താരപുത്രന്‍ ലണ്ടനില്‍ ഡേറ്റിംഗില്‍? ആര്യനെ പിന്തുണച്ച് ഗൗരി ഖാന്‍! കിങ് ഖാന്‍റെ മകന്‍ പ്രണയത്തില്‍?

താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. പാപ്പരാസികള്‍ താരങ്ങളെ വിടാതെ പിന്തുടരാറുണ്ട്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ എപ്പോഴും ഉയര്‍ന്നുവരാറുണ്ട്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയുമൊക്കെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബോളിവുഡിന്റെ അഭിമാന താരങ്ങളിലൊരാളായ കിങ് ഖാന്റെ മകനെക്കുറിച്ചുള്ള കാര്യമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കിങ് ഖാന് പിന്നാലെയായി മക്കളും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. പിതാവിന്റെ വഴിയെ തന്നെയാണ് മക്കളും സഞ്ചരിക്കുന്നതെന്നായിരുന്നു ആരാധകരും പറഞ്ഞത്. മകള്‍ക്ക് അഭിനയത്തോടാണ് താല്‍പര്യമെങ്കില്‍ സംവിധാനത്തോടും താല്‍പര്യമുണ്ടെന്നുമായിരുന്നു ആര്യന്‍ പറഞ്ഞത്.

ഉപരിപഠനം കഴിഞ്ഞ് സിനിമയില്‍ അരങ്ങേറാനുള്ള തീരുമാനത്തിലാണ് താരപുത്രന്‍. മക്കളുടെ കാര്യങ്ങളെക്കുറിച്ച് വാചാലരായി എത്താറുള്ള കിങ് ഖാനും ഗൗരിയും സിനിമപ്രേവശനത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാണ് ഇവരുടെ സിനിമാപ്രവേശനമെന്നായിരുന്നു ആരാധകരും ചോദിച്ചത്. താരപുത്രന്‍ പ്രണയത്തിലാണെന്നും ഗൗരി ഖാന്‍ സമ്മതം മൂളിയെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആര്യന്‍റെ  പ്രണയം

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇത്തരത്തില്‍ എത്തുന്നവര്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദി ലയണ്‍ കിംഗിന്റെ ഹിന്ദി പതിപ്പ് ഇറങ്ങിയതോടെയാണ് ആരാധകര്‍ ആര്യന്റെ ശബ്ദമാണോ ഇതെന്ന് ചോദിച്ച് എത്തിയത്. കിങ് ഖാന്റെ ശബ്ദത്തെ അനുസ്മരിപ്പിക്കുന്നു ആര്യനെന്ന തരത്തിലുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പിതാവിന് പിന്നാലെയായി അരങ്ങേറുന്ന താരപുത്രന്‍ സിനിമയില്‍ ശോഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

ആര്യന്‍റെ  പ്രണയം

മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം ആര്യന്റെ വരവിനായി കാത്തിരിക്കുകയാണെന്നും എന്നാണ് അത് സംഭവിക്കുന്നതെന്നുമറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. അതിനിടയിലാണ് ആര്യന്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്. മുംബൈ മിററാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലണ്ടനില്‍ ഡേറ്റിംഗിലാണ് താരപുത്രനെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രശസ്തയായ വ്‌ളോഗറുമായാണ് താരപുത്രന്റെ ഡേറ്റിംഗ് എന്ന വിവരും പുറത്തുവന്നിട്ടുണ്ട്.

ആര്യന്‍റെ  പ്രണയം

മകന്റെ പ്രണയത്തെക്കുറിച്ച് താരദമ്പതികള്‍ക്ക് അറിയാമെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഗൗരി ഖാന്‍ പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നുമുള്ള വിവരങ്ങളുമുണ്ട്. വളരെ നല്ല കുട്ടിയാണ് അവളെന്ന് ഗൗരി പറഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. കിങ് ഖാന്റെ പ്രതികരണം എങ്ങനെയാമെന്നതിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവരാത്തതില്‍ ആരാധകരും പരിഭ്രാന്തിയിലാണ്.

ആര്യന്‍റെ  പ്രണയം

മകനും സിനിമയില്‍ അരങ്ങേറുന്നതില്‍ കിങ് ഖാന്‍ സന്തുഷ്ടവാനാണ്. യങ്ങ് ലയണായെത്തിയ ആര്യന് പിന്തുണ നല്‍കിയതില്‍ നന്ദിയുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതേ പോലെ തന്നെ ഡിസ്‌നി വേള്‍ഡിനോട് നന്ദി അറിയിച്ചും അദ്ദേഹമെത്തിയിരുന്നു. അവന്റെ ശബ്ദം വ്യത്യസ്തമല്ലേയെന്ന കാര്യത്തെക്കുറിച്ചും കിങ് ഖാന്‍ ചോദിച്ചിരുന്നു.

ആര്യന്‍റെ  പ്രണയം

ആര്യന്‍ ഖാന്റെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഹോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളും താരപുത്രനെ സമീപിച്ചിരുന്നു. സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ മകന്‍ അരങ്ങേറുന്നത് കാണാനാണ് കിങ് ഖാന്‍ കാത്തിരിക്കുന്നത്. അതിനിടയില്‍ കരണ്‍ ജോഹറിന്റെ ചിത്രത്തിലൂടെ താരപുത്രന്‍ അരങ്ങേറുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X