അനുഷ്‌കയും ആര്യയും ലിപ് ലോക്ക് ചെയ്തു!!
തൃഷ ഇല്ല്യാന നയന്‍താര എന്ന ചിത്രത്തില്‍ നായകന്‍ ജിവി പ്രകാശും നായിക മനീഷ യാദവുമായുള്ള ലിപ് ലോക്ക് വാര്‍ത്തയായിരുന്നു. 36 ടേക്കിലാണ് ആ ചുംബന രംഗം ചിത്രീകരിച്ചതെന്നതായിരുന്നു ആ വാര്‍ത്തയിലെ കൗതുകം. ഇപ്പോള്‍ തമിഴ് സിനിമയില്‍ ലിപ് ലോക്കില്ലാതെ പറ്റില്ലെന്നാണ് തോന്നുന്നത്. ജിവി പ്രകാശിനും മനീഷയ്ക്കും പിന്നാലെയിതാ ആര്യയും അനുഷ്‌കയും.
ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക ഷെട്ടിയും ആര്യയും താര ജോഡികളായെത്തുന്ന ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിലും ഒരു ലിപ് ലോക്ക് ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ആര്യയും അനുഷ്‌കയുമാണത്രെ ലിപ് ലോക്ക് ചെയ്യുന്നത്. ഈ രംഗം ചിത്രീകരിച്ചു കഴിഞ്ഞെന്നാണ് കേള്‍ക്കുന്നത്.

സൈസ് സീറ എന്ന പേരില്‍ തെലുങ്കിലും ഒരുക്കുന്ന ദ്വിഭാഷ ചിത്രം പ്രശസ്ത സംവിധായകന്‍ കെ രാഗവേന്ദ്ര റാവുവിന്റെ മകന്‍ പ്രസാദാണ് സംവിധാനം ചെയ്യുന്നത്. പ്രസാദിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇഞ്ചി ഇടിപ്പഴക് (സൈസ് സീറോ)
തടിച്ചു കൊഴുത്ത ഒരു പെണ്ണായിട്ടാണ് അനുഷ് എത്തുന്നത്. തടി കുറയ്ക്കാന്‍ വേണ്ടി അനുഷ്‌ക ആര്യ ട്രെയിനറായ ജിമ്മില്‍ പോകുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നതാണ് കഥ. ചിത്രത്തിന് വേണ്ടി അനുഷ്‌ക 15 കിലോ ഭാരം കുറയ്ക്കുന്നുണ്ട്. ആദ്യം തടിച്ചു കൊഴുത്ത രൂപത്തിലും, പിന്നീട് മെലിഞ്ഞ സ്ലിം ബ്യൂട്ടിയായിട്ടും അനുഷ്‌ക ചിത്രത്തില്‍ അവതരിക്കും.


Click it and Unblock the Notifications