»   » പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടെന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടെന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

Posted By:
Subscribe to Filmibeat Malayalam


എസ് എസ് രാജമൗലിയുടെ ബാഹുബലിയ്ക്ക് വേണ്ടിയുള്ള പ്രഭാസിന്റെ പ്രയത്‌നം വലുതായിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് വിവാഹം പോലും വേണ്ടെന്ന് വച്ച് പ്രഭാസ് ബാഹുബലി ടീമിനൊപ്പം പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രഭാസ് വിവാഹം രണ്ട് വര്‍ഷത്തേക്ക് നീട്ടിയത് ബാഹുബലിയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല, പിന്നെയോ? ബാഹുബലി നായിക അനുഷ്‌കയെ സ്വന്തമാക്കാന്‍ കൂടിയാണെന്ന് പറയുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രഭാസും അനുഷ്‌കയും ഉടന്‍ വിവാഹിതരാകുമത്രേ. പക്ഷേ ബാഹുബലിയില്‍ അഭിനയിക്കുന്നതിന് മുമ്പേ പ്രഭാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാല്‍ ഉറപ്പിച്ച വിവാഹം വേണ്ടന്ന് വച്ചാണ് പ്രഭാസ് അനുഷ്‌കയെ വിവാഹം കഴിക്കുന്നത്.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

ബാഹുബലി, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

35 വയസുകാരനായ ബാഹുബലിയില്‍ അഭിനയിക്കുന്നതിന് മുമ്പേ പ്രഭാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ ഉറപ്പിച്ച വിവാഹം വേണ്ടന്ന് വച്ചാണ് പ്രഭാസ് അനുഷ്‌കയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നത്.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

മുമ്പ് തമിഴ് നടന്‍ ആര്യയെയും അനുഷ്‌കയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ആര്യയുമായി പ്രണയത്തിലിലാണെന്ന് ഗോസിപ്പുകള്‍ വന്നതോടെ അതിന് മറുപടിയുമായി അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. ആര്യയുമായി താന്‍ നല്ല സൗഹൃദത്തിലാണ്. കൂടെ അഭിനയിക്കാന്‍ ഒരു കംഫര്‍ട്ടബിളായ ഒരു നടനാണ് ആര്യയെന്നുമായിരുന്നു അനുഷ്‌കയുടെ മറുപടി.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

കൂടെ അഭിനയിച്ചിട്ടുള്ള എല്ലാ നായകന്മാകരുമായി തനിയ്ക്ക് പ്രണയമാണെന്ന് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗോസിപ്പുകളെ തനിയ്ക്ക് പേടിയില്ലന്നാണ് അനുഷ്‌ക പറയുന്നത്.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

ബാഹുബലി രണ്ടാം ഭാഗത്തിലാണ് പ്രഭാസും അനുഷ്‌കയും ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്.

പ്രഭാസ് രണ്ട് വര്‍ഷത്തേക്ക് വിവാഹം വേണ്ടന്ന് വച്ചത് ബാഹുബലിയ്ക്ക് വേണ്ടിയല്ല

രുദ്രമദേവിയാണ് അനുഷ്‌കയുടെ പുതിയ ചിത്രം. കൂടാതെ ആര്യയുമായി സൈസ് സീറോ എന്ന ചിത്രത്തിലും അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു. നവംബര്‍ 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Young Rebel Star Prabhas is one of top actor in Tollywood. He has huge fan following in Tollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam