ദിലീപ് ജയിലിലായപ്പോള്‍ ശുക്രനുദിച്ചത് ആസിഫിന്... ബോക്‌സ് ഓഫീസില്‍ ആസിഫ് അലി തരംഗം?

By Karthi

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയകന്‍ നായകന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മലയാള സിനിമയില്‍ നിരവധി സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ദിലീപ് ഉള്‍പ്പെട്ട സിനിമ സംഘടനകളില്‍ നിന്നെല്ലാം താരത്തെ പുറത്താക്കി. ദിലീപ് കാരണം സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടവരും ദിലീപിന്റെ പ്രതികാര നടപടികള്‍ കാരണം നല്ല ചിത്രങ്ങള്‍ പോലും തിയറ്ററില്‍ പരാജയപ്പെട്ടവരും ദിലീപിനെതിരെ ആരോപണവുമായി രംഗെത്തി. നടീനടന്മാര്‍ മുതല്‍ സംവിധായകര്‍ വരെ ദിലീപിനെതിരെ രംഗത്തെത്തി. ദിലീപിന് അറസ്റ്റ് ആസിഫ് അലിക്ക് ഗുണകരമായി എന്നാണ് ആസിഫ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം സൂചിപ്പിക്കുന്നത്.

ഗുണം ചെയ്തത് ആസിഫിന്

ഗുണം ചെയ്തത് ആസിഫിന്

ദിലീപിന്റെ അറസ്റ്റ് അക്ഷാര്‍ത്ഥത്തില്‍ ഗുണകരമായത് ആസിഫ് അലിക്കാണ്. ദിലീപിന്റെ അറസ്റ്റിന് മുമ്പും പിമ്പും റിലീസ് ചെയ്ത ആസിഫ് ചിത്രങ്ങള്‍ക്ക് ലഭിച്ച കളക്ഷന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി മുന്നോട്ട് വന്നവരില്‍ ആസിഫും ഉണ്ടായിരുന്നു.

പരാജയങ്ങളുടെ കരിയര്‍

പരാജയങ്ങളുടെ കരിയര്‍

2013ല്‍ പുറത്തിറങ്ങിയ ഹണീബി, ബൈസിക്കിള്‍ തീവ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് നായകനായി എത്തിയ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസ് വിജയം നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളമാണ് ആ നീണ്ട ഇടവേള ഖണ്ഡിച്ചത്.

പരാജയത്തോടെ തുടക്കം

പരാജയത്തോടെ തുടക്കം

ആസിഫ് അലി അതിഥി താരമായി എത്തിയ ടേക്ക് ഓഫ്, നായകനായ ഹണീബി 2 എന്നിവയായിരുന്നു ആസിഫിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ഇതില്‍ ഹണീബി 2 തകര്‍ന്നടിഞ്ഞപ്പോള്‍ ടേക്ക് ഓഫ് വന്‍വിജയമായി. പിന്നാലെ എത്തിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും ബോക്‌സ് ഓഫീസില്‍ പരാജയമായി.

തിയറ്ററില്‍ ആളില്ല

തിയറ്ററില്‍ ആളില്ല

കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിട്ടും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം കാണാന്‍ തിയറ്ററില്‍ ആളുണ്ടായിരുന്നില്ല. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് തിയറ്ററിലേക്ക് ആളെ കയറ്റിയത്. പക്ഷെ ഒരു വന്‍ വിജയം അവകാശപ്പെടാന്‍ ചിത്രത്തിനായില്ല.

ദിലീപിന്റെ പ്രതികാരം

ദിലീപിന്റെ പ്രതികാരം

ആക്രമണത്തിന് ഇരയായ നടിയായിരുന്നു ഈ ചിത്രത്തില്‍ ആസിഫിന്റെ നായിക. നടിയോടുള്ള ദിലീപിന്റെ പ്രതികാര ബുദ്ധിയോടെയുള്ള പ്രവര്‍ത്തനമാണ് ചിത്രം തിയറ്ററില്‍ പരാജയപ്പെടാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആളില്ലെന്ന് കാണിച്ച് ചിത്രം ഹോള്‍ഡ് ഒാവറാക്കാനുള്ള നീക്കം നടന്നതായും ആരോപണമുണ്ട്.

കാര്യങ്ങള്‍ മാറി

കാര്യങ്ങള്‍ മാറി

ദിലീപിന്റെ അറസ്റ്റിന് ശേഷം കാര്യങ്ങള്‍ മാറി. അറസ്റ്റിന് ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രം അവരുടെ രാവുകളായിരുന്നു. ഹണീബി 2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിക്കാത്ത മികച്ച് തുടക്കം ഈ ചിത്രത്തിന് ലഭിച്ചു. 2.2 കോടി ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടി.

തുടര്‍ച്ചയായ വിജയങ്ങള്‍

തുടര്‍ച്ചയായ വിജയങ്ങള്‍

അവരുടെ രാവുകള്‍ എന്ന ചിത്രത്തിന് ശേഷം തിയറ്ററിലെത്തിയ ആസിഫ് ചിത്രമായിരുന്നു സണ്‍ഡേ ഹോളിഡേ. ആസിഫിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള വിജയമായിരുന്നു ചിത്രം നേടിയത്. തൊട്ടുപിന്നാലെ എത്തിയ തൃശ്ശുവപേരൂര്‍ ക്ലിപ്തവും വിജയമായി.

സമ്മിശ്ര പ്രതികരണത്തിലും തിരക്ക്

സമ്മിശ്ര പ്രതികരണത്തിലും തിരക്ക്

മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടും തിയറ്ററില്‍ ആളെത്താതെ പോയ ചിത്രമായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെങ്കില്‍ സമ്മിശ്ര പ്രതികരണം നേടിയിട്ടും തിരയറ്ററിലെ തിരക്ക് കുറയാത്ത ചിത്രമായിരുന്നു തൃശ്ശുവപേരൂര്‍ ക്ലിപ്തം. ആദ്യവാരം 5.42 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്.

അണിയറയില്‍ ഒരുങ്ങുന്ന കാറ്റ്

അണിയറയില്‍ ഒരുങ്ങുന്ന കാറ്റ്

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാറ്റ് എന്ന ചിത്രമാണ് റിലീസ് തയാറെടുക്കുന്ന അടുത്ത ആസിഫ് ചിത്രം. പത്മരാജന്‍ കഥകളിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X