»   » ആര്യ-നയന്‍ വിവാഹം സത്യ തന്നെ

ആര്യ-നയന്‍ വിവാഹം സത്യ തന്നെ

Posted By:
Subscribe to Filmibeat Malayalam
Arya-Nayans-Wedding
നയന്‍താര എന്നും വിവാദ നായികയായിരുന്നു. ഏറ്റവും പുതുതായി ആര്യയുടെ പേരുമായി കൂട്ടിച്ചേര്‍ത്താണ് ഈ സൂപ്പര്‍നായികയുടെ പേര് പറഞ്ഞു കേട്ടത്. ആദ്യമൊന്നും ഈ വാര്‍ത്ത വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളിവുഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ കറങ്ങികടക്കുന്ന ഒരു വെഡ്ഡിങ് കാര്‍ഡ് ഇത് സത്യമാണെന്ന് അല്ലെങ്കില്‍ സത്യമാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.

ആര്യ വെഡ്‌സ് നയന്‍താര എന്നാണ് കാര്‍ഡിന്റെ ഒന്നാം പേജിലുള്ളത്. രണ്ടും പേരും ഇപ്പോള്‍ രാജാ റാണി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, ഈ ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായിട്ടാരിക്കാം ഇത്തരത്തിലൊരു കാര്‍ഡ് പരക്കുന്നതെന്ന സംശയവുമുണ്ട്.

നയന്‍താരയെ തനിയ്ക്ക് ഇഷ്ടമാണെന്ന് ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രണയമാണോ എന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കിയതോടെ സസ്‌പെന്‍സ് നീളുകയായിരുന്നു.

പ്രഭുദേവയുമായുള്ള വിവാദ ബന്ധത്തിനുശേഷം കോളിവുഡില്‍ പരന്ന ഏറ്റവും ചൂടുള്ള ഗോസിപ്പ് കൂടിയായിരുന്നു ഇത്. പലപ്പോഴും ആര്യയാണ് നയന്‍സുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. നയന്‍സ് മിണ്ടാതിരിക്കുകയാണ് ചെയ്യുന്നത്.

English summary
Finally, it's true. Or, so it seems. Following many 'link-up' rumours between Arya and Nayanthara, the hot jodi in Kollywood now
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam