തുറമുഖത്തിന് ശേഷം ആസിഫ് അലി ചിത്രവുമായി രാജീവ് രവി? യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി സിനിമ
തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി നായകനാവുന്നു. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രമൊരുക്കുന്നതെന്ന് അറിയുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതുന്നത്.
തൊണ്ടി മുതലില്‍ പോലീസ് ഓഫീസറായി തിളങ്ങിയ നടനാണ് സിബി തോമസ്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ആയിരിക്കും രാജീവ് രവി ചിത്രമെന്നും അറിയുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് സിബി തോമസ് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. കാസര്‍കോഡ് നടന്നൊരു ജ്വല്ലറി മോഷണ സംഭവമാണ് സിനിമയില്‍ കാണിക്കുന്നത്.

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. അതേസമയം രാജീവ് രവിയുടെ തുറമുഖത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍,മ ണികണ്ഠന്‍ ആചാരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
വൈറസ് എന്ന ചിത്രമാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ
ഉയരെയിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ആസിഫ് അലി


Click it and Unblock the Notifications











