»   » അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അപര്‍ണയ്ക്ക് പേടി!!! കാരണം വെളിപ്പെടുത്തി ആസിഫ് അലി...

അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അപര്‍ണയ്ക്ക് പേടി!!! കാരണം വെളിപ്പെടുത്തി ആസിഫ് അലി...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും നായികമാര്‍ അന്യഭാഷയിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. ആദ്യ ചിത്രം ഹിറ്റായാല്‍ മിക്ക നായികമാരും തമിഴ്, തെലുങ്ക് ചിത്രങ്ങളിലേക്ക് കൂട് മാറാറുണ്ട്. പലരും അമിത ഗ്ലാമര്‍ പ്രദര്‍ശനം ഇഷ്ടമല്ല എന്ന കാരണത്താല്‍ ഇത്തരം ഓഫറുകള്‍ ഉപേക്ഷിക്കാറുമുണ്ട്. എന്നാല്‍ മറ്റ് ഭാഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന് പ്രതിഫലവും പ്രശസ്തിയുമാണ് ഇവരെ അവിടേക്ക് ആകര്‍ഷിക്കുന്നത്.

ആസിഫ് അലിയുടെ റോള്‍ മോഡലാണ് മമ്മൂട്ടി... ആസിഫിനെ ആകര്‍ഷിച്ച മമ്മൂട്ടിയുടെ ആ സ്വഭാവം!!!

മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളി ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ അപര്‍ണ ബാലമുരളി  പക്ഷെ കേരളത്തില്‍ നിന്നും പുറത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.

ജെബി ജംഗ്ഷനില്‍

കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജേബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അപര്‍ണ എന്തുകൊണ്ടാണ് മലയാളം വിട്ട് അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാത്തതെന്ന് ആസിഫ് അലി പറയുന്നു. സണ്‍ഡേ ഹോളിഡേ ടീം പങ്കെടുത്ത പരിപാടിയായിരുന്നു അത്.

പൊറോട്ട പ്രേമം

അപര്‍ണയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പൊറോട്ടയും ബീഫുമാണ്. തന്റെ മനസില്‍ ആദ്യം എത്തുന്ന കോമ്പിനേഷന്‍ പൊറോട്ടയും ബീഫുമാണെന്ന് അപര്‍ണ പറയുന്നു. ഭക്ഷണം കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും അപര്‍ണ പരിപാടിയില്‍ പറഞ്ഞു.

ഒറ്റയിടിക്ക് നാല് പൊറോട്ട

അപര്‍ണ ഒറ്റയടിക്ക് നാല് പൊറോട്ട വരെ കഴിക്കുമെന്ന് ആസിഫ് പറഞ്ഞു. അത് ചെറിയ കോയിന്‍ പൊറോട്ടയാണെന്ന് സംവിധായകന്‍ ജിസ് ജോയ് തിരുത്തി. വിശപ്പ് വരുമ്പോള്‍ അപര്‍ണ ആദ്യം ചിന്തിക്കുന്നത് പൊറോട്ടയേക്കുറിച്ചാണെന്നും ആസിഫ് പൊട്ടിച്ചിരിയോടെ പറഞ്ഞു.

മലയാളം വിട്ട് പോകാത്തത്

ഉത്തരേന്ത്യയിലൊന്നും ചെന്ന് പോറട്ടയും ബീഫും ആവശ്യപ്പെടരുതെന്ന് അവതരാകനായ ജോണ്‍ ബ്രിട്ടാസ് ഓര്‍മിപ്പിച്ചപ്പോൾ മറ്റ് ഭാഷ സിനിമകളില്‍ ചെന്ന് പൊറോട്ട കഴിച്ചാല്‍ തല്ല് കിട്ടുമെന്നുള്ള ഭയം കൊണ്ടാണ് അപര്‍ണ മലയാളം വിട്ട് പോകാത്തതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

അങ്ങനെയും പറയാം

പൊറോട്ടയോടും ബീഫിനോടുമുള്ള താല്പര്യം കാരണം കേരളം വിട്ട് മറ്റൊരു ഭാഷയിലേക്കും പോകാന്‍ തയാറല്ല എന്ന ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍, അങ്ങനേയും പറയാം എന്ന് അപര്‍ണ അതിനോട് കൂട്ടിച്ചേര്‍ത്തു. അപര്‍ണയുടെ ഈ വാചകങ്ങള്‍ വാര്‍ത്തയാകുമെന്നും അദ്ദേഹം പറഞ്ഞു.

ആസിഫിന്റെ ട്രോള്‍

മലയാള സിനിമയില്‍ അപര്‍ണയെ പിടിച്ചു നിര്‍ത്തുന്ന രണ്ട് ഘടകങ്ങള്‍ എന്ന പേരില്‍ ആസിഫ് അപര്‍ണയെ ട്രോളി. അപര്‍ണയെ പിടിച്ച് നിര്‍ത്തുന്ന ഘടകള്‍ മമ്മൂട്ടിയും, മോഹന്‍ലാലുമല്ല പൊറോട്ടയും ബീഫുമാണെന്ന് ജോണ്‍ ബ്രിട്ടാസും പറഞ്ഞു.

English summary
Aparna fear to do other language movies, says Asif Ali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam