ആസിഫിന് ഇങ്ങനൊരു പേരോ? അയ്യേ..പേര് പറയാന്‍ തന്നെ നാണം!
ആസിഫ് അലിയും ദാവൂദ് ഇബ്രാഹിമും തമ്മില്‍ എന്താ ബന്ധം? ആസിഫിന്റെ അടുത്ത ചിത്രത്തിന്റെ പേര് ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിമെന്നാണ്. ഒരു പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ ആസിഫ് എത്തുന്നത്. ബാംഗ്ളൂര്‍ ഡെയ്‌സ് ഫെയിം സജീദ് യാഹിയ, അരൂസ് ഇര്‍ഫാന്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. രണ്ട് പേരുടെയും ആദ്യത്തെ സംവിധാന സംരംഭമാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം അഥവാ ഐഡിഐ.
ആക്ഷന്‍ കോമഡി ചിത്രമാണ് ഐഡിഐ. ടൈറ്റില്‍ റോളില്‍ തന്നെയാണ് ആസിഫ് എത്തുന്നത്. അധോലോക നായകനും ചിത്രത്തിലെ പൊലീസുകാരനും ഒരേ പേര്. പൊലീസ് ഉദ്യോഗം സ്വീകരിയ്ക്കുന്നതിന് പോലും ആസിഫിന്റെ കഥാപാത്രത്തെ പിന്നോക്കം വലിയ്ക്കുന്നത് തന്റെ പേര് തന്നെയാണ് .

പുതുമയുള്ള കഥാപാത്രങ്ങളാകും ചിത്രത്തിലുണ്ടാവുകയെന്നും വേറിട്ട് ആക്ഷന്‍ കോമഡിയാകുമെന്നും സംവിധായകര്‍ അവകാശപ്പെടുന്നു . സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ബിനീഷ് കോടിയേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് അഭിനേതാക്കള്‍ . സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുക . മംഗലാപുരത്തും കാസര്‍ഗോഡുമാണ് ചിത്രീകരണം. രാഹുല്‍ രാജാണ് സംഗീതം .


Click it and Unblock the Notifications