ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? ആരാണ് മുന്നില്‍? കാണൂ!
Recommended Video

ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാള പതിപ്പ് ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. മമ്മൂട്ടിയേയും സുരേഷ് ഗോപിയെയുമായിരുന്നു ആദ്യം പരിപാടിക്കായി സമീപിച്ചിരുന്നത്. ഇരുവരും നിരസിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാലിലേക്ക് എത്തിയത്. അവതാരകനായി എത്തുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതിരക്കുകള്‍ക്കിടയിലും അദ്ദേഹം പരിപാടിയെ കൃത്യമായി മാനേജ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ചാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ഹൗസിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളുള്‍പ്പടെയുള്ള 16 പേരുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ 14 പേരിലെത്തി നില്‍ക്കുകയാണ്. ഫോണും സോഷ്യല്‍ മീഡിയയുമൊന്നുമില്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കുമെന്നൊക്കെയുള്ള ആശങ്ക താരങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇന്യന്‍ എക്‌സ്പ്രസാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. നേരത്തെ മോഹന്‍ലാലിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

മോഹന്‍ലാലിന് ലഭിക്കുന്നത്?
ബിഗ് ബോസ് മലയാള പതിപ്പ് അവതരിപ്പിക്കുന്നതിനായി വന്‍തുകയാണ് മോഹന്‍ലാല്‍ കൈപ്പറ്റുന്നത്. കോടികളാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ അവതരിപ്പിക്കുന്നവര്‍ക്കുള്‍പ്പടെ 12 കോടിയോളം രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. മോഹന്‍ലാലിന്റെ ശമ്പളവും ഇതേ സ്‌കെയിലിലാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

പത്ത് ദിവസം കൂടുമ്പോള്‍
പത്ത് ദിവസം കൂടുമ്പോഴാണ് മത്സരാര്‍ത്ഥികള്‍ക്ക് പ്രതിഫലം നല്‍കുന്നത്. പ്രതിഫലവും പ്രശസ്തിയും ലക്ഷ്യമാക്കിയാണ് പലരും ഈ പരിപാടിയിലേക്കെത്തിയത്. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളിലൂടെ തുടര്‍ന്നുവായിക്കാം.

മുന്നില്‍ ശ്വേത മേനോന്‍ തന്നെ?
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ശ്വേത മേനോനാണെന്നാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കിയിട്ടുള്ളത്. 7 ലക്ഷം രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ലക്ഷം രൂപയാണ് ഒരു ദിവസത്തെ പ്രതിഫലം. മമ്മൂട്ടി നായതനായെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് ശ്വേത. ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനും ശ്വേതയായിരുന്നു.

രഞ്ജിനി ഹരിദാസിന് ലഭിക്കുന്നത്?
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. വാക്ചാതുര്യത്തിലൂടെ സദസ്സിനെ കൈയ്യിലെടുക്കുന്ന കാര്യത്തില്‍ അസാമാന്യ മിടുക്കുള്ളവരിലൊരാളാണ് ഈ താരം. ഒരു ദിവസം 80,000 രൂപയോളമാണ് രഞ്ജിനിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും.

പേളി മാണിയും മോശമല്ല
മഴവില്‍ മനോരമയിലെ വിവിധ റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി പ്രേക്ഷക മനസ്സില്‍ ഇടം നേടിയെടുത്തത്. അവതാരകയായി മാത്രമല്ല അഭിനേത്രിയായും ഗായികയായും താരം എത്തിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് ഈ താരം മുന്നേറുന്നത്. ഒരു ദിവസം 50,000 രൂപയാണത്രേ ഈ താരത്തിന് ലഭിക്കുന്നത്.

അര്‍ച്ചന സുശീലന്റെ പ്രതിഫലം
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ അര്‍ച്ചന സുശീലനും ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം നേരത്തെ ഡെയര്‍ ദി ഫിയറിലും പങ്കെടുത്തിരുന്നു. 25, 000 രൂപയാളമാണ് നിത്യേന ഈ താരത്തിന് ലഭിക്കുന്നതത്രേ.

അനൂപ് ചന്ദ്രന്റെ പ്രതിഫലം
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം കണ്ടവരാരും പഴന്തുണിയെ മറന്നുകാണാനിടയില്ല. നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന് ഒരാഴ്ച 5 ലക്ഷത്തോളം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത്
ഹിമ ശങ്കറിന് 22,000 രൂപയാണേ്രത ഒരു ദിവസം ലഭിക്കുന്നത്. ദീപന്‍ മുരളി, തരികിട സാബു, തുടങ്ങിയവര്‍ക്ക് ഇരുപതിനായിരത്തില്‍ താഴെയാണ് നിത്യേന ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിലെ മറ്റ് തിരക്കുകളെല്ലാം മാറ്റി വെച്ചാണ് അരിസ്‌റ്റോ സുരേഷ് പരിപാടിക്കെത്തിയത്.


Click it and Unblock the Notifications











