»   » അസിന്‍ യുഎസില്‍ പോകുന്നത് കാമുകനെ കാണാന്‍?

അസിന്‍ യുഎസില്‍ പോകുന്നത് കാമുകനെ കാണാന്‍?

Posted By: Super
Subscribe to Filmibeat Malayalam
ആരും കൊതിയ്ക്കുന്ന വിജയമാണ് നടി അസിന്‍ തെന്നിന്ത്യയിലെന്നപോലെ ബോളിവുഡിലും ആവര്‍ത്തിച്ചത്. ആറ് ചിത്രങ്ങള്‍ ചെയ്തതില്‍ നാലെണ്ണവും നൂറുകോടി കവിഞ്ഞ കളക്ഷന്‍ നേടുകയെന്നത് നായികമാര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത ബോളിവുഡിനെ സംബന്ധിച്ച് നിസാരകാര്യമല്ല. ഈ നേട്ടമാണ് അസിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ബോളിവുഡില്‍ അസിന്റെ കരിയര്‍ഗ്രാഫ് ഉയരങ്ങളിലേയ്ക്കുതന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

തിളക്കമേറുന്നതിനനുസരിച്ച് ഗോസിപ്പുകളും കൂടുകയെന്നത് സിനിമാ ലോകത്തിന്റെ പ്രത്യേകതയാണ്. ഇക്കാര്യത്തില്‍ നിന്നും അസിനും മോചനമില്ല. നീല്‍ നിധിന്‍ മുകേഷ്, ക്രിക്കറ്റ് താരം ധോണി എന്നിവരുടെയെല്ലാം പേരുകള്‍ക്കൊപ്പം അസിന്റെ പേര് പലവട്ടം പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കഥകളൊന്നും രംഗത്തില്ല. പകരം അസിന്‍ വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്.

പുതുവര്‍ഷത്തില്‍ പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാത്തതും അസിന്റെ അടിയ്ക്കടിയുള്ള അമേരിക്കന്‍ യാത്രകളുമാണ് സംശയം കൂട്ടിയിരിക്കുന്നത്. അമേരിക്കയില്‍ സുഹൃത്തുക്കളെക്കാണാന്‍ പോവുകയാണെന്നാണ് അസിന്‍ പറയാറുള്ളതെങ്കിലും സുഹൃത്തുക്കളേക്കാളും പ്രിയപ്പെട്ട ഒരാള്‍ അസിന് അമേരിക്കയില്‍ ഉണ്ടെന്നകാര്യം ഇപ്പോള്‍ സിനിമാ ലോകത്ത് പാട്ടായിരിക്കുകയാണ്.

പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തത് സംബന്ധിച്ച് അടുത്തിടെ അസിന്‍ വിശദീകരണം നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാവരും എന്നെ ലക്കി സ്റ്റാറായി കാണുന്നുണ്ട്, നൂറുകോടി കവിഞ്ഞ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ചെയ്തതുകൊണ്ടാണ് ഈ വിശേഷണം. പക്ഷേ അമേരിക്കയിലേയ്ക്ക് കൂട്ടുകാരുമൊത്തു നടത്തിയ ഒരു യാത്രയ്ക്കിടെ എനിയ്ക്ക് ചിന്തിയ്ക്കാനുള്ള സമയമുണ്ടായി. അപ്പോഴാണ് കുറച്ചുകൂടി നല്ല വേഷങ്ങള്‍ ചെയ്യണമെന്നും അതിനായി കൂടുതല്‍ സെലക്ടീവാകണമെന്നും എനിയ്ക്ക് തോന്നിയത്- എന്നായിരുന്നു അസിന്‍ പറഞ്ഞത്.

എന്നാല്‍ വിവാഹം മുന്നില്‍ കണ്ടാണ് അസിന്‍ പുതിയ പ്രൊജക്ടുകള്‍ സ്വീകരിക്കാത്തതെന്നാണ് ബോളിവുഡിലെ സംസാരം. കാമുകനെ കാണാനാണ് അസിന്‍ മാസങ്ങള്‍ കൊണ്ട് ഏറെ അമേരിക്കന്‍ യാത്രകള്‍ നടത്തിയതെന്നും ഗോസിപ്പുകാര്‍ പറയുന്നു. എന്നാല്‍ തെന്നിന്ത്യയിലെ ഒരു മുന്‍നിര സംവിധായകന്‍ അടുത്തിടെ പറഞ്ഞത് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് നായികയാക്കുന്നതിനായി അസിനുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ്. അസിന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്തായാലും പ്രണയത്തിന്റെയും കാമുകന്റെയും യഥാര്‍ത്ഥ ചിത്രം കിട്ടാന്‍ അസിന്‍ വാതുറക്കുന്നതുവരെ കാത്തിരിക്കാതെ വയ്യ.

English summary
Bollywood grapevine is abuzz that Asin is seeing somebody, who is a US citizen. The one time top Kollywood actress is said to have found true love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam