»   » നടിയെ പീഡിപ്പിച്ചത് ഒരാളല്ല, നാല് പേരെന്ന്!!! കൂടുതല്‍ പണം കൊടുക്കാമെന്ന് പറഞ്ഞിട്ടും പീഡിപ്പിച്ചു?

നടിയെ പീഡിപ്പിച്ചത് ഒരാളല്ല, നാല് പേരെന്ന്!!! കൂടുതല്‍ പണം കൊടുക്കാമെന്ന് പറഞ്ഞിട്ടും പീഡിപ്പിച്ചു?

Posted By: സീത
Subscribe to Filmibeat Malayalam

കൊച്ചി: നടി ആക്രമിക്കെട്ട സംഭവം ഇപ്പോള്‍ മാധ്യമങ്ങള്‍ ഏതാണ്ട് മറന്നുപോയ മട്ടാണ്. കേസിന്റെ അന്വേഷണം സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്ത് വരുന്നില്ല.

Read Also: മഞ്ജുവിന്റെ ആമിയെ ഷക്കീലയുടെ 'മാമി' ആക്കി സംഘികള്‍... മഞ്ജുവിനെ മതംമാറ്റി മുസ്ലീം ആക്കാന്‍?

എന്നാല്‍ സിനിമ മംഗളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പല്ലിശ്ശേരി മാത്രം ആ കേസ് വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറയേണ്ടി വരും. അഭ്രലോകം എന്ന തന്റെ പംക്തിയിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നത്.

Read Also: 'ഭ‍ര്‍ത്താവിനെ പങ്കുവയ്ക്കാന്‍ പറ്റില്ലെന്ന് മഞ്ജു', അത് നടക്കില്ല, രണ്ട് പേരേയും വേണമെന്ന് ദിലീപ്?

നടിയെ ഉപദ്രവിച്ചത് ഒരാള്‍ മാത്രമാണെന്ന് വിശ്വസിക്കാനാവില്ലെന്നാണ് പല്ലിശ്ശേരി ഇപ്പോള്‍ പറയുന്നത്. ബ്ലൂഫിലിമിലോ സിനിമയിലോ കാണുന്നതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെ ആണത്രെ നടി കടന്നുപോയത്.

നടി ആക്രമിക്ക സംഭവവുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിയ പല്ലിശ്ശേരിയ്ക്ക് പലരില്‍ നിന്നുമായി വധഭീഷണിയുണ്ടെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. കൈവെട്ടും കാല്‍ വെട്ടും എന്നൊക്കെ ഭീഷണിയുണ്ടത്രെ.

ഭീഷണിപ്പെടുത്തുന്നവര്‍ ആരെന്ന് വ്യക്തമാക്കുന്നില്ല. സിനിമാക്കാരെ തൊട്ട് കളിക്കണ്ട എന്നാണത്രെ ഭീഷണി. തങ്ങള്‍ തങ്ങളുടെ ജോലിയാണ് ചെയ്യുന്നത് എന്നാണത്രെ ഗുണ്ടാപ്പണി ചെയ്യു്ന്നവര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പറയുന്നത്.

കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ചത് പണത്തിന് വേണ്ടിയാണെന്ന വാദം വിശ്വസിക്കാനാവില്ലെന്നാണ് പല്ലിശ്ശേരി വീണ്ടും പറയുന്നത്. അതിനുള്ള കാരണങ്ങളും പല്ലിശ്ശേരി വിശദീകരിക്കുന്നുണ്ട്.

ഇത് ക്വട്ടേഷനാണെന്ന് പറഞ്ഞാണ് പള്‍സര്‍ സുനിയും കൂട്ടരും നടിയെ ഉപദ്രവിച്ചത്. പണത്തിന് വേണ്ടിയാണ് ക്വട്ടേഷന്‍ എന്നും പറഞ്ഞിരുന്നതായാണ് വാര്‍ത്തകള്‍.

ആവശ്യപ്പെട്ടതില്‍ കൂടുതല്‍ പണം നല്‍കാമെന്ന് നടി കരഞ്ഞുപറഞ്ഞിട്ടും അക്രമികള്‍ അത് ചെവിക്കൊണ്ടില്ല. തന്റെ ശാരീരികാവസ്ഥ വളരെ മോശവും വേദനാജനകവും ആണെന്ന് കൂടി നടി പള്‍സര്‍ സുനിയോടും സംഘത്തോടും പറഞ്ഞത്രെ.

ഒരാള്‍ മാത്രമാണ് നടിയെ ഉപദ്രവിച്ചത് എന്ന് പറയുന്നത് ശരിയല്ല. കാര്യങ്ങള്‍ അറിഞ്ഞിടത്തോളം ഗുരുതരമാണെന്നും പല്ലിശ്ശേരി പറയുന്നു.

പീഡിപ്പിച്ചവരുടെ എണ്ണം 4 എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതും വിശ്വാസ്യ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന്- പല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

നടിയെ ആദ്യം വിവസ്ത്രയാക്കി മടിയില്‍ കിടത്തുകയും പിന്നീട് ചെയ്ത ഓരോ കാര്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ആണത്രെ ഉണ്ടായത്. നടിയുടെ മൊഴിയും സമാനമാണ്.

മരണത്തിനും അപമാനത്തിനും ഇടയിലൂടെയാണ് മണിക്കൂറുകള്‍ കടന്നുപോയത്. സിനിമയിലോ ബ്ലൂ ഫിലിമിലോ കാണുന്നതിനേക്കാള്‍ ഭീകരമായിരുന്നു ഇരയ്ക്ക് മേല്‍ നടന്നതെന്നും പല്ലിശ്ശേരി പറയുന്നു.

പണത്തിന് വേണ്ടിയാണ് പീഡിപ്പിക്കുന്നതും രംഗങ്ങള്‍ ചിത്രീകരിക്കുന്നതും എന്ന് പറഞ്ഞവര്‍ക്ക് കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ടും പീഡിപ്പിച്ചതെന്തിന് എന്ന ചോദ്യമാണ് പല്ലിശ്ശേരി ഉന്നയിക്കുന്നത്. ഇതാണ് ഏറ്റവും വലിയ സംശയം എന്നും അദ്ദേഹം പംക്തിയില്‍ പറയുന്നു.

കഴിവും തന്റേടവും ഉള്ള മിടുക്കന്‍മാരും മിടുക്കികളും ആയ പോലീസ് ഓഫീസര്‍മാര്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്താനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണോ എന്ന ചോദ്യവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്.

കുറ്റം ചെയ്തവരും അതിന് പ്രേരിപ്പിച്ചവരും കേസ് ഒതുക്കാന്‍ കൂട്ട് നിന്നവരും ഒന്നോര്‍ക്കുക. ഇതൊക്കെ നിങ്ങളുടെ വീട്ടിലെ ഒരാള്‍ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ എന്നാണ് പല്ലിശ്ശേരി ചോദിക്കുന്നത്.

തെളിവുകള്‍ ഇല്ല എന്ന കാരണം പറഞ്ഞ് വലിയ ശിക്ഷകളില്‍ നിന്ന് കുറ്റം ആരോപിക്കപ്പെട്ടവര്‍ രക്ഷപ്പെടും എന്ന് ഉറപ്പാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ കേസ് അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതിയത്. ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും പോലും ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

ജനപ്രിയ താരം ദിലീപിനെതിരേയും പല്ലിശ്ശേരി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു സുനിയുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് പല്ലിശ്ശേരി എഴുതിയത്.

പല്ലിശ്ശേരി എഴുതുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്. സിനിമാക്കാരായ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ നല്‍കുന്നതാണ് ഇതുവരെയുളള തന്റെ എഴുത്തിന്റെ സത്യാവസ്ഥ എന്നാണ് പല്ലിശ്ശേരി ഇത്തവണ വ്യക്തമാക്കുന്നത്.

ഇങ്ങനെ വിവരങ്ങള്‍ നല്‍കുന്നവരില്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്ത വളച്ചൊടിച്ചു എന്ന് പറയുകയായിരുന്നെങ്കില്‍ തന്റെ എഴുത്തിന് സത്യസന്ധത ഉണ്ടാകുമായിരുന്നില്ലെന്നും പല്ലിശ്ശേരി പറയുന്നു. അതുകൊണ്ട് തന്നെ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ആ സുഹൃത്തുക്കളുമായിക്കൂടി പങ്കുവയ്ക്കുകയാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

English summary
Film Journalist Pallissery's new revelations in Cinema Mangalam on attack against actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam