»   » അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അവസരങ്ങല്‍ കുറയുമ്പോള്‍ ഐറ്റം ഡാന്‍സുമായി എത്തുന്നത് നടിമാരുടെ ഭാഗ്യ പരീക്ഷണങ്ങളിലൊന്നാണ്. അത്തരത്തിലൊരു അവസ്ഥയിലാണോ ഇപ്പോല്‍ മലയാളി താരം ഭാവനയും.

ആസിഫ് അലി ആദ്യമായി നിര്‍മിച്ച് അഭിനയിക്കുന്ന കോഹിനൂര്‍ എന്ന ചിത്രത്തില്‍ ഭാവനയുടെ ഒരു ഐറ്റം ഡാന്‍സ് ഉണ്ടെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവസരങ്ങല്‍ കുറഞ്ഞതുകൊണ്ടാണ് ഭാവന ഐറ്റം ഡാന്‍സ് ചെയ്യുന്നതെന്നാണ് പാപ്പരസികള്‍ പറയുന്നത്.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രമാണ് ഭാവനയുടേതായി ഒടുവില്‍ ഇറങ്ങിയത്. അതിന് ശേഷം ഒരു സിനിമില്‍ ഭാവനയെ കണ്ടില്ല.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

ഇടയില്‍ ഒരു ഹ്രസ്വ ചിത്രത്തില്‍ ഭാവന അഭിനയിച്ചിരുന്നു. ഓപ്പണ്‍ യുവര്‍ മൈന്റ് എന്ന ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

മഞ്ജു വാര്യര്‍ - ദിലീപ് വിവാഹ മോചനത്തില്‍ മഞ്ജുവിനെ പിന്തുണച്ചതുകൊണ്ടാണ് ഭാവനയ്ക്ക് അവസരങ്ങള്‍ കുറയുന്നതെന്നാണ് പാപ്പരസികള്‍ക്കിടയിലെ സംസാരം.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

ഭാവനയ്ക്ക് വരുന്ന അവസരങ്ങളൊക്കെ ദിലീപ് മുടക്കുകയാണത്രെ. അടുത്തിടെ കസിന്‍സ് എന്ന വൈശാഖ് ചിത്രത്തില്‍ നായികയായി ഭാവനയെ പരിഗണിച്ചെങ്കിലും ദിലീപ് ഇടപെട്ട് അത് മുടക്കിയെന്നാണ് കേട്ടത്.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും ഭാവനയ്ക്ക് അവസരങ്ങളൊരുപാട് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ നായികമാര്‍ വന്നതോടെ അവിടെയും ഭാവനയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു.

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

ഇളദയ ദളപതി വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിന് വേണ്ടി ഭാവനയെ വിളിച്ചിരുന്നുവത്രെ. ഇവിടെ എന്ന ചിത്രത്തിന്റെ തിരക്കുകള്‍ കൊണ്ട് ഭാവന ചിത്രം വേണ്ടെന്ന് വച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വേഷം വളരെ ചെറുതായതുകൊണ്ട് ഭാവന വേണ്ടെന്ന് വച്ചതാണെന്നും കേള്‍ക്കുന്നുണ്ട്

അവസരങ്ങള്‍ കുറയുന്നു; ഭാവന ഐറ്റം ഡാന്‍സുമായി എത്തുന്നു

അതേ സമയം ഭാവന വിവാഹത്തെ കുറിച്ചും കാര്യമായി ചിന്തിക്കുന്നുണ്ടത്രെ. ഇക്കൊല്ലം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വിവാഹമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

English summary
After Kili Poyi, Vinay Govind's next film Kohinoor, stars Asif Ali, Indrajith and Aju Varghese, besides Aparna Vinod, a relatively new actress. It has now been revealed that Bhavana too will be part of the star cast, albeit in a cameo role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam