twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജോത്സ്യൻ അന്ന് പറഞ്ഞത് ഫലിക്കുകയാണോ?'; ​ഹൃതിക്കിനെയും സബയെയും കുറിച്ച് ആരാധകർ

    |

    ബോളിവുഡിലെ പുതിയ പ്രണയിതാക്കളായിരിക്കുകയാണ് നടൻ ഹൃതിക് റോഷനും സബ ആസാദും. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ നടന്ന കരൺ ജോഹറിന്റെ ബർത്ത് ഡേ പാർട്ടിയിൽ രണ്ട് പേരും ഒരുമിച്ചാണെത്തിയത്. ഈ ചിത്രങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. പാർട്ടിയിൽ ഹൃതിക് തന്റെ കാമുകിയെന്ന് പറഞ്ഞ് സബയെ പരിചയപ്പെടുത്തുകയും ചെയ്തെന്നാണ് ബി ടൗൺ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. നേരത്തെ ഹൃതകിന്റെ കുടുംബാം​ഗങ്ങളോടൊപ്പം നിൽക്കുന്ന സബയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

    ഹൃതിക്കിന്റെ ജാതക പ്രകാരം രണ്ടാം വിവാഹം നടക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം

    ആദ്യ ഭാര്യ സൂസൻ ഖാനുമായി അകന്ന് ഏതാനും വർഷങ്ങൾ പിന്നിടവെയാണ് ഹൃതിക് സബയുമായി അടുത്തത്. 2014 നവംബറിലാണ് ഹൃതിക് സൂസൻ ഖാനുമായി വേർ പിരിഞ്ഞത്. ഈ വിവാഹ മോചനത്തിന് പിന്നാലെ ബോളിവുഡിൽ വാർത്തയായ പ്രവചനമായിരുന്നു ഹൃതിക് രണ്ടാമതും വിവാഹിതനാവുമെന്ന്. ബി ടൗണിലെ സെലിബ്രറ്റികളെ പറ്റി പ്രവചനം നടത്തുന്ന ബെജൻ ധരുവാല എന്ന ജോത്സ്യനായിരുന്നു ഇത്തരമാെരു പ്രവചനം നടത്തിയത്. ഹൃതിക്കിന്റെ ജാതക പ്രകാരം രണ്ടാം വിവാഹം നടക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം.

     'അന്നെന്റെ കൈയിൽ ഒരു രൂപയുണ്ടായിരുന്നില്ല'; സുസ്മിത സെന്നിനെക്കുറിച്ച് മുൻ കാമുകൻ വിക്രം ഭട്ട് 'അന്നെന്റെ കൈയിൽ ഒരു രൂപയുണ്ടായിരുന്നില്ല'; സുസ്മിത സെന്നിനെക്കുറിച്ച് മുൻ കാമുകൻ വിക്രം ഭട്ട്

     ജോത്സ്യൻ ഈ പ്രവചനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇദ്ദേഹം മുംബൈയിൽ നിന്നും ​ഗുജറാത്തിലേക്ക് മാറുകയും ചെയ്തു

    അന്ന് മുബൈ മിറർ എന്ന ബോളിവുഡ് മാധ്യമത്തിൽ ഇത് വലിയ വാർത്തയായി പുറത്തു വരികയും ചെയ്തു. ജോത്സ്യൻ ഈ പ്രവചനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇദ്ദേഹം മുംബൈയിൽ നിന്നും ​ഗുജറാത്തിലേക്ക് മാറുകയും ചെയ്തു. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ഇടയ്ക്ക് മുംബൈയിലേക്ക് വരാറുണ്ട്.

    വർഷങ്ങൾക്കിപ്പുറം ജോത്സ്യന്റെ പ്രവചനം ശരിയായാവാനുള്ള വഴിയിലൂടെയാണ് ഹൃതിക്കിന്റെ പോക്കെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. സൂസൻ ഖാനുമായുള്ള വേർപിരിയലിന് ശേഷം ഹൃതിക് ആദ്യമായാണ് കാമുകിയോടൊപ്പം പൊതുവേദികളിൽ എത്തുന്നത്. സബയോടൊപ്പമുള്ള യാത്രകളും ​ബോളിവുഡിൽ ചർച്ചയാവുന്നുണ്ട്. നടൻ രണ്ടാം വിവാഹത്തിന് ഒരുങ്ങിയേക്കും എന്നാണ് ആരാധകർ പറയുന്നത്.

    'നയൻ‌താര ഒരാളോട് മിണ്ടുന്നില്ലെങ്കിൽ വളരെ സൂക്ഷിക്കണം'; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ'നയൻ‌താര ഒരാളോട് മിണ്ടുന്നില്ലെങ്കിൽ വളരെ സൂക്ഷിക്കണം'; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ

    2000 ത്തിലാണ് ഹൃതിക്കും സൂസനും വിവാഹിതരായത്

    ഹൃതിക്കുമായി വേർപിരിഞ്ഞ ശേഷം സൂസനും ഇപ്പോൾ പുതിയൊരു പ്രണയത്തിലാണ്. മോഡൽ അർസ്ലൻ ​ഗോണിയാണ് സൂസന്റെ കാമുകൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സൂസൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. 2000 ത്തിലാണ് ഹൃതിക്കും സൂസനും വിവാഹിതരായത്. ഇരുവർക്കും ഹ്രെഹാൻ, ഹൃദാൻ എന്നീ രണ്ട് ആൺകുട്ടികളുമുണ്ട്.

    2014 ൽ വിവാഹ മോചിതരായെങ്കിലും സൂസനും ഹൃതിക്കും ഇപ്പോഴും സുഹൃത്തുക്കളാണ്. ഏപ്രിൽ മാസത്തിൽ സൂസനും ഹൃതിക്കും തങ്ങളുടെ ഇപ്പോഴെത്തെ പങ്കാളികളും ഒരുമിച്ച് ​ഗോവയിൽ ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇവർ പുറത്തു വിട്ടിരുന്നു. പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരാൻ താൽപര്യമില്ലെന്നാണ് വിവാഹ മോചനത്തെ പറ്റി സൂസൻ ഒരിക്കൽ പറഞ്ഞത്.

     ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക് ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക്

    കരീന കപൂർ, കങ്കണ റണൗത്ത് തുടങ്ങിയ നടിമാരുമായി ചേർത്ത് ഹൃതിക് റോഷൻ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു

    'ജീവിതത്തിൽ ഇനി ഒരുമിച്ച് നിൽക്കാത്തതാണ് നല്ലതെന്ന ഒരു ഘട്ടത്തിലേക്ക് ഞങ്ങളെത്തി. അത് മനസ്സിലാക്കാനും പരാജയപ്പെട്ട ബന്ധത്തിൽ തുടരാതിരിക്കേണ്ടതും പ്രധാനമായിരുന്നു,' എന്നാണ് സൂസൻ 2017 ൽ ഒരുഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ കരീന കപൂർ, കങ്കണ റണൗത്ത് തുടങ്ങിയ നടിമാരുമായി ചേർത്ത് ഹൃതിക് റോഷൻ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.

    Read more about: hritik roshan
    English summary
    astrologer prediction on hritik roshan's second marriage; fans says it might happen soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X