»   » ബാഹുബലിയെ കൊന്നതാര്??? കട്ടപ്പയല്ലെന്ന് തെളിവുകള്‍??? ട്രെയിലര്‍ സാക്ഷി!!!

ബാഹുബലിയെ കൊന്നതാര്??? കട്ടപ്പയല്ലെന്ന് തെളിവുകള്‍??? ട്രെയിലര്‍ സാക്ഷി!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. മറ്റൊന്നിനും അല്ല കാട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് അവര്‍ക്കറിയേണ്ടത്. രണ്ട് വര്‍ഷത്തോളമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും ഈ ഉത്തരത്തിന് വേണ്ടിയാണ്.

ഒന്നര വര്‍ഷത്തിന് ശേഷം സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങയിപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നപകരം ബാഹുബലിയെ കന്നത് കട്ട അല്ലെന്നുള്ള സാധ്യതകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവയ്ക്കുന്നത്. 

രണ്ട് വര്‍ഷത്തോളമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. ഇക്കാലമൊക്കേയും ആ പ്രേക്ഷകര്‍ സംസാരിക്കുന്നത് ഈ ചിത്രത്തേക്കുറിച്ചാണ്. ഇന്ത്യന്‍ സിനിമയിലെ ചരിത്രമാണിത്. ഇതിനെല്ലാം കാരണം ക്ലൈമാക്‌സിലെ ആ ട്വിസ്റ്റായിരുന്നു. മഹിഷ്മതിയുടെ രാജാവായ അമരേന്ദ്ര ബാഹുബലിയെ കൊന്നത് താനാണെന്ന കട്ടപ്പയുടെ വെളിപ്പെടുത്തലായിരുന്നു.

പ്രക്ഷകരെ പിടിച്ചുലച്ച ആ ക്ലൈമാക്‌സ് ട്വിസ്റ്റിനെ തിരുത്തുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയ പ്രേക്ഷകര്‍ക്ക് മറ്റൊരു സാധ്യതയാണ് ട്രെയിലര്‍ തുറന്ന നല്‍കുന്നത്. കട്ടപ്പയല്ല ബാഹുബലിയെ കൊന്നതെന്നാണ് ട്രെയിലറിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

സിംഹാസനത്തിന്റെ അടിമയാണ് കട്ടപ്പ. സിംഹാനം പറയുന്നത് അക്ഷരം പ്രതി അനുസരിക്കാന്‍ വിധിക്കപ്പെട്ടന്‍. ജീവന്‍ പോയാലും സിംഹാസനത്തിലിരിക്കുന്ന രാജാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളയാള്‍. അയാള്‍ എങ്ങനെ രാജാവിനെ വധിക്കും? എന്ന ചോദ്യം ആദ്യകാലം മുതലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കട്ടപ്പയ്ക്ക് ബാഹുബലിയെ കൊല്ലാനാകില്ല.

ആളിക്കത്തുന്ന അഗ്നിയുടെ പശ്ചാത്തലത്തിലാണ് കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന രംഗം ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സിലും രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലും കാണിക്കുന്നത്. എന്നാല്‍ അതേ അഗ്നിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന കട്ടപ്പയേയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇതാണ് കട്ടപ്പയല്ല ബാഹുബലിയെ കൊന്നതെന്ന സൂചന നല്‍കുന്നത്. രോക്ഷാകുലനായ ബാഹുബലി ദേഷ്യത്തോടെ വാള്‍ ഭൂമിയില്‍ കുത്തിയിറക്കുന്നതും ഈ രംഗത്ത് കാണിക്കുന്നുണ്ട്.

'നിങ്ങളെന്റെ കൂടെയുള്ളടുത്തോളം കാലം എന്ന ആര്‍ക്കും കൊല്ലാന്‍ കഴിയില്ല മാമാ', എന്ന് ബാഹുബലി കട്ടപ്പയോട് പറയുന്നുണ്ട്. സഹോദരനാണ് തന്റെ യഥാര്‍ത്ഥ ശത്രു എന്ന തിരിച്ചറിവില്‍ ഒരു പക്ഷെ തന്നെ കൊല്ലാന്‍ ബാഹുബലി തന്നെ കട്ടപ്പയോട് ആവശ്യപ്പെട്ടതുമാകാം.

ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ 'ഇനിയും എന്റെ കൈകൊണ്ട് മരിക്കാനായിരിക്കും ബാഹുബലി വരുക' എന്ന ഭല്ലലദേവന്റെ വാക്കുകള്‍. ഭല്ലാലദേവനാണ് ബാഹുബലിയെ കൊന്നത് എന്ന സൂചന നല്‍കുന്നുണ്ട്. തുറുങ്കിലടയ്ക്കപ്പെട്ട് കിടന്ന ദേവസേനയോടാണ് ഭല്ലാലദേവന്‍ ഇക്കാര്യം വെളിപ്പെടുത്തിന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഭല്ലാലദേവനും ബാഹുബലിയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിലെ ഏറ്റവും വമ്പന്‍ പോരാട്ടമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് മഹേന്ദ്ര ബഹുബലിയോ അമരേന്ദ്ര ബാഹുബലിയോ ആകാം. യുവരാജാവ് മഹേന്ദ്ര ബാഹുബലിയും പ്രായമുള്ള ഭല്ലാലദേവനും തുല്യ ശക്തകളാകുന്നതെങ്ങെ എന്ന ചോദ്യം തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ ക്ലൈമാക്‌സില്‍ ബാഹുബലി തിരിച്ചെത്തുമെന്ന് പ്രതീക്ഷയും തള്ളിക്കളയാനാകില്ല.

ട്രെയിലർ കാണാം...

English summary
Trailer of Bahubali 2 reveals the first part's climax twist. Amarendra Baahubali asked Katappa to kill him and the latter obviously did not. Katappa lied about killing the king.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam