അമ്പലത്തില്‍ എത്തിയിട്ടും എഴുത്തുകാരനുമായിട്ടുള്ള വാണി വിശ്വനാഥിന്റെ കല്യാണം മുടങ്ങി! അതിന് കാരണമിതാണ്...
ആക്ഷന്‍ റാണി എന്ന വിശേഷണം സ്വന്തമാക്കിയ മലയാളത്തിലെ ഏക നടി വാണി വിശ്വനാഥ് ആണ്. പോലീസ് വേഷത്തിലും സ്‌റ്റൈലിഷ് ലുക്കിലുമൊക്കെ സംഘട്ടനം അവതരിപ്പിച്ചാണ് വാണി ശ്രദ്ധേയാവുന്നത്. വാണിയ്ക്ക് മുന്‍പും ശേഷവും ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ സാധിക്കുന്ന നായികമാര്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം.
മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറേ കാലമായി വാണി വിശ്വനാഥ് അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. വിവാഹത്തോട് കൂടിയായിരുന്നു സിനിമ വേണ്ടെന്ന തീരുമാനത്തിലേക്ക് നടി ത്തെുന്നത്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും നടി ചുവടുറപ്പിച്ചു. ഇതിനിടെ മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചും നടി ശ്രദ്ധിക്കപ്പട്ടെു. ഇപ്പോഴിതാ വാണി വിശ്വനാഥിന്റെ പ്രണയത്തെ പറ്റിയൊരു കഥ വൈറലാവുകയാണ്.

പതിവ് നായിക സങ്കല്‍പ്പത്തില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നതിനാല്‍ വാണി വിശ്വനാഥിനെ കുറിച്ച് അധികം ഗോസിപ്പ് കഥകളൊന്നും വന്നിട്ടില്ല. കൂടെ ഒരുമിച്ചഭിനയിച്ച നായകന്മാരുടെ പേരിലൊന്നും അധികം കഥകള്‍ വന്നില്ലെങ്കിലും വില്ലന്‍ വേങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ബാബുരാജിനെയാണ് നടി വിവാഹം കഴിച്ചത്. ശേഷം രണ്ട് കുട്ടികളുടെ അമ്മയുമായി. ഇതിന് മുന്‍പ് നടിയുടെ ജീവിതത്തില്‍ ശക്തമായൊരു പ്രണയം ഉണ്ടായിരുന്നുവെന്നും ഇരുവരും കല്യാണത്തിലേക്ക് വരെ എത്തിയിട്ടും മുടങ്ങി പോയെന്നൊണ് കഥകള്‍.
മലയാള സിനിമയിലാണ് വാണി സജീവമായി അഭിനയിച്ചിരുന്നതെങ്കിലും ഇതിന് പുറമേ തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ എല്ലാ മുതിര്‍ന്ന നായകന്മാരുടെയും കൂടെ അഭിനയിച്ച വാണി അവിടുത്തെ പ്രേക്ഷക പിന്തുണയും നേടിയെടുത്തു. ഇതിനിടയില്‍ വാണി ഒരു യുവഎഴുത്തുകാരനുമായി പ്രണയത്തിലായി. എഴുത്തുകാരന്‍ തോട്ടപ്പള്ള മധു ആയിരുന്നു വാണിയുടെ മനം കവര്‍ന്ന ആ വ്യക്തി.
കല്യാണം കഴിക്കാം എന്ന അവസ്ഥയിലേക്ക് വരെ നീണ്ട പ്രണയമായിരുന്നു ഇവരുടേത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിവാഹം കഴിക്കാനായി താനും വാണിയും അമ്പലത്തില്‍ വരെ പോയെന്നും പിന്നീട് അവിടെ സംഭവിച്ചത് എന്താണെന്നുമൊക്കെ മധു വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

'ഭലേ ദമ്പതുലു' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് താനും വാണി വിശ്വനാഥും പ്രണയത്തിലാകുന്നത്. ആ ബന്ധം വളരെ പെട്ടെന്ന് ശക്തമായതോടെ ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ വിവാഹം കഴിക്കാന്‍ വേണ്ടി ഗുരുവായൂര്‍ അമ്പലത്തിലേക്കും പോയി. അതിനു മുന്‍പ് ഒരു വര്‍ഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. പലപ്പോഴും കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.
അങ്ങനെ എന്തായാലും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ അമ്പലത്തില്‍ എത്തിയപ്പോള്‍, ആ ദിവസം അമ്പലം തുറന്നിരുന്നില്ല. സൂര്യഗ്രഹണം കാരണം അന്നേ ദിവസം അമ്പലം അടച്ചിടുകയും അത് തുറക്കാന്‍ സാധ്യതയില്ലെന്നുമാണ് അറിഞ്ഞത്. ഇതോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു. പിന്നീട് വിവാഹം കഴിക്കാന്‍ വേണ്ടി പലപ്പോഴായി ശ്രമിച്ചെങ്കിലും അതൊന്നും നടക്കാതെ പോയി. അങ്ങനെ കല്യാണം മുടങ്ങി പോയതോടെ വിവാഹത്തിലേക്ക് എത്താതെ പ്രണയം അവസാനിക്കുകയായിരുന്നു.
ഇനി ഇതുമായി മുന്നോട്ട് പോകുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് ഞങ്ങള്‍ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ബന്ധം അവസാനിച്ചതെന്നും ആ വേദനയില്‍ നിന്നും താനൊരു കവിത എഴുതിയതായിട്ടുമൊക്കെ തോട്ടപ്പള്ളി മധു വെളിപ്പെടുത്തി.


Click it and Unblock the Notifications











