»   » ആക്രമണത്തിനിരയായ നടി യുകെയില്‍, കൂടെ മഞ്ജു വാര്യരും; മോഹന്‍ലാല്‍ പിന്മാറിയതെന്തിന്?

ആക്രമണത്തിനിരയായ നടി യുകെയില്‍, കൂടെ മഞ്ജു വാര്യരും; മോഹന്‍ലാല്‍ പിന്മാറിയതെന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പുതിയ ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെയായി മുന്നോട്ട് പോകുകയാണ്. ദിലീപിനെ കേസില്‍ കുറ്റക്കാരനാക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നതാണ് ചര്‍ച്ചാ വിഷയം. കേസിന് പിന്നാലെ ഇപ്പോള്‍ അലയുന്നത് ദിലീപമാണ്‌.

ദിലീപിനെ തകര്‍ക്കേണ്ടത് ആരുടെ ആവശ്യം, പുറത്താക്കാന്‍ ശ്രമിക്കുന്നത് ആര് ?

എന്നാല്‍ ഈ പുകിലുകളൊക്കെ നടക്കുമ്പോള്‍ ആക്രമണത്തിനിരയായ നടി കേരളം വിട്ടു എന്നാണ് കേള്‍ക്കുന്നത്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് യു കെയില്‍ പോയിരിയ്ക്കുകയാണ് നടി. കൂട്ടിന് മഞ്ജു വാര്യരും ഉണ്ടത്രെ

കൂടെ മഞ്ജുവും

ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടി യു കെ യില്‍ പോയിരിയ്ക്കുന്നത്. കൂടെ നടി മഞ്ജു വാര്യരും ഉണ്ടെന്ന് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

പിന്തുണ മഞ്ജു നല്‍കുന്നു

ആക്രമിയ്ക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്താണ് മഞ്ജു വാര്യര്‍. സംഭവം നടന്നതിന് ശേഷം, പ്രതികളെ പുറത്ത് കൊണ്ടുവരാന്‍ നടിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ തന്നെ നില്‍ക്കുന്നത് മഞ്ജു വാര്യരാണ്.

മോഹന്‍ലാല്‍ വിട്ടു നിന്നു

നടന്‍ മോഹന്‍ലാലും യു കെ യില്‍ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചേക്കാവുന്ന പൊട്ടിത്തെറികളെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞതിനാലാവാം ലാല്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നു.

കണ്ണിയാകാന്‍ വയ്യ

കേസില്‍ നടിയ്‌ക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിന് പിന്തുണ നല്‍കിയത് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇനി ഇത്തരമൊരു പ്രചരണം ഉണ്ടാകാതിരിക്കാനാവാം ലാല്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നത് എന്നാണ് കേള്‍ക്കുന്നത്.

പലരും പിന്മാറുന്നു

അതേ സമയം നടി ആക്രമിയ്ക്കപ്പെട്ട സമയത്ത് താരസംഘടനയായ അമ്മയില്‍ നിന്നുള്‍പ്പടെ പലരും പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ദിലീപിന്റെ പേര് കേസില്‍ വന്നതോടെ രണ്ട് ചേരികളിലാണ് സിനിമാ ലോകം. ആരും പരസ്യമായി പിന്തുണയ്ക്കുന്നില്ല. നടിമാരില്‍ ചിലര്‍ മാത്രമാണ് ഇപ്പോള്‍ നടിക്ക് കരുത്ത് നല്‍കുന്നത്.

പരാതിയുമായി ദിലീപ്

നടി ആക്രമിയ്ക്കപ്പെട്ട സംഭവം തെളിയേണ്ടത് ഇപ്പോള്‍ നടിയെക്കാളും മഞ്ജു വാര്യരെക്കാളും ദിലീപിന്റെ ആവശ്യമായി മാറിയിരിയ്ക്കുകയാണ്. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്ത കരിയറിനെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്നു എന്ന് കാണിച്ച് ദിലീപ് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ പേര് പറയും എന്ന് പറഞ്ഞ് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നടനെ ഭീഷണിപ്പെടുത്തിയത്രെ.

English summary
Attacked Malayalam Actress in UK

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam