»   » സിനിമയില്‍ നിന്നും ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ച വ്യക്തി! ആരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം!!!

സിനിമയില്‍ നിന്നും ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ച വ്യക്തി! ആരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ചില താരങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമായതും അതിന് പിന്നില്‍ മറ്റ് ചില വ്യക്തികളുടെ സ്വാധീനമുണ്ടായിരുന്നതായും ആക്ഷേപങ്ങളുണ്ടായിരുന്നു. പലരും ഇക്കാര്യങ്ങള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. ഭാവനയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നില്‍ നടന്‍ ദിലീപാണെന്ന് നടി ആക്ഷേപം ഉന്നയിച്ചിരുന്നു. 

ബാഹുബലി വില്ലന് മോശം സമയം! പുതിയ സിനിമ റിലീസിന് മുമ്പേ റാണയ്ക്ക് കോടികളുടെ നഷ്ടം!!!

ഇപ്പോഴിതാ സിനിമയില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നതായി നടി ഭാമയും വെളിപ്പെടുത്തുന്നു. വനിത മാഗസിന് നല്‍കിയ ആഭിമുഖത്തിലാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇത്തരത്തിലുണ്ടായ രണ്ട് അനുഭവങ്ങളും ഈ അഭിമുഖത്തില്‍ താരം വിശദീകരിക്കുന്നുണ്ട്.

ഇവര്‍ വിവാഹതിരാല്‍

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ഭാമയ്‌ക്കെതിരെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴെ ഭാമയെ മാറ്റണമെന്ന് ഒരാള്‍ വിളിച്ച് പറഞ്ഞിരുന്നു.

ഭാമ തലവേദനയാകും

ഭാമ നിങ്ങള്‍ക്ക് തലവേദനയാകും എന്നായിരുന്നു സജി സുരേന്ദ്രനെ വിളിച്ച് വ്യക്തി പറഞ്ഞത്. എല്ലാം ഫിക്‌സ് ചെയ്ത് കഴിഞ്ഞു എന്നായിരുന്നു സജി സുരേന്ദ്രന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. ഇക്കാര്യം ഭാമ അറിഞ്ഞെങ്കിലും അത് അത്ര കാര്യമാക്കിയില്ല.

ഭാമയ്ക്കും ശത്രുക്കളോ

ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ആ അനുഭവമുണ്ടായപ്പോള്‍ സിനിമയില്‍ തനിക്കും ശത്രുക്കളുണ്ടോ എന്നാണ് ഭാമ ചിന്തിച്ചത്. പക്ഷെ, പിന്നീടും ചില സംവിധായകര്‍ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറയുന്നു. ഏറ്റവും ഒടുവില്‍ ഇത്തരം അനുഭവം ഉണ്ടായത് വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലായിരുന്നു.

വിഎം വിനു പറഞ്ഞത്

മറുപടിയുടെ ഷൂട്ടിംഗ് തീരാറായ സമയത്താണ് വിഎം വിനു ഇക്കാര്യം ഭാമയോട് പറയുന്നത്. 'നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുമ്പ് ഒരാള്‍ വിളിച്ച് ഭാമയെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞിരുന്നു', എന്നും വിഎം വിനു ഭാമയോട് പറഞ്ഞു.

ആ പേര് കേട്ട് ഞെട്ടി

ആരാണ് തന്നെ സിനിമയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന് പറയണമെന്ന് ഭാവ ആവശ്യപ്പെട്ടു. ഒരു കരുതലിന് വേണ്ടിയാണെന്ന് ഭാമ പറഞ്ഞപ്പോള്‍ വിഎം വിനു പേര് പറഞ്ഞു. ആ പേര് കേട്ട് താന്‍ ഞെട്ടിയെന്ന് ഭാമ പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല

താന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പേരാണ് അന്ന് വിഎം വിനു പറഞ്ഞതെന്ന് ഭാമ പറയുന്നു. ചില ചടങ്ങുകളില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നതല്ലാതെ മറ്റ് ബന്ധങ്ങള്‍ തങ്ങള്‍ തമ്മിലില്ല. ഒരു പ്രശ്‌നവും തങ്ങള്‍ക്കിടയില്‍ ഇല്ലാതിരുന്നിട്ടും തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ഭാമ ചോദിക്കുന്നു.

എന്തുകൊണ്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നു

താന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതും തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും ആയിരിക്കാം തന്നെ ഒഴിവാക്കാന്‍ കാരണം. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന കാര്യങ്ങളിലാണ് താന്‍ വാശിപിടിക്കാറുള്ളതെന്നും ഭാമ പറയുന്നു.

English summary
Bhama reveals that somebody trying to block her chences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam