»   » മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

By: Rohini
Subscribe to Filmibeat Malayalam

ഇനി പ്രേമത്തിലെ മലരും ജോര്‍ജ്ജും ഒന്ന് വിശ്രമിയ്ക്കൂ. കേരളക്കാര്‍ കാഞ്ചന മാലയെയും മൊയ്തീനെയും ഏറ്റെടുത്തു കഴിഞ്ഞു. ഇത് വെറുമൊരു കഥയല്ല. ജീവിതമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ മൊയ്തീനും കാഞ്ചനമാലയുമാണ്.

പ്രേമം എന്ന വികാരത്തെ ആസ്പദമാക്കി മൂന്ന് പ്രേമം പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തെയും, പ്രേമമെന്ന അതേ വികാരത്തെ ആസ്പദമാക്കി ഒരൊറ്റ പ്രണയ കഥമാത്രം മറഞ്ഞ ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെയും തമ്മില്‍ താരതമ്യം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയ. അതെങ്ങനെയൊക്കെയാണെന്ന് നോക്കാം...

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

മേരിയുടെ പുറകെ നടന്ന് പണികിട്ടി പിന്നെ ടീച്ചറായ മലരിനെ വളയ്ക്കാന്‍ നോക്കി.. അവസാനം മേരിയുടെ വാലിനെ കെട്ടേണ്ടി വന്നു പ്രേമത്തിലെ നായകന്‍ ജോര്‍ജിനേക്കാള്‍ കയ്യടി വേണം മൊയ്തീനും കാഞ്ചന മാലയ്ക്കും

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

നൂറ് മലരിന് ഒരു കാഞ്ചന എന്നാണ് മറ്റൊരു കമന്റ്. ആയിരം ജോര്‍ജ്ജിന് ഒരു മൊയ്തീന്‍

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

ഒരുത്തന്‍ പോകുമ്പോള്‍ മറ്റൊരുത്തന്‍ എന്ന് പറഞ്ഞ് പോകുന്ന മേരിയെയും മലരിനെയും പോലുള്ളവര്‍ കണ്ട് പഠിക്കണം ഇത്. കാഞ്ചന മാല ജീവിക്കുന്ന മാതൃകയാണെന്നാണ് പറയുന്നത്

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

പ്രേമം എന്ന സിനിമയെക്കാള്‍ ആ പേര് ഏറ്റവും യോജിക്കുന്നത് എന്ന് നന്റെ മൊയ്തീന്‍ എന്ന ഈ ചിത്രത്തിനാണത്രെ

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

പ്രേമം കണ്ട് ഇതാണ് ന്യൂ ജനറേഷന്‍ പ്രേമം എന്ന് പറഞ്ഞവര്‍, എന്ന് നിന്റെ മൊയ്തീന്‍ കണ്ടാല്‍ ഇതാണ് അന്നും ഇന്നും എന്നും വേണ്ട പ്രേമം എന്ന് പറയും. ഒരു അനശ്വര പ്രേമം.

മൊയ്തീനും കാഞ്ചനമാലയും എത്തി, ജോര്‍ജ്ജും മലരും ഔട്ട്!!

പ്രേമത്തിന് ശേഷം മലര്‍ തരംഗമായതുപോലെ ഇനി തരംഗമാകുന്നത് കാഞ്ചനയാവും. നേരത്തെ ബാംഗ്ലൂര്‍ ഡെയ്‌സ് ഇറങ്ങിയപ്പോള്‍ ആര്‍ജെ സറ തരംഗമായതുപോലെ

English summary
Audience comparing RS Vimal's Ennu Ninte Moideen with Alphonse Puthran's Premam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam