'ജ്യോതിക തന്നെ ഭാര്യയായാൽ മതിയെന്ന് സൂര്യയ്ക്ക് വാശി, അതോടെ അസിൻ പിന്മാറി ഭൂമിക വന്നു'; ചെയ്യാറു ബാലു പറഞ്ഞത്!
വിവാഹത്തോടെ സിനിമ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ട നിരവധി നായികമാരുണ്ട്. പലരും സെലിബ്രിറ്റി ലൈഫ് ഉപേക്ഷിച്ച് സമാധാനപരമായ കുടുംബജീവിതം ആഗ്രഹിച്ച് തന്നെയാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അക്കൂട്ടത്തിൽ പ്രധാനിയും തിരിച്ച് വന്ന് അഭിനയം തുടർന്നിരുന്നെങ്കിലെന്ന് ആരാധകർ ആഗ്രഹിക്കാറുമുള്ള ഒരു നായികയാണ് അസിൻ തോട്ടുങ്കൽ.
സൗന്ദര്യ മത്സര വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ അസിന്റെ തുടക്കം സത്യൻ അന്തിക്കാട് സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയായിരുന്നു.
ചെറിയ വേഷമായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയുടെ റിലീസിന് ശേഷം പിന്നീട് അവസരങ്ങളുടെ പെരുമഴയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി സിനിമാ സെറ്റുകളിൽ നിന്നും സെറ്റിലേക്കുള്ള തിരക്കുപിടിച്ച യാത്ര. ചുരുങ്ങിയ കാലയളവിലാണ് അസിൻ ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികയായി മാറിയത്.

കുഞ്ചാക്കോ ബോബൻ മുതൽ സൽമാൻ ഖാന്റെ വരെ നായികയായി. ബോളിവുഡിൽ വരെ അഭിനയിച്ചെങ്കിലും അസിൻ തമിഴിൽ ചെയ്ത സിനിമകൾക്കാണ് റിപ്പീറ്റ് വാല്യുവുള്ളത്. വിജയ്, അജിത്ത്, സൂര്യ, വിക്രം, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള അസിൻ ചെയ്ത പ്രധാന സിനിമകൾ മജ, ശിവകാശി, പോക്കിരി, ആഴ്വാർ, വേൽ, ദശാവതാരം തുടങ്ങിയവയാണ്.
അവയിൽ എആർ മുരുകദോസ് സംവിധാനം ചെയ്ത് സൂര്യ നായകനായ ഗജിനിയിലെ അസിന്റെ കൽപ്പന എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു. അസിന്റെ അഭിനയ മികവിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗജിനി.
ഇന്നും സൂര്യ ചിത്രമെന്നാണ് ഗജിനി അറിയപ്പെടുന്നതെങ്കിലും അസിന്റെ കൽപ്പന എന്ന കഥാപാത്രത്തിനാണ് ആരാധകർ കൂടുതൽ. 2016ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ വിവാഹം ചെയ്തത്. താരനിബിഢമായ വിവാഹത്തിന് ശേഷം അസിന് അരിൻ എന്നൊരു മകൾ പിറന്നു.
ഭർത്താവും കുഞ്ഞുമൊക്കെ ആയതോടെ അസിനും കുടുംബജീവിതത്തിന്റെ തിരക്കിലേക്ക് ഒതുങ്ങി. സോഷ്യൽമീഡിയയിൽ സജീവമായ താരം മകളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ ആരാധകർക്കായി പങ്കിടാറുണ്ട്. അതേസമയം ഇപ്പോഴിതാ അസിനെ കുറിച്ച് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

സൂര്യയുടെ എക്കാലത്തെയും ഹിറ്റ് പ്രണയ ചിത്രമായ സില്ലിന് ഒരു കാതലിൽ അസിനായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്നും എന്നാൽ സൂര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് താരം ഓഫർ നിഷേധിക്കുകയായിരുന്നുവെന്നുമാണ് ചെയ്യാറു ബാലു പറയുന്നത്. 'സൂര്യ-ജ്യോതിക ജോഡി അഭിനയിച്ച സില്ലിന് ഒരു കാതൽ എന്ന സിനിമയിൽ അഭിനയിക്കാൻ അസിനുമായി ആദ്യം ചർച്ചകൾ നടന്നിരുന്നു.'
'ചിത്രത്തിൽ രണ്ട് നായികമാരുണ്ട്. അസിന് ഐഷു എന്ന കഥാപാത്രം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജ്യോതിക അവതരിപ്പിക്കുന്ന കുന്ദവൈ എന്ന കഥാപാത്രം തനിക്ക് വേണമെന്ന് അസിൻ പറഞ്ഞു.'
'എന്നാൽ ജ്യോതിക തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന കാര്യത്തിൽ സൂര്യ ഉറച്ചുനിൽക്കുകയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. അതോടെ അസിൻ സിനിമ വേണ്ടെന്ന് വെച്ചു. കുന്ദവൈയുടെ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അത് തരാൻ താൽപര്യമില്ലെങ്കിൽ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് അസിൻ പറഞ്ഞു.'
'ജ്യോതിക തന്നെ കുന്ദവൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് സൂര്യ തീരുമാനിച്ചതിനാൽ അസിൻ അതിൽ അഭിനയിച്ചില്ല. അതിന് ശേഷമാണ് ഭൂമിക ഐഷുവായി സിനിമയുടെ ഭാഗമാകുന്നത്', എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. പിന്നീട് ഒരു ചിത്രത്തിലും അസിൻ സൂര്യയ്ക്കൊപ്പം അഭിനയിച്ചിട്ടില്ല.


Click it and Unblock the Notifications