പ്രതീക്ഷയോടെ സെറ്റിലെത്തിയ ഞാൻ ഞെട്ടി, നിർത്തി പോകാൻ പറ്റില്ലായിരുന്നു; ഭാനുപ്രിയയുടെ വാക്കുകൾ

ശിൽപ്പ ഭം​ഗിയുള്ള നടിയെന്നാണ് ഭാനുപ്രിയയെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. അഭിനയത്തിലും നൃത്തത്തിലും സ്ക്രീൻ പ്രസൻസിലു ഒരു പോലെ മുന്നിൽ നിന്ന ഭാനുപ്രിയ ഒരു കാലത്ത സ്വപ്ന നായികയായിരുന്നു. ഹിന്ദി സിനിമാ രം​ഗത്ത് ശ്രീദേവിയുണ്ടാക്കിയ തരം​ഗം ഒരുപരിധി വരെ തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് ഭാനുപ്രിയക്ക് സൃഷ്ടിക്കാനായി. നൃത്തത്തിലെ അസാമാന്യ മികവാണ് ഭാനുപ്രിയയ അന്നത്തെ പല നടിമാരിൽ നിന്നും വ്യത്യസ്തമാക്കിയത്. ഭാനുപ്രിയയുടെ പഴയ ​ഗാന രം​ഗങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. മലയാളത്തിലും ഒരുപിടി സിനിമകൾ ഭാനുപ്രിയ ചെയ്തിട്ടുണ്ട്.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതായിരിക്കാൻ ഭാനുപ്രിയ ശ്രദ്ധിച്ചിരുന്നു. അഭിനയ പ്രാധാന്യമുള്ള റോളുകളാണ് കൂടുതലും ഭാനുപ്രിയ ചെയ്തത്. എൺപതുകളിലെ എല്ലാ നായിക നടിമാർക്കും തൊണ്ണൂറുകളുടെ അവസാനത്തോടെ സംഭവിച്ച മാർക്കറ്റ് ഇടിവ് ഭാനുപ്രിയക്കും ഉണ്ടായിട്ടുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അപ്പോഴും ഭാനുപ്രിയ ശ്രദ്ധ പുലർത്തി. നായിക നിരയിൽ നിന്ന് മാറിയപ്പോൾ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങാൻ ഭാനുപ്രിയ തയ്യാറായിരുന്നില്ല.

Bhanupriya

എന്നാൽ ഒരിക്കൽ ഇത്തരമാെരു വേഷം നടിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ നാട്യം എന്ന തെലുങ്ക് സിനിമയാണിത്. നായികയായ സന്ധ്യ രാജുവിന്റെ അമ്മ വേഷമായിരുന്നു ഭാനുപ്രിയക്ക്. ഈ സിനിമ ചെയ്യേണ്ടി വന്നതിലെ നിരാശ ഒരിക്കൽ ഭാനുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നില്ല. കഥ പറഞ്ഞപ്പോൾ കഥാപാത്രം നല്ലതായി തോന്നി. ഒരുപാട് ബിൽഡ് അപ്പ് അവർ കൊടുത്തു. എന്നാൽ സെറ്റിലെത്തിയപ്പോൾ തന്റെ കഥാപാത്രം എന്താണെന്നറിഞ്ഞ് താൻ ഞെട്ടിയെന്നാണ് ഭാനുപ്രിയ തുറന്ന് പറഞ്ഞത്.

മകൾക്ക് പ്രചോദനമാകുന്ന കഥാപാത്രമായിരിക്കും ഇതെന്നാണ് പറഞ്ഞത്. എന്നാൽ അങ്ങനെയായിരുന്നില്ല. ഷൂട്ടിം​ഗ് നിർത്തി തനിക്ക് പോകാൻ പറ്റില്ല. കാരണം അത് പ്രശ്നത്തിന് കാരണമാകും. അത് കൊണ്ട് ആ സിനിമ ചെയ്തു. ഇതേ പോലെ മറ്റൊരു സിനിമയിലും സംഭവിച്ചിട്ടുണ്ടെന്ന് ഭാനുപ്രിയ വ്യക്തമാക്കി. അഭിനയ രം​ഗത്ത് ഭാനുപ്രിയ ഇപ്പോൾ സജീവമല്ല. ഇതേക്കുറിച്ച് ഭാനുപ്രിയയുടെ സഹോദരി നടി ശാന്തിപ്രിയ സംസാരിച്ചി‌ട്ടുണ്ട്. പ്രാധാന്യമില്ലാത്ത റോളുകൾ നൽകി ചേച്ചിയെ ചിലർ കബളിപ്പിച്ചെന്നും ഇതിന്റെ നിരാശ ചേച്ചിക്കുണ്ടെന്നും ശാന്തിപ്രിയ ഒരിക്കൽ പറഞ്ഞിരുന്നു.

Bhanupriya

എൺപതുകളിലെ നായിക നടിമാരായിരുന്ന സുഹാസിനി, ശോഭന, ഉർവശി, രേവതി തുടങ്ങിയവരെല്ലാം ഇന്ന് ലെെം ലെെറ്റിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. ഇവരെ പോലെ ഭാനുപ്രിയയെ വീണ്ടും സിനിമകളിലും പൊതുവേദികളിലും കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.എൺപതുകളിലെ താരങ്ങളുടെ റീ യൂണിയൻ എല്ലാ വർഷവും നടക്കാറുണ്ടെങ്കിലും അവിടെയും ഭാനുപ്രിയയെ കാണാറില്ല. ഭാനുപ്രിയയെ ഈ ഇവന്റിന് ആരും ക്ഷണിക്കാറില്ലെന്ന് ശാന്തിപ്രിയ അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്. ലെെം ലെെറ്റിൽ നിന്ന് അകന്ന് നിൽക്കുമ്പോഴും ഭാനുപ്രിയക്ക് ഇന്നും ബഹുമാന്യ സ്ഥാനം ആരാധകർ നൽകുന്നുണ്ട്.

എൺപതുകളിലെ നായിക നടിമാരായിരുന്ന ശോഭന, ഉർവശി, രേവതി തുടങ്ങിയവർ ഇന്നും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. പ്രാധാന്യമില്ലാത്ത റോളുകൾ ചെയ്യാൻ ഇവർ തയ്യാറല്ല. തുടരും എന്ന സിനിമയിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തി. ഉള്ളൊഴുക്ക് എന്ന സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട റോൾ ഉർവശി ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. അതേസമയം ​ഗീത ഉൾപ്പെടെയുള്ള പഴയ കാല നടിമാരിൽ പലർക്കും പിന്നീട് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഭാനുപ്രിയയെ വീണ്ടും മികച്ച സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X