പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മയ്‌ക്കൊപ്പം അസിന്റെ ഓണാഘോഷം
കോളിവുഡിലും ബോളിവുഡിലും തിരക്കുകളാണെങ്കില്‍ കൊച്ചിക്കാരിയായ അസിന്‍ ഒരു വര്‍ഷവും കേരളത്തിന്റെ ഉത്സവമായ ഓണം മറക്കാറില്ല. ഇത്തവണത്തെ അസിന്റെ ഓണത്തിന് ഒരു പ്രത്യേകതയുമുണ്ട്.
പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മയ്‌ക്കൊപ്പമാണ് ഇത്തവണ അസിന്‍ ഓണം ആഘോഷിച്ചത്. ഓണാഘോഷത്തിനായി അസിന്‍ നേരത്തെ തന്നെ കൊച്ചിയിലെ തന്റെ വസതിയില്‍ എത്തിയിരുന്നു.

രാവിലെ എഴുന്നേറ്റ് പൂക്കളമൊക്കെ ഒരുക്കി. ആ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം വഴി അസിന്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഓണാഘോഷത്തിന് വേണ്ടി രാഹുല്‍ ശര്‍മ യു എസില്‍ നിന്നും അസിന്റെ വീട്ടിലെത്തി എന്നാണ് അറിയാന്‍ കഴിയുന്നത്.

കുടുംബത്തിനൊപ്പമുള്ള ഓണാഘോഷം വളരെ സന്തോഷം നല്‍കുന്നതാണെന്ന് അസിന്‍ പറയുന്നു. തീര്‍ച്ചയായും ഈ ഓണത്തിന് എന്റെ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാന്‍ രാഹുലും എത്തുന്നു എന്ന് അസിന്‍ അറിയിച്ചിരുന്നു.


Click it and Unblock the Notifications