'ഇല്യാന ഡിക്രൂസിന്റെ കുഞ്ഞിന്റെ അച്ഛൻ കത്രീനയുടെ സഹോദരൻ'; നടിയുടെ കാമുകനെ കുറിച്ച് ബയിൽവാൻ രംഗനാഥൻ!
വിവാഹിതയാവാതെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. അടുത്തിടെ ഒരു ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇല്യാന തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്. താരം തന്റെ ബേബിമൂണിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കിടുകയും ചെയ്തു.
ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും മാമ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചത്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് അന്ന് ആശംസകളുമായി രംഗത്തെത്തിയത്.
ഇതോടെ കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യം നിരവധി ഉയർന്നതോടെ ഒരു അഞ്ജാത മനുഷ്യനുമായി ചേർന്ന് നിൽക്കുന്ന ചിത്രം നടി പോസ്റ്റ് ചെയ്തു. ഒരുപക്ഷെ കാമുകനോടൊപ്പമുള്ള ഒരു മധുര നിമിഷവും ഡിന്നർ ഡേറ്റുമാകാം ആ ചിത്രം.
എന്നാൽ ചിത്രത്തിൽ താരത്തിന് ഒപ്പമുള്ളത് ആരാണെന്ന് കണ്ടെത്താൻ ആരാധകർക്ക് ആയില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ മോതിരവിരലിൽ അണിഞ്ഞിരുന്ന വജ്ര മോതിരവും കാണാമായിരുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഇല്യാന പങ്കുവെച്ച ഫോട്ടോയിൽ ഇല്യാനയും കാമുകനും കൈകോർത്ത് പിടിച്ച് ഇരിക്കുന്നതും മേശപ്പുറത്ത് ഒരു പ്ലേറ്റ് പാസ്ത വെച്ചിരിക്കുന്നതും കാണാമായിരുന്നു. ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചത് മുതൽ കുഞ്ഞിന്റെ പിതാവിന്റെ വിവരങ്ങളിൽ ഇല്യാന മൗനം പാലിക്കുകയാണ്.
എന്നാൽ ഇപ്പോൾ നടിയുടെ കാമുകൻ ആരാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് തമിഴ് നടനും സിനിമാനിരൂപകനുമായ ബയിൽവാൻ രംഗനാഥൻ. പ്രശസ്ത ലണ്ടൻ മോഡലും നടി കത്രീന കൈഫിന്റെ സഹോദരനുമായ സെബാസ്റ്റ്യൻ ലോറന്റ് മൈക്കാണ് ഇല്യാനയുടെ കാമുകനെന്ന തരത്തിലാണ് ബയിൽവാൻ രംഗനാഥൻ സംസാരിക്കുന്നത്.
ഒരു കാലത്ത് ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറായ ആൻഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിൽ ആയിരുന്നു. എന്നാൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ബന്ധമുണ്ടെന്ന വാർത്തകൾ വന്നിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായ നടിയായി ഇല്യാന മാറിയത്.
അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. 2006ൽ തെലുങ്ക് ഭാഷാ ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന ഡിക്രൂസ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു.
ശേഷം പോക്കിരി, രാഖി, മുന്ന, ജൽസ, കിക്ക്, ജൂലായ് എന്നിവയുൾപ്പെടെയുള്ള വിജയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ മുൻനിര നടിയായി ഇല്യാന ഡിക്രൂസ് മാറി.

പിന്നീട് കേഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വിജയ് ചിത്രം നൻപനിൽ നായികയായി എത്തി. നൻപന്റെ റിലീസിന് ശേഷമാണ് ഇല്യാനയ്ക്ക് കേരളത്തിൽ നിന്നും ആരാധകരെ ലഭിച്ചത്. 2012ൽ അനുരാഗ് ബസുവിന്റെ ബർഫിയിലൂടെയാണ് ഇല്യാന ഡിക്രൂസ് ബോളിവുഡിൽ എത്തുന്നത്. മെയിൻ തേരാ ഹീറോ, റുസ്തം, റെയ്ഡ് തുടങ്ങിയ വിജയ ചിത്രങ്ങളിലും അഭിനയിച്ചു.
അഭിനയ ജീവിതത്തിന് പുറമെമോഡലായും ഇല്യാന പ്രവർത്തിക്കുന്നുണ്ട്. നടിയുടെ ആഘോഷങ്ങളിലെല്ലാം എപ്പോഴും കത്രീന കൈഫും ഭർത്താവ് വിക്കി കൗശലും പങ്കാളികളാകാറുണ്ട്. വൈകാതെ തന്നെ ഇല്യാനയ്ക്ക് കുഞ്ഞ് പിറക്കും. മുപ്പത്തിയാറുകാരിയായ ഇല്യാന ദി ബിഗ് ബുൾ എന്ന സിനിമയിലാണ് ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications