»   » ബാഹുബലിയും കോപ്പിയടി!!! അതും പോസ്റ്റര്‍!!! എവിടെ നിന്നെന്നല്ലേ???

ബാഹുബലിയും കോപ്പിയടി!!! അതും പോസ്റ്റര്‍!!! എവിടെ നിന്നെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമകളിലെ കോപ്പിയടികള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട് പ്രമേയപരമായ കോപ്പിയടികളാണ് മിക്കപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ മാധ്യമങ്ങളും സജീവമായതോടെ ഇത്തരം കോപ്പിയടികള്‍ക്ക് അധികം ആയുസില്ലാതെയായി. പലരും കോപ്പിയടികളെ പ്രചോദനം എന്ന തലവാചകത്തിലൊതുക്കുകയാണ് പതിവ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിലുമുണ്ട് ഒരു കോപ്പിയടി. ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയമൊരുക്കിയ ബാഹുബലിയുടെ ഒന്നാം ഭാഗം ആരോപണങ്ങള്‍ കേള്‍പ്പിക്കാതെയാണ് തിയറ്റര്‍ വിട്ടത്. എന്നാല്‍ രണ്ടാം ഭാഗം അതിന്റെ ആദ്യ പോസ്റ്ററില്‍ തന്നെ കോപ്പിയടി ആരോപണത്തിലായി. ഇന്ത്യയില്‍ തന്നെ എന്തിന് കേരളത്തില്‍ പോലും ആരാധകരുള്ള ടോണി ജാ എന്ന തായ് സിനിമാ താരത്തിന്റെ ഹിറ്റ് ചിത്രത്തിന്റെ പകര്‍പ്പാണ് ബാഹുബലിയുടെ പോസ്റ്ററെന്നാണ് ആരോപണം.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബാഹുബലി രണ്ട്. പ്രേക്ഷകരുടെ ആകാംഷയ്ക്ക് കരുത്ത് പകര്‍ന്ന് ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തിറങ്ങി. പ്രഭാസിന്റെ ബാഹുബലി കഥാപാത്രം ആനയുടെ മസ്തകത്തില്‍ ചവിട്ടി നില്‍ക്കുന്ന പോസ്റ്റാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഇത് കോപ്പിയടിയാണെന്നായിരുന്നു ആരോപണം.

ഓങ് ബാക്ക് ടു എന്ന തായ് ചിത്രത്തിന്റെ പോസ്റ്ററിനോടുള്ള ബാഹുബലി രണ്ടിന്റെ പോസ്റ്ററാണ് ഈ ആരോപണത്തിന് കാരണം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ഭാഗമാണ് ഓങ് ബാക്ക് ടുവിലെ പോസ്റ്ററാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകമായ ടോണി ജാ ആനയുടെ മസ്തകത്തിനു മുകളില്‍ കയറി നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

ബാഹുബലി രണ്ടിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചിരിക്കുന്നത് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാ ഭാഗത്തിന്റെ പോസ്റ്ററാണെന്നത് തികച്ചും യാദ്യശ്ചികം. ഓങ് ബാക്ക് ടുവിന്റെ ഒന്നാം ഭാഗവും കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് സിനിമകള്‍ പ്രത്യേകിച്ച് ആക്ഷന്‍ സിനിമകള്‍ കൂടുതലായി കേരളത്തിലേക്ക് റിലീസിനെത്തി തുടങ്ങിയത് ഈ ചിത്രത്തിന് ശേഷമായിരുന്നു.

പോസ്റ്റര്‍ കോപ്പിയടി ശ്രദ്ധയില്‍ പെടുത്തിയത് ടോണി ജായുടെ ആരാധകരാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അവര്‍ ഇക്കാര്യം സൂചിപ്പിച്ച് ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് ടോണി ജാ. പോസ്റ്ററെങ്കിലും കോപ്പിയടിക്കാതിരുന്നുകൂടെ എന്നാണ് ആരാധകരുടെ ചോദ്യം.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ബാഹുബലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഏപ്രില്‍ 28ന് റിലീസ് ചെയ്യും. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും റാണ ദഗുബതിയും അനുഷ്‌ക ഷെട്ടിയും തമന്ന ഭാട്യയുമാണ് പ്രധാന താരങ്ങള്‍.

പോസ്റ്റര്‍ കോപ്പിയടി ഇവിടെ അവസാനിക്കുന്നില്ല. ശങ്കര്‍ രജനികാന്ത് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററും ഇത്തരത്തില്‍ വിവാദത്തില്‍ പെട്ടിരുന്നു. അക്ഷയ് കുമാര്‍ വില്ലനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിന് ഹോളിവുഡ് ചിത്രമായ ഹാരിപോര്‍ട്ടര്‍ സീരീസിലെ ചിത്രത്തിന്റെ പോസ്റ്ററുമായി സാദൃശ്യമുണ്ടെന്നായിരുന്നു ആരോപണം.

English summary
The new poster of Baahubali 2 is suspiciously similar to the poster of Thai martial arts star Tony Jaa's movie Ong Bak 2. The fans of Tony Jaa were quick to point out this similarity on Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam