twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാഷാണം ഷാജി രണ്ടാമതും വിവാഹിതനായോ? ഗുരുവായൂരില്‍ നിന്നും ഭാര്യയുടെ കൂടെയുള്ള വിവാഹഫോട്ടോ വൈറലാവുന്നു

    |

    മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി ശ്രദ്ധേയനായി മാറിയ താരമാണ് പാഷാണം ഷാജി അഥവ സാജു നവോദയ. നിരവധി സ്‌റ്റേജ് പരിപാടികളില്‍ കോമഡി അവതരിപ്പിക്കാറുള്ള താരം സിനിമയിലും സജീവമാണ്. ഇടക്കാലത്ത് ബിഗ് ബോസ് ഷോ യിലേക്ക് പോയതോടെയാണ് തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്.

    ഭാര്യ രശ്മിയുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ച് സാജു തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ നടന്‍ രണ്ടാമതും വിവാഹിതനായെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമ്പലത്തിന് മുന്നില്‍ നിന്നും തുളസിമാല ചാര്‍ത്തി നില്‍ക്കുന്ന ദമ്പതിമാരുടെ ഫോട്ടോ കണ്ടതോടെയാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചത്.

    സാജുവിന്റെ രണ്ടാം വിവാഹമാണോ എന്ന ചോദ്യം ഉയരുമ്പോഴും ഫോട്ടോയിലുള്ളത് ഭാര്യ രശ്മി തന്നെയാണ്

    ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് വധുവിന്റെ കൈയ്യില്‍ മോതിരം അണിയ്ക്കുന്നതും ശേഷം ഇരുവരും തുളസിമാല അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വൈറലായ ചിത്രങ്ങളിലുള്ളത്. സാജുവിന്റെ രണ്ടാം വിവാഹമാണോ എന്ന ചോദ്യം ഉയരുമ്പോഴും ഫോട്ടോയിലുള്ളത് ഭാര്യ രശ്മി തന്നെയാണെന്നത് കൗതുകം വര്‍ധിപ്പിച്ചു. ഇതോടെ ഇവര്‍ ഇതുവരെ വിവാഹം കഴിച്ചിരുന്നില്ലേ? ഇപ്പോഴാണോ വിവാഹം കഴിക്കുന്നതെന്ന ചോദ്യവുമെത്തി.

    Also Read: ലക്ഷ്മി നായര്‍ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നിരുന്നു; അത് തന്റെ മകളുടെ കുട്ടികളാണെന്ന് താരംAlso Read: ലക്ഷ്മി നായര്‍ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നിരുന്നു; അത് തന്റെ മകളുടെ കുട്ടികളാണെന്ന് താരം

    പാഷാണം ഷാജി  ഒരാളെ തന്നെ രണ്ടാമതും കെട്ടിയോ?

    '2001 ലോ 2002 ലോ വിവാഹം കഴിച്ചവര്‍ക്കുള്ള ആശംസ 2022 ല്‍ കൊടുക്കേണ്ടി വന്നു, ഒരാളെ തന്നെ രണ്ടാമതും കെട്ടിയോ?, വിവാഹം കഴിച്ചിട്ട് കുറേ ആയെങ്കിലും ഇപ്പോള്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണോ, എന്തായാലും രണ്ടാള്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയുടെ താഴെ വരുന്നത്.

    Also Read: കുഞ്ഞ് വയറ്റില്‍ കിടന്ന് ചവിട്ടി കൊണ്ട് സംസാരിക്കുന്നുണ്ട്; പൊതുവേദിയില്‍ സന്തോഷം പറഞ്ഞ് നടി ആലിയ ഭട്ട്Also Read: കുഞ്ഞ് വയറ്റില്‍ കിടന്ന് ചവിട്ടി കൊണ്ട് സംസാരിക്കുന്നുണ്ട്; പൊതുവേദിയില്‍ സന്തോഷം പറഞ്ഞ് നടി ആലിയ ഭട്ട്

    ഇരുപത്തിനാല് വയസുള്ളപ്പോഴാണ് സാജു രശ്മിയെ വിവാഹം കഴിപ്പിക്കുന്നത്

    തനിക്ക് ഇരുപത്തിനാല് വയസുള്ളപ്പോഴാണ് രശ്മിയുമായിട്ടുള്ള വിവാഹം നടന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഞാന്‍ കുടുംബനാഥനായി. ആകെ മൂന്ന് മാസമാണ് രശ്മിയും സാജുവും പ്രണയിച്ചിട്ടുള്ളു. ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയി കല്യാണം കഴിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനത്തിനൊടുവിലാണ് വിവാഹമെന്നും നടന്‍ പറഞ്ഞിരുന്നു.

    Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

    നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ സാജു ഭാര്യയുടെ കൂടെ പങ്കെടുക്കുന്നുണ്ട്

    നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ സാജു ഭാര്യയുടെ കൂടെ പങ്കെടുക്കുന്നുണ്ട്. താരദമ്പതിമാരായ ചിലരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയാണിത്. അതിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നടി അശ്വതി ശ്രീകാന്ത് അവതാരകയായിട്ടെത്തുന്ന പരിപാടിയിൽ മിനിസ്ക്രീനിൽ നിന്നുള്ള വേറെയും താരങ്ങൾ ഭാര്യമാരുടെ കൂടെ പങ്കെടുക്കുന്നുണ്ട്.

    ഇതിന്റെ ഭാഗമായിട്ടാണോ അതോ ശരിക്കും ഒന്നൂടി താരങ്ങള്‍ വിവാഹിതരായതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും വരും ദിവസങ്ങളില്‍ താരദമ്പതിമാര്‍ തന്നെ ഈ വാര്‍ത്തയിലൊരു വിശദീകരണവുമായി വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും.

    English summary
    Bigg Boss Fame Pashanam Shaji And Wife Rashmi's Wedding Photo Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X