വിവാഹം കഴിക്കാന്‍ പറ്റില്ല; നടി സീതയുമായി വേര്‍പിരിഞ്ഞ ശേഷമുള്ള പാര്‍ഥിബന്റെ പ്രണയത്തെ പറ്റി ബെയില്‍വാന്‍

മലയാളികള്‍ക്ക് സുപരിചിതനായ തമിഴ് നടനാണ് പാര്‍ഥിബന്‍. അഭിനയ പ്രധാന്യമുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്റെ പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരു അഭിമുഖത്തില്‍ നടന്‍ പാര്‍ഥിബനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയ പരാജയങ്ങളെക്കുറിച്ചും നടനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥനാണ് തുറന്ന് സംസാരിച്ചത്.

തെന്നിന്ത്യയിലെ പ്രശസ്തയായ നടി സീതയായിരുന്നു പാര്‍ഥിബന്റെ ഭാര്യ. എന്നാല്‍ ഇരുവരും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വേര്‍പിരിയുകയായിരുന്നു. ഇവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്നും അതിന് ശേഷം നടന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ പറ്റിയുമാണ് ബെയില്‍വാന്‍ സംസാരിച്ചത്.

parthipan

സിനിമാ താരങ്ങളുടെ സ്വകാര്യ കാര്യങ്ങളെ കുറിച്ച് യൂട്യൂബ് ചാനലിലൂടെ വീഡിയോ ഇടാറുള്ള താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. പ്രമുഖരായ താരങ്ങളുടെ പ്രണയ പരാജയങ്ങളും ദാമ്പത്യ പ്രശ്‌നങ്ങളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലാണ് പാര്‍ഥിബന്റെ കഥകളുമായി എത്തിയിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ഭാഗ്യരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ഥിബന്‍ ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പിരിഞ്ഞു. പിന്നീട് സ്വന്തമായി സിനിമയൊരുക്കി. പുതിയ പഥൈ എന്ന പേരുമിട്ടു. എന്നാല്‍ ഈ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ നടന്മാര്‍ ആരും സമ്മതിച്ചില്ല.

അവസാനം ചെലവ് കൂടുതലാവുമെന്ന അവസ്ഥ വന്നപ്പോള്‍ നിര്‍മ്മാതാവ് പാര്‍ഥിബനയോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ആ ചിത്രത്തിലൂടെ പാര്‍ഥിബന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയില്‍ നായികയായി അഭിനയിച്ച നടി സീത പിന്നീട് യഥാര്‍ഥ ജീവിതത്തില്‍ പാര്‍ഥിബന്റെ ഭാര്യയായി. എന്നാല്‍ സീതയുമായി വേര്‍പിരിഞ്ഞത് പാര്‍ഥിബന്റെ പ്രണയങ്ങള്‍ കാരണമെന്നാണ് രംഗനാഥന്‍ കളിയാക്കി കൊണ്ട് പറയുന്നത്.

parthipan

സീതയുമായുള്ള ബന്ധം വേര്‍പെടുത്തിയതിനു ശേഷവും പാര്‍ഥിബന്‍ പല സ്ത്രീകളുമായി പ്രണയത്തിലായി. എന്നാല്‍ അവരെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് അയാള്‍ പറയും. അങ്ങനെ അദ്ദേഹത്തിന്റെ പ്രണയിനികളായിരുന്നവര്‍ മറ്റൊരു റിലേഷനില്‍ ആവുന്നതോടെ പാര്‍ഥിബനെ ഉപേക്ഷിച്ച് പോകുമെന്നാണ് ബെയില്‍വാന്‍ പറയുന്നത്.

മാത്രമല്ല പാര്‍ഥിബന്‍ 10 സ്ത്രീകളുമായി പ്രണയത്തിലായിട്ടുണ്ടെന്നും ബെയില്‍വാന്‍ പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം പ്രണയത്തിലാണെന്നാണ് ബെയില്‍വാന്റെ ആരോപണം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X