കോളിവുഡിന്റെ ഹിറ്റ് സംവിധായകൻ ഇനി ഷാരൂഖിനോടൊപ്പം! ആദ്യ ചിത്രത്തിന്റെ പ്രതിഫലം 30 കോടി...

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. 2018 ൽ പുറത്തിറങ്ങിയ സീറേയ്ക്ക് ശേഷ ഷാരൂഖ് ഖാൻ ചിത്രങ്ങളൊന്നും തിയേറ്ററുകളിൽ എത്തിയിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഷാരൂഖ് ചിത്രങ്ങളൊന്നും പ്രതീക്ഷ വിജയം നേടിയിരുന്നില്ല. ഇതിനെ തുടർന്ന് ബിഗ് സ്ക്രീനിൽ നിന്ന് താരം മാറി നിൽക്കുകയായിരുന്നു. ഇപ്പോഴി എസ്ആർകെ വീണ്ടും മടങ്ങിയെത്തുകയാണ് . തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകനോടൊപ്പമാണ് കിങ് ഖാന്റെ മടങ്ങി വരവത്രേ.

Shah Rukh Khan

തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകനായ അറ്റ്ലി ചിത്രത്തിലൂടെയാണ് എസ്ആർകെയുടെ മടങ്ങി വരവ്. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഷാരൂഖ് ഖാൻ ചിത്രത്തിന് 30 കോടിയാണത്രേ ഹിറ്റ് സംവിധായകന്റെ പ്രതിഫലം. ബിഗിലിന്റെ റിലീസിന് ശേഷം മാത്രമേ പുതിയ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേ സമയം ആറ്റ്ലി ചിത്രത്തിന്റെ റീ മോക്ക് ആകില്ലെന്നും, കി ങ്ഖാനായി പ്രത്യേകം തിരക്കഥ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്രേ. ഒരു ആക്ഷൻ ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ടെന്നും വിവരങ്ങൾ ലഭിക്കുന്നു. ഷാരൂഖ്ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്മെന്റിന്റെ ബാനറിൽ താരം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്..പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. തെറി, മെർസൽ, എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് - അറ്റ്ലി കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമായ ബിഗിൽ ദീപവലി റിലീസായി , നവംബർ 25 ന് തിയേറ്ററുകളിൽ എത്തും. നടൻ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ബിഗിൽ കേരളത്തിൽ എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X