്പിളൈയില്‍ പങ്കെടുത്തതെന്നായിരുന്നു പലരുടേയും ചോദ്യം.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

ഗജനീകാന്ത് എന്ന ചിത്രത്തിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലായത്. ഇവരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി തയ്യാറെടുക്കുനന ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സിനിമാലോകത്തെ പലരും എത്തിയിരുന്നു. കാപ്പാന്‍ അനുഭവത്തെക്കുറിച്ച് ആര്യ വാചാലനായിരുന്നു. അതിന് പിന്നാലെയായാണ് ജാമിക്ക് വിവാഹാശംസയുമായി സൂര്യയെത്തിയത്.

കാപ്പാനിലും ഒരുമിച്ചു

കാപ്പാനിലും ഒരുമിച്ചു

കെവി ആനന്ദിന്റെ ലേറ്റസ്റ്റ് ചിത്രമായ കാപ്പാനില്‍ നായികയായെത്തുന്നത് സയേഷയാണ്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. ആര്യയും ഈ സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സയേഷ പങ്കുവെച്ച ചിത്രം

സയേഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X