»   » എല്ലാം നിനക്ക് വേണ്ടി.. അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞ് ആര്യ!!

എല്ലാം നിനക്ക് വേണ്ടി.. അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞ് ആര്യ!!

Written By:
Subscribe to Filmibeat Malayalam
സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടി, അമല പോളിനോട് നടൻ | filmibeat Malayalam

കോളിവുഡില്‍ ഇന്നും പുര നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ. ഏത് അഭിമുഖത്തിലും ആര്യയെ വിടാതെ പിന്തുടരുന്ന ചോദ്യങ്ങളുണ്ട്, എപ്പോഴാണ് വിവാഹം.. ആരായിരിയ്ക്കും വധു.. പ്രണയമായിരിക്കുമോ... ഈ ചോദ്യങ്ങളില്‍ നിന്ന് അതി വിദഗ്ദമായി ആര്യ ഒഴിഞ്ഞു മാറുകയും ചെയ്യും.

ദിലീപ് ഇത് ഒന്ന് കാണണം, ഭാര്യയെ മടിയിലിരുത്തി റൊമാന്റിക്കായി യുവതാരത്തിന്റെ മാഗസിന്‍ കവര്‍ഷൂട്ട്!!

എന്നാലിപ്പോള്‍ ഏതാണ്ടൊക്കെ വിവാഹം ആലോചിക്കാന്‍ സമയമായോ... ഭര്‍ത്താവിനെ ഉപേക്ഷിച്ച് സിനിമാ തിരക്കുകളുമായി കഴിയുന്ന പ്രമുഖ നടിയോട് പ്രണയം തുറന്ന് പറഞ്ഞിരിയ്ക്കുകയാണുപ്പോള്‍ ആര്യ. സംഭവം പരസ്യമായത് കൊണ്ട് ഇതും ആര്യയുടെ പതിവ് തമാശക്കളിയില്‍ കൂട്ടിയാല്‍ മതി!!

55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെയാണ് അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ എത്തിയത്. എല്ലാം നിനക്ക് വേണ്ടിയാണ് എന്ന് പറഞ്ഞുതകൊണ്ടാണ് ആര്യ അമലയോടുള്ള പ്രണയം തുറന്നു കാട്ടുന്നത്.

എല്ലാത്തിനും തുടക്കം

അമല പോള്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പുമാണ് എല്ലാത്തിനും കാരണം. റോഡ് ടാക്‌സ് വിവാദത്തെ പരിഹസിച്ച് അമല സോഷ്യല്‍ മീഡിയയില്‍ തന്റെ ബോട്ട് റൈഡ് ഫോട്ടോ ഇട്ടിരുന്നു.

ആര്യയുടെ മറുപടി

ഈ ട്വീറ്റിന് മറുപടിയുമായി ആര്യ രംഗത്തെത്തി. റോഡ് ടാക്‌സ് ശേഖരിച്ച് സൂക്ഷിച്ച് അമല അവസാനം ബോട്ട് വാങ്ങിക്കും എന്ന് ആര്യ പറഞ്ഞു. തമാശയല്ല (notkidding) എന്ന ഹാഷ് ടാഗോടെയാണ് ആര്യയുടെ ട്വീറ്റ്.

അമലയുടെ മറുപടി

എന്നാല്‍ ജീവിതത്തില്‍ എല്ലാം അങ്ങനെ ശേഖരിയ്ക്കുന്നത് ആര്യയാണെന്ന് അമല മറുപടി കൊടുത്തു. ശരീരത്തെ ഉപദ്രവിച്ചുകൊണ്ട് ഓടുകയും സൈക്കള്‍ ഓട്ടം നടത്തുകയല്ലേ ആര്യ എന്നും അമല പറഞ്ഞു.

ആര്യ പറഞ്ഞത്

ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണെന്നും പ്രണയത്തില്‍ വീണു പോയി എന്നും ആര്യ പറഞ്ഞു. ഈ ട്വീറ്റിനും തമാശയല്ല എന്ന ഹാഷ് ടാഗ് ഉണ്ടായിരുന്നു.

കളിതമാശ മാത്രം!!

എന്ത് കാര്യത്തെയും കുട്ടിക്കളിയായി കാണുന്ന നടനാണ് ആര്യ. ഇതും ആ കുട്ടിക്കളിയില്‍ പെട്ടതാണെന്ന് ആരാധകര്‍ പറയുന്നു. വെറുമൊരു ട്വിറ്റര്‍ സംവാദം എന്നതിനപ്പുറം ഒന്നുമില്ലെന്ന് ആര്യയുടെയും അമലയുടെയും ആരാധകര്‍ക്കറിയാം.

ആര്യയും അമലയും

സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് ആര്യയും അമല പോളും. വേട്ട എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആര്‍ മാധനും സമീറ റെഡ്ഡിയുമാണ് ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളായി എത്തിയത്.

English summary
Arya 'proposes' to Amala Paul

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam