സാന്ത്വനത്തിന് പകരമാണോ പുതിയ പരമ്പര ദയ, ആശങ്കയോടെ പ്രേക്ഷകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യനെറ്റ്. ഒരുപിടി ഹിറ്റ് സീരിയലുകളാണ് ഏഷ്യനെറ്റ് ഇതിനോടകം തന്നെ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. ഇന്നും ഏറ്റവും കുടുതൽ കുടുംബപ്രേക്ഷകർ കാണുന്നത് ഏഷ്യനെറ്റാണ്. വ്യത്യസ്ത പ്രമേയമുളള പരമ്പരകളാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബവിളക്കും സാന്ത്വനവും പാടാത്ത പൈങ്കിളിയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളാണ്.
ഇപ്പോഴിത ഏഷ്യനെറ്റ് സീരിയൽ കുടുംബത്തിലേയ്ക്ക് ഒരു പരമ്പര കൂടി എത്തുകയാണ്. ദയ എന്നാണ് സീരിയലിന്റെ പേര്. ഇതിന്റെ പ്രെമോ വീഡിയോ ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം അല്ലിയാമ്പൽ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പല്ലവിയാണ് ദയയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെയാണ് പല്ലവി അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് ദയ എന്നാണ് പ്രെമോ നൽകുന്ന സൂചന.

പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തെന്നിന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പല്ലവി. മലയാളത്തെ കൂടാതെ കന്നഡ, തെലുങ്ക് സീരിയലുകളിലും സിനിമകളിലും നടി സജീവമാണ്. പല്ലവിയുടെ മടങ്ങി വരവ് മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. അല്ലിയാമ്പലിന് ശേഷം നടി അഭിനയിക്കുന്ന രണ്ടാമത്തെ സീരിയലാണ് ദയ. തെലുങ്ക് ഹിറ്റ് സീരിയലിന്റെ മലയാളം പതിപ്പാണിത്. കന്നഡ, ഹിന്ദി ഭാഷകളിലും ഈ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അതേസമയം സീരിയലിന്റെ പ്രെമോ വീഡിയോ മാത്രമാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. സമയമോ ടെലികാസ്റ്റിംഗ് തീയതിയോ പുറത്ത് വിട്ടിട്ടില്ല. ദയയുടെ പ്രെമോ വീഡിയോ പുറത്ത് വന്നതോടെ സ്വാന്തനം സീരിയൽ നിർത്തു എന്നുളള വാർത്തയും പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രേക്ഷകർ ആശങ്ക അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സീരിയലിന്റെ ചിത്രീകരണം നിർത്തി വയ്ക്കുന്നത്. ഷൂട്ട് ചെയ്തുവെച്ച എപ്പിസോഡുകൾ തീർന്നതിനെ തുടർന്നാണ് പരമ്പര നിർത്തിയത്. വേഗം മടങ്ങി എത്തുമെന്ന് അറിയിച്ചുകൊണ്ടാണ് സീരിയൽ താൽകാലികമായി അവസാനിപ്പിച്ചത്. ഈ ഇടവേളയുടെ പശ്ചാത്തലത്തിലാണ് സീരിയൽ നിർത്തു എന്നുള്ള വാർത്ത പ്രചരിച്ചത്.

അതേസമയം സാന്ത്വനം നിർത്തുന്നില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. റേറ്റിംഗിൽ ആദ്യസ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് സാന്ത്വനം. മികച്ച പ്രേക്ഷകരും സീരിയലിനുണ്ട് . അതിനാൽ സീരിയൽ അവസാനിപ്പിക്കില്ലെന്ന് ഉറപ്പാണ്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നാൽ സീരിയൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് സാന്ത്വനത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് ആദ്യവാരത്തോടെ സീരിയലിന്റെ സംപ്രേക്ഷണം താൽക്കാലികമായി നിൽത്തി വയ്ക്കുകയായിരുന്നു.
Recommended Video

അതേസമയം സീതാകല്യാണത്തിന്റെ സംപ്രേക്ഷണവും നിർത്തിവെച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കൊണ്ട് സീരിയൽ ഷൂട്ടിംഗ് നടത്തിയത് വലിയ വാർത്തയായിരുന്നു. അതേസമയം സീതകല്യാണത്തിന് പകരമായിട്ടാകും ദയ ആരംഭിക്കു എന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.


Click it and Unblock the Notifications