അസിൻ വരാൻ പിതാവ് വെച്ച ഡിമാന്റ്, നയൻതാരയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു: ബാലാജി പ്രഭു

നടി അസിനെ ആരാധകർ കണ്ടിട്ട് വർഷങ്ങളായി. 2016 ൽ വിവാഹിതയായ ശേഷം സിനിമാ രം​ഗത്ത് നിന്ന് പൂർണമായും മാറി നിൽക്കുകയാണ് അസിൻ. സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോകൾ അസിൻ പങ്കുവെക്കാറില്ല. കുടുംബ ജീവിതത്തിലേക്കാണ് അസിൻ ശ്രദ്ധ നൽകുന്നത്. രാഹുൽ ശർമ എന്നാണ് ഭർത്താവിന്റെ പേര്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താരറാണിയായിരുന്നു അസിൻ. പോക്കിരി, ​ഗജിനി, ദശാവതാരം തുടങ്ങിയ തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറിയ താരം. ബോളിവുഡിലും മികച്ച സിനിമകൾ അസിന് ലഭിച്ചു. അസിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.

അസിന്റെ പിതാവിന്റെ താൽപര്യ പ്രകാരമാണ് നടി വിവാഹ ശേഷം കരിയർ വിട്ടതെന്ന് ബാലാജി പ്രഭു പറയുന്നു. സിനിമ ഇഷ്ടപ്പെട്ടാണ് അസിൻ കരിയറിലേക്ക് വന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടെന്ന് അസിന്റെ പിതാവ് തീരുമാനിക്കുകയായിരുന്നു. മകൾക്ക് നല്ലൊരു ജീവിതം ലഭിക്കുന്നു, ആ ജീവിതവുമായി മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം കരുതി. എത്ര വലിയ നടിയായാലും ഒരു ഘട്ടം കഴിഞ്ഞാൽ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആ​ഗ്രഹിക്കുന്നെന്നും ബാലാജി പ്രഭു പറയുന്നു.

Asin

സില്ലിനൊരു കാതൽ എന്ന സിനിമയിൽ അസിൻ നായികയായാൽ നന്നാകുമെന്ന് സൂര്യക്ക് തോന്നി. സംവിധായകനോട് സംസാരിച്ചു. അസിന്റെ പിതാവിനോട് സംസാരിച്ചപ്പോൾ ജ്യോതികയാണ് ഈ സിനിമയിലെ നായികയെന്ന് അവർ കരുതി. തുല്യ പ്രാധാന്യമുള്ള റോളാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ജ്യോതികയുടെ റോൾ മകൾക്ക് വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഒന്ന് കൂടി സംസാരിച്ച് നോക്കെന്ന് സൂര്യ പറഞ്ഞു. സംവിധായകൻ വീണ്ടും സമീപിച്ചിട്ടും ഫലമുണ്ടായില്ല.

ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി. അഡ്വാൻസ് തിരികെ കൊടുത്തു. നല്ല കഥാപാത്രങ്ങൾ മാത്രമാണ് അസിൻ ചെയ്തത്. പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്ത നടിയല്ല അസിനെന്നും ബാലാജി പ്രഭു പറയുന്നു. ​ഗജിനിയിൽ അസിനും നയൻതാരയും അഭിനയിച്ചപ്പോൾ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. രണ്ട് നായികമാർ ഒരു സിനിമയിൽ ഉണ്ടാകുമ്പോഴുള്ള പ്രശ്നമാണതെന്നും ബാലാജി പ്രഭു പറയുന്നു.

Asin  Nayanthara

ഇന്ന് താരജാഡകളുള്ള നയൻതാര അന്ന് വളരെ പാവമായിരുന്നെന്നും ബാലാജി പ്രഭു പറയുന്നുണ്ട്. അന്ന് നയൻതാര പുതിയ ആളാണ്. സർ എങ്ങനെ അഭിനയക്കണം, ഇങ്ങനെ അഭിനയിച്ചാൽ ഓക്കെയാണോ സർ, കാരവാനൊന്നും എനിക്ക് വേണ്ട സർ ഞാനിവിടെ കസേരയിട്ട് ഇരുന്നോളാം എന്നൊക്കെ പറഞ്ഞ ആളാണ്. എന്നാൽ നയൻതാര വല്ലാതെ മാറിയെന്നും ബാലാജി പ്രഭു പറഞ്ഞു.

നയൻ‌താര, അസിൻ, തൃഷ എന്നിവരായിരുന്നു ഒരു കാലഘട്ടം വരെയും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് ഏറ്റവും തിരക്കുള്ള നടിമാർ. ​ഗജിനിയുടെ വിജയത്തോടെ അസിൻ ബോളിവുഡിലേക്ക് കടന്നു. ​ഗജിനിയുടെ ബോളിവുഡ് റീമേക്കിലൂടെയായിരുന്നു അരങ്ങേറ്റം. ആമിർ ഖാൻ നായകനായ ചിത്രം വൻ വിജയം നേടി. പിന്നീട് സൽമാൻ ഖാനൊന്നും ചെയ്ത റെഡി എന്ന സിനിമയും സൂപ്പർ ഹിറ്റായി.

അതേസമയം തെന്നിന്ത്യൻ സിനിമാ രം​ഗത്തേത് പോലെ വലിയ അവസരങ്ങൾ തുടരെ അസിന് ബോളിവുഡിൽ നിന്നും ലഭിച്ചിരുന്നില്ല. കരിയറിൽ സജീവമല്ലാതായി തുടങ്ങിയ ഘട്ടത്തിലായിരുന്നു വിവാഹം. ഇന്നും അസിനെ പ്രേക്ഷകർ മറന്നിട്ടില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക ആണ് അസിൻ ആദ്യമായി അഭിനയിച്ച സിനിമ. ചിത്രത്തിൽ സഹനായികയായിരുന്നു അസിൻ.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X