For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണിയെ ഗുണ്ടയാക്കി ഒമര്‍ ലുലുവിന്റെ മാസ്! സിനിമയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത സത്യമാവുമോ?

  |

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ആദ്യ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നാമതായി ഒമര്‍ സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ലോകം മുഴുവന്‍ അറിയപ്പെട്ടത് ചിത്രത്തിലെ പാട്ടായിരുന്നു. പ്രിയ പ്രകാശ് വാര്യരുടെ കണ്ണീറുക്കലുമായി അഡാര്‍ ലവ് ഈ വര്‍ഷം റിലീസിനൊരുങ്ങുകയാണ്.

  കരികാലനായി രജനികാന്ത് മിന്നിച്ചു! തുടക്കം കോടികളുമായി, റിലീസ് ദിവസത്തെ കളക്ഷനിങ്ങനെ

  ഒരു അഡാര്‍ ലവിന് പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ചിത്രത്തിലെ നടന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്റണിയാണ് ഒമറിന്റെ പവര്‍ സ്റ്റാര്‍ ആവുന്നത്. ഇക്കാര്യം സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

  പറവയിലെ ഹസീബ് അന്നും ഇന്നും ഒരുപോലെ.. പകല്‍ സ്‌കൂള്‍, രാത്രി തട്ടുകടയിലും ഹസീബിന്റെ ജീവിതമിങ്ങനെ..

  പവര്‍ സ്റ്റാര്‍

  പവര്‍ സ്റ്റാര്‍

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന പുതിയ സിനിമയാണ് പവര്‍ സ്റ്റാര്‍. എല്ലാവരുടെയും പിന്തുണ വേണമെന്ന് പറഞ്ഞ് ഒമര്‍ ഫേസ്ബുക്കിലൂടെയായിരുന്നു സിനിമയുടെ പേര് പുറത്ത് വിട്ടത്. പിന്നാലെ ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ അദ്ദേഹം ഒന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പലതാരങ്ങളുടെ പേരിലും ഊഹാപോഹങ്ങള്‍ നടന്നിരുന്നു. അടുത്ത ദിവസം തന്റെ പവര്‍ സ്റ്റാര്‍ ബാബു ആന്റണിയാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

   ബാബു ആന്റണി

  ബാബു ആന്റണി

  ബാബു ആന്റണിയെ നായകനാക്കി ഒരു മാസ് പടം ചെയ്യാന്‍ ഏറെ നാളായി ആഗ്രഹിക്കുകയായിരുന്നു. ഒടുവില്‍ അത് സംഭവിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഫേസ്ബുക്കിലുടെയാണ് ഒമര്‍ ലുലു തന്റെ പുതിയ സിനിമയെ കുറിച്ച് സംസാരിച്ചത്. മാസ്റ്റര്‍പീസിന്റെ നിര്‍മാതാവ് ഇഒ മുഹമ്മദാണ് സിനിമ നിര്‍മ്മിക്കുന്നത്. നിലവില്‍ ഒരു അഡാര്‍ ലവ് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ തിരക്കുകളെല്ലാം കഴിഞ്ഞ് അടുത്ത വര്‍ഷമായിരിക്കും പവര്‍ സ്റ്റാറിന്റെ ചിത്രീകരണം ആരംഭിക്കുന്നത്..

  ഒമര്‍ ലുലു പറയുന്നതിങ്ങനെ..

  എണ്‍പതുകളുടെ അവസാനത്തില്‍ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളില്‍ നായകനായി മാറി. മലയാളികള്‍ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ ആക്ഷന്‍ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാന്‍. ഇപ്പോള്‍ സംവിധായകന്‍ ആയപ്പോള്‍ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷന്‍ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാന്‍ പോവുകയാണ്. പടം നിര്‍മ്മിക്കുന്നത് മാസ്റ്റര്‍പീസിന്റെ പ്രൊഡ്യൂസറായ ഇഒ മുഹമ്മദാണ്. Satellite Value പോലും നോക്കാതെ ഈ ചിത്രം വലിയ കാന്‍വാസില്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും 'പവര്‍ സ്റ്റാര്‍'' 2019ല്‍ ഷൂട്ട് തുടങ്ങും.. എന്നുമാണ് ഒമര്‍ ലുലു പറയുന്നത്.

  ഗുണ്ടാ തലവനോ?

  ഗുണ്ടാ തലവനോ?

  സിനിമയിലെ നായകനെ കുറിച്ച് മാത്രമാണ് ഒമര്‍ ലുലു പറഞ്ഞതെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. തൃശൂരിലെ ഒരു ഗുണ്ടാ തലവന്റെ വേഷത്തിലായിരിക്കും ബാബു ആന്റണി അഭിനയിക്കുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹെയിനിനെ സമീപിച്ചിരിക്കുകയാണെന്നും തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇത് മാത്രമല്ല സിനിമയില്‍ ഹോളിവുഡില്‍ നിന്നും പ്രമുഖരായ സ്റ്റണ്ട് വിദഗ്ധരും അണിനിരക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരിക്കുകയാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. സിനിമയെ കുറിച്ച് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയൊരു ആക്ഷന്‍ ചിത്രമായിരിക്കും എന്ന കാര്യം വ്യക്തമാണ്.

   മമ്മൂട്ടി അല്ല..

  മമ്മൂട്ടി അല്ല..

  പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ അടുത്ത സിനിമയിലെ നായകന്‍ പ്രമുഖനായിരിക്കുമെന്ന് ആദ്യം മുതലേ സൂചനകളുണ്ടായിരുന്നു. സിനിമയെ കുറിച്ചുള്ള അറിയിപ്പ് വന്നതിന് പിന്നാലെ ചിത്രത്തിലെ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ട് പിന്നാലെ ഫാന്‍സ് മമ്മൂട്ടിയുടെ ലുക്കുള്ള ഒരു ഫാന്‍ മെയിഡ് പോസ്റ്ററും പുറത്ത് ഇറക്കിയിരുന്നു. ഇതിനെ കുറിച്ച് ഒമര്‍ ലുലുവോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഒന്നും പറഞ്ഞിരുന്നില്ല. അതാണ് ഇപ്പോള്‍ ബാബു ആന്റണിയിലേക്ക് എത്തിയിരിക്കുന്നത്.

  English summary
  Babu Antony lead for Omar Lulu's Power Star
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X