മകളുടെ പ്രായമുള്ള നടിയുമായി ബന്ധമുണ്ട്; കമല്‍ ഹാസനും ആന്‍ഡ്രിയയും രഹസ്യബന്ധത്തിലാണെന്ന് പ്രമുഖ നടന്‍

തമിഴ് സിനിമാലോകത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ശ്രദ്ധേയനായിരിക്കുകയാണ് പ്രശസ്ത നടനും സിനിമാ നിരൂപകനുമായ ബൈല്‍വാന്‍ രംഗനാഥന്‍. ഇടയ്ക്കിടെ നടന്മാരെയും നടിമാരെയും കുറിച്ച് എന്തെങ്കിലും വിവാദ വിഷയങ്ങള്‍ സംസാരിക്കുന്നതാണ് താരത്തിന്റെ പതിവ്. ഏറ്റവുമൊടുവില്‍ നടി മീനയും ധനുഷും തമ്മില്‍ വിവാഹിതരായേക്കുമെന്ന തരത്തിലാണ് നടന്‍ സെസാരിച്ചത്.

ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹാസനെ ചുറ്റിപ്പറ്റിയുള്ള കഥകളുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. കമല്‍ഹാസന്‍ തന്റെ മകളുടെ പ്രായമുള്ള നടിയുമായി രഹസ്യ ബന്ധത്തിലായിരുന്നുവെന്നാണ് രംഗനാഥന്റെ വെളിപ്പെടുത്തല്‍. കമല്‍ ഈ നടിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നത് അതുകൊണ്ടാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു. വിശദമായി വായിക്കാം...

andrea-kamal

ബാലതാരത്തില്‍ നിന്നും ആഗോളതലത്തിലേക്ക് വളര്‍ന്ന നടനാണ് കമല്‍ ഹാസന്‍. അഭിനയിക്കാനുള്ള കഴിവ് കൊണ്ട് ഉലകനായകന്‍ എന്ന പേരും അദ്ദേഹം സ്വന്തമാക്കി. സിനിമയില്‍ വലിയ വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചെങ്കിലും ദാമ്പത്യ ജീവിതം കമലിന് അത്ര സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ വാണി ഗണപതി മുതല്‍ മൂന്നാമത് നടി ഗൗതമി വരെയുള്ളവരുമായിട്ടുള്ള ബന്ധം പാതി വഴിയില്‍ വച്ച് അവസാനിപ്പിക്കുകയാണ് താരം ചെയ്തത്.

ഗൗതമിയുമായിട്ടുള്ള ബന്ധം പിരിഞ്ഞതിന് ശേഷം കമലിനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. നടന്‍ വീണ്ടും വിവാഹിതനായേക്കുമെന്നതാണ് അതില്‍ പറഞ്ഞതെങ്കിലും വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് പിന്നീട് മനസിലായി. എന്നാലിപ്പോള്‍ മകളുടെ പ്രായമുള്ള യുവനടിയുമായി കമല്‍ ഹാസന്‍ അടുപ്പത്തിലാണെന്നുള്ള വെളിപ്പെടുത്തല്‍ വലിയ രീതിയിലാണ് തരംഗമാവുന്നത്. ഇരുവരെയും ചുറ്റിപ്പറ്റി പാപ്പരാസികളും രംഗത്തെത്തി.

കമല്‍ ഹാസനും പ്രശസ്ത നടിയുമായ ആന്‍ഡ്രിയ ജെറേമിയും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു എന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ഈ രഹസ്യബന്ധം കാരണമാണ് വിശ്വരൂപം, ഉത്തമവില്ലന്‍, വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങളില്‍ ആന്‍ഡ്രിയയ്ക്ക് അവസരം ലഭിച്ചതെന്നും അത് മുന്നോട്ട് തുടര്‍ന്ന് പോവുകയാണെന്നും ബെയില്‍വാന്‍ പറയുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ച നടി പൂജ കുമാറിന്റെ പേരിനൊപ്പവും കമല്‍ ഹാസന്റെ പേരില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

andrea-kamal

എന്നാല്‍ ആന്‍ഡ്രിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എന്നാല്‍ ഈ വാര്‍ത്തയിലെ സത്യമെന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. കേവലം മുപ്പത്തിയേഴ് വയസ് മാത്രമുള്ള ആന്‍ഡ്രിയ 68 വയസുള്ള കമല്‍ ഹാസനുമായി അടുപ്പത്തിലാവുമോ എന്ന ചോദ്യവും വരുന്നുണ്ട്. മാത്രമല്ല കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും മുപ്പത്തിയേഴ് വയസാണ്. സ്വന്തം മകളുടെ പ്രായത്തിലുള്ള പെണ്‍കുട്ടിയുമായി ഒരു ബന്ധത്തിലേര്‍പ്പെടാന്‍ സൂപ്പര്‍ താരത്തിന് കഴിയുമോന്നും ചോദ്യം ഉയരുന്നു.

എന്തായാലും വിഷയത്തില്‍ താരങ്ങള്‍ പ്രതികരിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും. മൂന്ന് ദാമ്പത്യ ജീവിതവും അവസാനിപ്പിച്ച് വര്‍ഷങ്ങളായി സിംഗിളായി കഴിയുകയാണ് കമല്‍ ഹാസന്‍. 1978 ലാണ് നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ കമല്‍ വിവാഹം കഴിക്കുന്നത്. പത്ത് വര്‍ഷത്തോളം ഈ ദാമ്പത്യം നീണ്ടെങ്കിലും ഇതിനിടയില്‍ നടി സരികയുമായി കമല്‍ ഇഷ്ടത്തിലായി. വാണിയെ നിയമപരമായി വേര്‍പിരിയുന്നതിന് മുന്‍പ് തന്നെ സരികയുമായി കമല്‍ ഒന്നിച്ച് ജീവിച്ചിരുന്നു.

വിവാഹത്തിന് മുന്‍പാണ് മകള്‍ ശ്രുതി ഹാസന്‍ ജനിക്കുന്നതും. ശേഷം മകള്‍ അക്ഷര ഹാസനും ജനിച്ചു. 2004 ലാണ് കമല്‍ ഹാസന്‍ തന്റെ രണ്ടാം ഭാര്യയും നടിയുമായ സരികയില്‍ നിന്ന് വിവാഹമോചനം നേടുന്നത്. പിന്നീട് നടി നടി ഗൗതമിയുടെ കൂടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഈ ബന്ധവും പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. മകളുടെ ഭാവിയെ ഓര്‍ത്ത് താന്‍ കമല്‍ഹാസനെ ഉപേക്ഷിക്കുകയാണെന്ന പ്രസ്താവനയുമായി ഗൗതമി രംഗത്ത് വരികയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X