'രഹസ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ പിറന്നു!'; വാർത്തകളിലെ സത്യം വെളിപ്പെടുത്തി തെന്നിന്ത്യൻ നടി പൂനം കൗർ
സെലിബ്രിറ്റികളെ കുറിച്ച് ഗോസിപ്പുകൾ വരുന്നത് സർവ സാധാരണമായ സംഭവമായി മാറിയിരിക്കുകയാണ്. വിവാഹം, കുഞ്ഞുങ്ങൾ, പ്രണയം എന്നിവ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളാണ് സെലിബ്രിറ്റികളെ കുറിച്ച് ഏറെയും വരാറുള്ളത്.
ചിലർ ഗോസിപ്പുകൾ മൈൻഡ് ചെയ്യാതെ പൂർണ്ണമായും തള്ളികളയും. മറ്റ് ചിലർ വിശദീകരണം നൽകി സ്വന്തം ഭാഗത്തെ ന്യായം പ്രേക്ഷകർക്ക് മുമ്പിൽ വിശദീകരിക്കും. നടിമാർക്ക് നേരെയുണ്ടാകുന്ന ഗോസിപ്പുകൾ ചില സമയങ്ങളിൽ അവരുടെ സ്വൈര്യ ജീവിതത്തെ തന്നെ കാര്യമായി ബാധിക്കാറുണ്ട്.

അത്തരത്തിൽ ആരോ എഴുതിവിട്ട ഒരു വാർത്തയുടെ പേരിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക്, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരെ സമ്പാദിച്ച നടി പൂനം കൗർ.
അടുത്തിടെ പൂനം കൗർ വിവാഹിതയായെന്നും ആ ബന്ധത്തിൽ നടിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നും അവരെ രഹസ്യമായി പൂനം വളർത്തുകയാണ് എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. അത് ആരാധകർക്കിടയിലും വലിയ ചർച്ചയായി.
പൂനം അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചത്. ശേഷം നിരവധി ട്രോളുകളും പൂനത്തിന് എതിരെ സോഷ്യൽമീഡിയകളിൽ നിറഞ്ഞു.
പരിഹാസങ്ങൾ കൂടിയപ്പോഴാണ് നടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ രണ്ട് പെൺകുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ആ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷമാണ് താരത്തെ കുറിച്ച് ഇല്ലാ കഥകൾ വ്യാപകമായി പ്രചരിച്ചത്. വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയ നടി ആ കുഞ്ഞുങ്ങൾ തന്റേതല്ലെന്ന് വ്യക്തമാക്കി.

'താങ്ങാനാകാത്ത കേടുപാടുകൾ സംഭവിച്ചു. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളുടെ കുഞ്ഞുങ്ങളായിരുന്നു അത്. സോഷ്യൽ മീഡിയയ്ക്ക് നന്ദിയുണ്ട്.... ഇനി ഞാനൊന്ന് ശ്വസിക്കട്ടെ' എന്നാണ് തന്നെ ട്രോളിയവരെ പരിഹസിച്ച് പൂനം കൗർ കുറിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ പൂനം കൗർ ബാംഗിൾസ് എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അജ്മൽ അമീർ, അർച്ചന കവി എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2006ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ മായാജാലത്തിലൂടെയാണ് പൂനം കൗർ അഭിനയം ആരംഭിച്ചത്. തമിഴിൽ നെഞ്ചിറിക്കും വരെ, പയനം, വെടി, ആചാരം, നായകി, എൻ വഴി തനി വഴി തുടങ്ങിയ സിനിമകളിലും പൂനം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications