രാഷ്ട്രീയക്കാരന്റെ മകനാണ് ആ നടിയെ ഗര്‍ഭിണിയാക്കിയത്! വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്‍

By Desk

തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി വന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടനും പത്രപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. നടന്മാരുടെയും നടിമാരുടെയും വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണഅ അദ്ദേഹം യൂട്യൂബ് വീഡിയോയിലൂടെ പറയാറുള്ളത്.

നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ബെയില്‍വാന്‍. താരങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പറയുന്നതിനാല്‍ അദ്ദേഹത്തെ പിന്തുടരാന്‍ നിരവധിയാളുകളാണുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വീഡിയോയും ദിവസവും സപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ ജനകീയനായി മാറാനും അദ്ദേഹത്തിന് സാധിച്ചു. ഏറ്റവും പുതിയതായി നടി ആന്‍ഡ്രിയ ജെറേമിയയെ കുറിച്ച് വളരെ മോശമായി സംസാരിച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

andrea-jeremiah

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ആന്‍ഡ്രിയയെ കുറിച്ച് ബെയില്‍വാന്‍ രംഗനാഥന്‍ തുറന്ന് സംസാരിച്ചത്. 'ആന്‍ഡ്രിയയെ ഗര്‍ഭിണിയാക്കിയത് ഒരു രാഷ്ട്രീയക്കാരന്റെ മകനാണെന്ന് പറഞ്ഞതിന് എന്നോട് ദേഷ്യപ്പെടരുതെന്നും ഇക്കാര്യം ആന്‍ഡ്രിയ തന്നെയാണ് പറഞ്ഞതെന്നും' ബെയില്‍വാന്‍ പറയുന്നു.

വെല്ലൂരില്‍ നിന്നുള്ള ആംഗ്ലോ-ഇന്ത്യന്‍ വനിതയാണ് ആന്‍ഡ്രിയ. ബ്രോക്കണ്‍ വിങ്ങ് എന്നൊരു പുസ്തകവും അവള്‍ എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ നടി തന്നെ രഹസ്യം പറഞ്ഞിട്ടുണ്ട്. അതായത് ഒരു രാഷ്ട്രീയക്കാരന്റെ മകനില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്നും എന്നാല്‍ അയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഗര്‍ഭിണിയായത് കൊണ്ട് വേറെ വഴിയില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് ആന്‍ഡ്രിയ തന്നെ പറഞ്ഞുവെന്നുംം' ഇത് കേട്ട് താന്‍ ഞെട്ടിയിരിക്കുകയാണെന്നുമാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

എന്നാല്‍ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകള്‍ അതിരു കടക്കുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ഒരു പക്ഷം പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ പറയുന്നത് സത്യമാണെന്നാണ് ബെയില്‍വാന്റെ പക്ഷം.

andrea-jeremiah

ധനുഷ്-ഐശ്വര്യ പ്രശ്‌നം, നടി അഞ്ജലി പ്രശ്‌നം, സംവിധായകന്‍ ബാലയുടെ ഭാര്യയുമായുള്ള വിവാഹമോചനം തുടങ്ങി രംഗനാഥന്‍ സംസാരിക്കാത്ത താരങ്ങളില്ലെന്ന് വേണം പറയാന്‍. എല്ലാ കഥകളും അടുത്ത് നിന്ന് കണ്ടത് പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്.

അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകള്‍ തുടക്കത്തില്‍ സെലിബ്രിറ്റികള്‍ അവഗണിച്ചു. എന്നാല്‍ കാലം കഴിയുന്തോറും വളരെ മോശമായ രീതിയിലുള്ള തുറന്ന് പറച്ചിലുകളാണ് അദ്ദേഹം നടത്തുന്നത്. സാഹചര്യം ഇങ്ങനെയാണെങ്കില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് താരങ്ങളടക്കം പറയുന്നത്.

അതേ സമയം മുന്‍പ് ആന്‍ഡ്രിയയുടെ പുസ്തകം പുറത്തിറങ്ങിയ സമയത്ത് സമാനമായ ആരോപണം വന്നിരുന്നു. വിവാഹിതനായ പുരുഷനുമായി നടി പ്രണയത്തിലായെന്നും ആ ബന്ധം തകര്‍ന്നത് നടി വിഷാദത്തിലേക്ക് എത്തിച്ചെന്നുമായിരുന്നു പറയപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടി എഴുതി തുടങ്ങിയതെന്നും അന്ന് പങ്കാളിയായിരുന്ന ആള്‍ മാനസികമായിട്ടും ശാരീരികമായി നടിയെ പീഡിപ്പിച്ചിരുന്നതായിട്ടുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More from Filmibeat

Read more about: andrea jeremiah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X