»   » പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്; ഈ ട്വീറ്റ് കളിയാക്കലോ?

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്; ഈ ട്വീറ്റ് കളിയാക്കലോ?

Posted By:
Subscribe to Filmibeat Malayalam

വിജയ് നായകനാകുന്ന പുലിയും വിശാല്‍ നായകനാകുന്ന പായും പുലിയും ഒരുമിച്ചാണ് തിയേറ്ററുകളില്‍ ഏറ്റുമുട്ടുന്നത്. ഇരു ചിത്രങ്ങളുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നതും ഒരേ ദിവസം. പായും പുലിയ്ക്ക് വേണ്ടി സംഗീതമൊരുക്കിയത് ഡി ഇമ്മാനും പുലിയ്ക്ക് വേണ്ടി സംഗീതമൊരുക്കിയത് ഡിഎസ്പിയുമാണ്.

ഇപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല, പായും പുലിയെ പുകഴ്ത്തിയും പുലിയെ ഇകഴ്ത്തിയും നടന്‍ ആര്യ തന്റെ ട്വിറ്ററില്‍ ഒരു ട്വീറ്റ് ഇട്ടതാണ്. വിജയ്ക്കും വിശാലിനും ഇടയില്‍ ആര്യയ്‌ക്കെന്താണ് കാര്യം? ആര്യ എന്താണ് ട്വീറ്റിയത്?, തുടര്‍ന്ന് വായിക്കൂ...

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്;

ആദ്യം ആ ബന്ധം പറയാം. തമിഴ് ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ആര്യയും വിശാലും എന്നത് ആരാധകര്‍ക്കൊക്കെ അറിയാവുന്ന നഗ്ന സത്യം. നീ വിവാഹം ചെയ്താലേ ഞാന്‍ വിവാഹം ചെയ്യൂ എന്ന് പരസ്പരം പറഞ്ഞ് നടക്കുന്ന ചങ്ങാത്തം. സിനിമയിലെത്തുന്നതിന് മുമ്പേ തുടങ്ങിയതാണത്രെ ഈ ഫ്രണ്ട്ഷിപ്പ്

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്;

ട്വിറ്ററില്‍ സജീവമാണ് ആര്യ. ആരാധകരുമായി നിരന്തരം ട്വിറ്റര്‍ വഴി സംവദിക്കുന്ന താരം. തന്റെ സിനിമകള്‍ക്ക് വേണ്ടിയും കൂട്ടുകാരുടെ സിനിമയ്ക്ക് വേണ്ടിയും ആര്യ ട്വിറ്ററിലൂടെ പ്രമോഷന്‍ നടത്താറുണ്ട്. അങ്ങനെ വിശാലിന് വേണ്ടി നടത്തിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ വിജയ് ഫാന്‍സിന് ചൊടിപ്പിച്ചിരിയ്ക്കുന്നത്.

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്;

പായും പുലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനെ കുറിച്ചായിരുന്നു ട്വീറ്റ്. വെറും പുലിയല്ല പായും പുലി എന്ന ട്വീറ്റിലെ പ്രയോഗം വിജയ് ആരാധകരെ പ്രകോപിതരാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്;

ഇതാണ് ആര്യ വിശാലിന് വേണ്ടി ട്വീറ്റിയ ട്വീറ്റ്.

പുലിയെ തരംതാഴ്ത്തി ട്വീറ്റ്; ആര്യയ്‌ക്കെത്തിരെ വിജയ് ഫാന്‍സ്;

പുലി ഓഡിയോ ലോഞ്ച് കേട്ട് നോക്കൂ എന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞപ്പോള്‍ ഡിഎസ്പി റോക്‌സ് എന്ന് ആര്യ മറുപടി പറഞ്ഞു. ഇത് വിജയ് യെ കളിയാക്കുന്നതു പോലുണ്ടെന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞപ്പോള്‍, അങ്ങനെയല്ല, ഒരു സ്റ്റോറി ഐഡിയ മാത്രമാണെന്നായിരുന്നു ആര്യയുടെ മറുപടി. പുലിയിടെ പാട്ട് കേട്ട് നോക്ക് എന്നാണ് മിക്കവരുടെയും കമന്റ്. ജോക്ക് നടന്‍ എന്നൊക്കെ പറഞ്ഞ് ആര്യയെ കളിയാക്കാത്തവരുമില്ല

English summary
Many eyebrows were raised when Vishal came up with the title 'Paayum Puli' for his upcoming movie right after the title 'Puli' was made official by Ilayathalapathy Vijay and his team of Puli.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam