»   » സഞ്ജയ് രാമസ്വാമിയെ പരിചയപ്പെട്ടതുപോലെയാണ് രാഹുലിനെയും പരിചയപ്പെട്ടത്; ആ പ്രണയകഥ അസിന്‍ പറയുന്നു

സഞ്ജയ് രാമസ്വാമിയെ പരിചയപ്പെട്ടതുപോലെയാണ് രാഹുലിനെയും പരിചയപ്പെട്ടത്; ആ പ്രണയകഥ അസിന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

'മൊതല്‍ മുറൈ നാന്‍ സഞ്ജയ് രാമസ്വാമിയെ പാര്‍ത്തത് ചെന്നൈ എയര്‍പ്പോര്‍ട്ടില്‍താന്‍. അവര്താ സഞ്ജയ് എന്‍ട്ര് എനക്കപ്പോ തെരിയതാ. ഫ്‌ളൈറ്റില്‍ പാത്താല്‍ പക്കത്തില്‍ സീറ്റ്. ഹായി അപ്പിടീന്ന്. നാനും ഹായ്' ഇങ്ങനെയാണ് മൊട്ടമാടി കല്‍പ്പന എയര്‍ വോയിസ് കമ്പനി ഉടമ സഞ്ജയ് രാമസ്വാമിയെ പരിചയപ്പെട്ട് പ്രണയത്തിലായ കഥ ഗജനി എന്ന ചിത്രത്തില്‍ പറയുന്നത്.

ഏതാണ്ട് ഇതേ പശ്ചാത്തലം തന്നെയായിരുന്നു മൈക്രോമാക്‌സ് കമ്പനി ഉടമ രാഹുല്‍ ശര്‍മ്മയെ അസിന്‍ യഥാര്‍ത്ഥത്തില്‍ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലായപ്പോഴും. എയര്‍പ്പോര്‍ട്ടിലാണ് കണ്ടത്. ഫ്‌ളൈറ്റില്‍ അടുത്തടുത്ത് സീറ്റ്. രാഹുല്‍ ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. മൈക്രോമാക്‌സ് കമ്പനി ഉടമയാണ് രാഹുലെന്ന് അസിന് അപ്പോള്‍ മനസ്സിലായിരുന്നില്ല. ആ പ്രണയ കഥയെ കുറിച്ച് അസിന്‍ പറയുന്നു...

ആ പ്രണയകഥ അസിന്‍ പറയുന്നു

എയര്‍പോര്‍ട്ടില്‍ വച്ചാണ് ആദ്യമായി രാഹുല്‍ ശര്‍മ്മയെ കണ്ടതെന്ന് അസിന്‍ പറയുന്നു. രാഹുല്‍ ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നത്രെ. ഞാന്‍ അക്ഷയ് കുമാറിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്.

ആ പ്രണയകഥ അസിന്‍ പറയുന്നു

ഫ്‌ളൈറ്റില്‍ അടുത്തടുത്തായിരുന്നു സീറ്റ്. അപ്പോള്‍ ഒരുപാട് സംസാരിച്ചു. അടുത്തു പരിചയപ്പെടാന്‍ സാധിച്ചു എന്ന് അസിന്‍ പറയുന്നു.

ആ പ്രണയകഥ അസിന്‍ പറയുന്നു

പിന്നീട് അസിന്‍ പങ്കെടുക്കുന്ന മിക പരിപാടികളുടെയും സ്‌പോണ്‍സറായി രാഹുല്‍ ശര്‍മ്മ എത്തിയത്രെ.

ആ പ്രണയകഥ അസിന്‍ പറയുന്നു

അങ്ങനെ ഒരിക്കല്‍ തമാശ രൂപത്തില്‍ അക്ഷയ്കുമാറാണ് പറഞ്ഞത്, നിങ്ങള്‍ രണ്ട് പേരും ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന്. പിന്നീട് പലപ്പോഴും അക്ഷയ് കുമാര്‍ ആ തമാശ ആവര്‍ത്തിച്ചു.

ആ പ്രണയകഥ അസിന്‍ പറയുന്നു

പിന്നീടൊരിക്കല്‍ രാഹുല്‍ ശര്‍മ്മ വിളിച്ചിട്ട് തന്റെ വീട്ടുകാരെ കാണാനും പരിചയപ്പെടാനും സാധിക്കുമോ എന്ന് ചോദിച്ചു. കണ്ടു, പരിചയപ്പെട്ടു.

ആ പ്രണയകഥ അസിന്‍ പറയുന്നു

ഇരുവരും കുടുംബങ്ങളെ പരിചയപ്പെട്ടതോടെയാണ് തങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയതും പ്രണയത്തിലായതും- അസിന്‍ പറഞ്ഞു.

ആ പ്രണയകഥ അസിന്‍ പറയുന്നു

ഈ വര്‍ഷം അവസാനം വിവാഹമുണ്ടാവുമെന്ന് അസിന്‍ അറിയിച്ചു.

English summary
Bollywood actress Asin Thottumkal, whose hush-hush relationship with Micromax founder Rahul Sharma has taken Bollywood by surprise, has revealed that they will be married by the end of the year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam