ആ ചിത്രത്തില്‍ നായിക താനല്ലെന്ന് ഭാവന, അതിഥി മാത്രം

By Meera Balan

നടി മല്ലിക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനല്ല നായികയെന്ന് നടി ഭാവന. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ മലയാളി നടി മല്ലിക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനല്ല നായികയെന്നാണ് ഭാവന പറയുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഭാവന അഭിനയിക്കുന്നത്.

മല്ലികയുടെ ചിത്രത്തില്‍ ഭാവനയാണ് നായികയെന്ന തരത്തില്‍ മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും രണ്ട് ദിവസത്തെ കോള്‍ ഷീറ്റ് മാത്രമാണ് താന്‍ നല്‍കിയതെന്നും ഭാവന പറയുന്നു.

Bhavana

കലൂര്‍ ഡെന്നിസിന്റെ പഴനിയിലെ കനകം എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. യമുന ദേവി എന്ന നടിയേയും അവരുടെ ഡ്യൂപ്പായ കനകത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഇതില്‍ യമുന ദേവിയായി ഭാവന അഭിനയിക്കുന്നു എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.

പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷന്‍മാര്‍ കാരണം കനകം അനുഭവിയ്ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതമാണ് ചിത്രത്തിന്‍രെ പ്രമേയം. കലൂര്‍ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സ്ത്രീപക്ഷ സിനിമയില്‍ സംഗീത സംവിധാനം ഒരുക്കുന്നത് മഞ്ജരിയാണ്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X